അമല കൊണ്ടു വന്നത് നായക്കുട്ടികളെ! സ്ത്രീധനം കിട്ടിയതെന്താണെന്നുള്ള ചോദ്യത്തിന് നാഗർജുനയുടെ മറുപടി

തെലുങ്ക് സിനിമയിലെ മുന്‍നിര നടനാണ് നാഗര്‍ജുന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുമായി നായകനായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇടയ്ക്ക് നടന്റെ ദാമ്പത്യജീവിതം സംബന്ധിക്കുന്ന കഥകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അത്തരത്തില്‍ അക്കിനേനി നാഗാര്‍ജുനയും നടി അമലയും തമ്മിലുണ്ടായ പ്രണയ വിവാഹത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.

എല്ലാവര്‍ക്കും അറിയുന്നത് പോലെ അമലയ്ക്ക് മുന്‍പേ നാഗര്‍ജുന വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് അമലയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ വളരെ നല്ല ബന്ധമാണ്. ഇപ്പോഴും ദമ്പതികള്‍ പിണക്കമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.

 nagarjunaakkineni

പ്രണയവിവാഹമാണെങ്കിലും സ്ത്രീധനമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് പതിവാണ്. നാഗാര്‍ജുനയെ വിവാഹം കഴിക്കുമ്പോള്‍ അമല സ്ത്രീധനമായി എന്താണ് കൊണ്ടുവന്നതെന്ന ചോദ്യം ഇടയ്ക്ക് നടന് നേരിടേണ്ടി വന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷത്തിലായിരുന്നു നടന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ സീരിയസായി ചോദിച്ച ചോദ്യമാണെങ്കിലും നാഗാര്‍ജുന ഇതിന് നല്‍കിയ മറുപടി കേട്ട് എല്ലാവരും ഞെട്ടിയെന്ന് വേണം പറയാന്‍.

ഞങ്ങളുടെ വീട്ടില്‍ മരുമകളായിട്ടാണ് അമല വന്നത്. അവള്‍ സ്ത്രീധനമായി പണമൊന്നും കൊണ്ട് വന്നില്ല. എന്നാല്‍ രണ്ട് നായ്ക്കുട്ടികളെയാണ് അവള്‍ കൊണ്ടുവന്നതെന്നാണ് തമാശരൂപേണ നടന്‍ പറഞ്ഞത്. നടന്റെ മറുപടി കേട്ടവരെല്ലാം ചിരിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ നാഗാര്‍ജുന ഇത് തമാശയായി പറഞ്ഞതാണോ അതോ ശരിക്കും കൊണ്ടുവന്നത് തന്നെയാണോ എന്നതില്‍ കൂടുതല്‍ വ്യക്തതയില്ല.

നാഗര്‍ജുന ആദ്യം വിവാഹം കഴിക്കുന്നത് പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ മകള്‍ ലക്ഷ്മിയെയാണ്. ദഗ്ഗുപതി കുടുംബത്തില്‍ ജനിച്ച ലക്ഷ്മിയും നാഗര്‍ജുനയും വിവാഹിതരായെങ്കിലും വളരെ പെട്ടെന്ന് തന്നെ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് തെലുങ്കിലെ യുവനടന്‍ കൂടിയായ നാഗ ചൈതന്യ.

 nagarjunaakkineni

നാഗര്‍ജുനയുടെയും ലക്ഷ്മിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിലൂടെയാണ് ഇവരുടെ കല്യാണാലോചനയിലേക്ക് എത്തുന്നത്. നാഗയുടെ പിതാവ് നാഗേശ്വര റാവുവും ലക്ഷ്മിയുടെ പിതാവ് രാമനായിഡുവും ഉറ്റസുഹൃത്തുക്കളാണ്. ആ ബന്ധം നിലനിര്‍ത്തുന്നതിനായി മക്കളെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

1984 ലാണ് നാഗര്‍ജുന ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അന്ന് വലിയ സ്ത്രീധനമൊക്കെ വാങ്ങിയായിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിനുള്ളില്‍ ഇരുവരും ബന്ധം അവസാനിപ്പിച്ചു.

നാഗര്‍ജുന സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പായിരുന്നു ലക്ഷ്മിയുമായിട്ടുള്ള വിവാഹം. ശേഷം 1986 ലാണ് നാഗ സിനിമയിലേക്ക് എത്തുന്നത്. ഇതേ വര്‍ഷത്തില്‍ ദമ്പതിമാര്‍ക്ക് മകന്‍ ജനിക്കുകയും ചെയ്തു. കുറേ കാലം അമ്മയുടെ കൂടെ ജീവിച്ച നാഗ ചൈതന്യ പിന്നീട് ഹൈദരബാദിലേക്ക് വരികയായിരുന്നു.

ഇപ്പോള്‍ പിതാവിനൊപ്പമായിരുന്നെങ്കിലും സിനിമാക്കാര്യവുമായി ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. അമലയുമായിട്ടുള്ള വിവാഹത്തില്‍ നാഗാര്‍ജുനയ്ക്ക് അഖില്‍ എന്നൊരു മകന്‍ ജനിച്ചു. നാഗ ചൈതന്യയും അഖിലും നല്ല ബന്ധത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X