അച്ഛനും മകനും ഒരു നടിയുമായി ഇഷ്ടത്തിലായി! തെലുങ്ക് സിനിമയിൽ വൈറലായ ഗോസിപ്പിനെ പറ്റി നാഗർജുന
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ള താരകുടുംബമാണ് നാഗര്‍ജുനയുടേത്. പലപ്പോഴും താരങ്ങളുടെ വ്യക്തി ജീവിതമാണ് വാര്‍ത്തകളില്‍ ഇടംനേടാറുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മകനും നടനുമായ നാഗ ചൈതന്യയുടെ ജീവിതത്തെ പറ്റിയുള്ള കഥകളാണ് പ്രചരിച്ചിരുന്നത്.
നടി സാമന്ത രുത്പ്രഭുവുമായിട്ടുള്ള നാഗയുടെ ദാമ്പത്യ ബന്ധം അവസാനിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ നടന്‍ ചില പ്രണയബന്ധങ്ങളിലായെന്നും നടിമാരില്‍ ചിലരുമായി പ്രണയത്തിലായെന്നും കഥകള്‍ പ്രചരിച്ചു. എന്നാല്‍ നാഗര്‍ജുനയുടെയും മകന്റെയും പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നൊരു നടിയുണ്ട്.

സിനിമാ നടന്മാരെയും നടിമാരെയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു കുറവുമില്ല. തെലുങ്ക് സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ കഥകള്‍ വന്നിട്ടുള്ള നടനാണ് നാഗാര്‍ജുന. അദ്ദേഹത്തെ പോലെ തന്നെ മകന്‍ നാഗ ചൈതന്യയും ഈയിടെയായി നടിമാര്‍ക്കൊപ്പം ഗോസിപ്പുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാഗാര്‍ജുനയും നാഗ ചൈതന്യയും ഒരേ നടിയുമായി രഹസ്യ ബന്ധത്തിലായിരുന്നുവെന്ന കഥകള്‍ കൂടി പ്രചരിക്കുന്നത്.
ബോളിവുഡ് നടി തബുവുമായി നാഗാര്‍ജുന പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോഴും ആ ബന്ധം തുടര്‍ന്ന് പോരുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അമ്പത് വയസ് പിന്നിട്ടിട്ടും തബു ഇപ്പോഴും വിവാഹിതയായിട്ടില്ല. അതിന് കാരണം നാഗാര്‍ജുനയുമായിട്ടുള്ള ഇഷ്ടം തുടരുന്നത് കൊണ്ടാണെന്നാണ് കഥകള്‍. തബു കഴിഞ്ഞാല്‍, നടന്‍ നാഗാര്‍ജുനയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ നേരിട്ടിട്ടുള്ള നടി അനുഷ്‌ക ഷെട്ടിയാണ്.
ബാഹുബലിയില്‍ നായികയായി അഭിനയിച്ചതോട് കൂടിയാണ് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി അനുഷ്‌ക വളര്‍ന്നത്. എന്നാല്‍ അനുഷ്‌കയെ സിനിമയിലേക്ക് കൊണ്ടു വന്നത് നാഗാര്‍ജുനയാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം തമ്മരുഗം, ഡോണ്‍, റഗഡ തുടങ്ങിയ ചിത്രങ്ങളില്‍ നാഗാര്‍ജുനയ്ക്കൊപ്പം അഭിനയിച്ചു.

ചില സിനിമകളില്‍ അനുഷ്‌ക സെക്സി ഡാന്‍സ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിരമായി നാഗാര്‍ജുനയുടെ സിനിമകളില്‍ നായികയായി അഭിനയിച്ചതിനെ തുടര്‍ന്നാണ് നടന്റെ പേരിനൊപ്പം അനുഷ്‌കയും ഗോസിപ്പുകളില്‍ കുടുങ്ങിയത്. ഇതിന് പിന്നാലെ നാഗാര്‍ജുന ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.
'എനിക്ക് ഉയരമുണ്ട്. അതുകൊണ്ട് തന്നെ ഉയരമുള്ള ഒരു നായിക എന്റെ അടുത്ത് വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനൊരു കാരണത്താലാണ് ഞാന്‍ അനുഷ്‌കയെ എന്റെ നായികയായി ശുപാര്‍ശ ചെയ്യുന്നത്. അതുകൊണ്ടാണ് അവരോടൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചത്. അത് മാത്രമേ സംഭവിച്ചിട്ടുള്ളു. അല്ലാതെ മറ്റൊന്നുമില്ലെന്നാണ്' നാഗര്‍ജുന പറഞ്ഞത്.
ഇതിനൊപ്പം നാഗ ചൈതന്യയും അനുഷ്‌കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടും നാഗാര്‍ജുന പ്രതികരിച്ചു. അനുഷ്‌കയ്ക്ക് നാഗ ചൈതന്യയേക്കാള്‍ പ്രായമുണ്ട്. മാത്രമല്ല ചൈതന്യയെക്കാളും അനുഷ്‌കയ്ക്ക് പൊക്കം കൂടുതലുമുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ അവര്‍ എന്തായാലും പ്രണയത്തിലായിരിക്കില്ലെന്നും പലരും അവര്‍ക്കിഷ്ടമുള്ളതുപോലെ സംസാരിക്കുകയാണെന്നുമാണ് നാഗാര്‍ജുന തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications