സാമന്തയും മകനും പിരിഞ്ഞതിന് കാരണം! ഡിവോഴ്‌സിന്റെ സമയത്ത് അവന്‍ സന്തോഷത്തിലായിരുന്നില്ലെന്ന് നാഗര്‍ജുന
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരജജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. എന്നാല്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച താരങ്ങള്‍ ഇപ്പോള്‍ രണ്ട് വഴികളിലായി. എന്നിരുന്നാലും താരജോഡികളെ കുറിച്ചുള്ള വാര്‍ത്തകളൊന്നും അവസാനിക്കുന്നില്ലെന്നതാണ് രസകരമായ കാര്യം.
അടുത്തിടെ നാഗ ചൈതന്യ പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചതിനെ പറ്റിയും റിപ്പോര്‍ട്ട് വന്നു. തെന്നിന്ത്യന്‍ നടി ശോഭിത ധൂലിപാലയുമായി വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് നടന്‍. ഇതിനിടെ സാമന്തയുമായി മകന്‍ വേര്‍പിരിഞ്ഞതിനെ കുറിച്ച് തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് നടന്‍ നാഗര്‍ജുന. ഒരു അഭിമുഖത്തിലാണ് മകന്റെ ആദ്യ വിവാഹത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

തെലുങ്ക് സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് നാഗാര്‍ജുന. മകന്‍ നാഗ ചൈതന്യയും പിതാവിനൊപ്പം പ്രശസ്ത നടനായി മാറി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോലം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലാണ് നാഗ ചൈതന്യ നടി സാമന്തയെ വിവാഹം കഴിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
വിവാഹമോചനത്തിന് പിന്നാലെ ഇതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ ആരാധകര്‍ക്ക് ഉത്തരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് നടി ശോഭിത ധൂലിപാലയും ചൈതന്യയും ഉടന്‍ വിവാഹിതരാവുമെന്ന റിപ്പോര്‍ട്ട് വന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും വളരെ ലളിതമായി തന്നെ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന പറഞ്ഞത്.
മകന്റെ വിവാഹമോചനം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നതോടെ നാഗാര്‍ജുന അടുത്തിടെ നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അഭിമുഖത്തില്‍ സംസാരിക്കവേ 'നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹനിശ്ചയം നന്നായി നടന്നുവെന്നും അവരുടെ ബന്ധത്തില്‍ താന്‍ വളരെ സന്തോഷവാനാണെന്നും പറഞ്ഞിരുന്നു. വൈകാതെ ഇവരുടെ വിവാഹം രാജസ്ഥാനില്‍ വെച്ച് നടക്കുമെന്നാണ് സൂചന.
'നാഗ ചൈതന്യയുടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോള്‍ അവനോ ഞങ്ങളുടെ കുടുംബത്തിനോ അത് മറികടക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രധാനമായും നാഗ ചൈതന്യയെ ഡിവോഴ്‌സ് വല്ലാതെ തളര്‍ത്തി. അവന്‍ ഒരിക്കലും സ്വന്തം വികാരങ്ങള്‍ ആരോടും കാണിച്ചില്ല. പക്ഷേ അവന്‍ സന്തോഷവാനല്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഞങ്ങള്‍ ഇപ്പോള്‍ അവന്റെ സന്തോഷം എന്താണെന്ന് കണ്ടെത്തി,' എന്നുമാണ് നാഗര്‍ജുന പറഞ്ഞത്.
ഈ അഭിമുഖം കണ്ട ആരാധകര്‍ നടനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇതുപോലൊന്ന് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ചിലരുടെ കമന്റുകള്‍. വിവാഹമോചന സമയത്ത് പലരും സാമന്തയെ കുറ്റപ്പെടുത്തിയെങ്കിലും അവര്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നും ആരാധകര്‍ പറയുന്നു.

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ കുടുംബങ്ങളിലൊന്നാണ് നാഗാര്‍ജുനയുടേത്. നടന്‍ ആദ്യം വിവാഹം കഴിച്ച ലക്ഷ്മി ദഗ്ഗുപതിയില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. ലക്ഷ്മിയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് നാഗര്‍ജുന നടി അമലയെ രണ്ടാമതും വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ അഖില്‍ എന്നൊരു മകനുണ്ട്. നാഗാര്‍ജുനയെ പോലെ രണ്ട് ആണ്‍മക്കളും സിനിമയില്‍ തിരക്കുള്ള നടന്മാരാണ്.
2009 ലാണ് നാഗ ചൈതന്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നാലെ കൈനിറയെ സിനിമകള്‍ കിട്ടി. 2010 ല്‍ സാമന്തയ്‌ക്കൊപ്പം അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. വര്‍ഷങ്ങളോളം ശക്തമായി പ്രണയിച്ച താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരാവുന്നത്. മാത്രമല്ല തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സെന്ന് അറിയപ്പെടുകയും ചെയ്തു.
സന്തോഷകരമായ ദാമ്പത്യമായിരുന്നെങ്കിലും വളരെ പെട്ടെന്നുണ്ടായ സംഭവവികാസങ്ങളാണ് സാമന്തയെയും നാഗ ചൈതന്യയെയും വേര്‍പിരിക്കുന്നത്. വിവാഹമോചനത്തിന് പിന്നാലെ അഭിനയ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരങ്ങള്‍ ചെയ്തത്. എന്നാല്‍ വിചാരിച്ചത് പോലെ വിജയങ്ങള്‍ നേടാന്‍ നാഗ ചൈതന്യയ്ക്ക് സാധിച്ചില്ല. പകരം സാമന്ത കരിയറില്‍ മികച്ച് തന്നെ തുടരുകയാണ്.


Click it and Unblock the Notifications











