വിഗ്ഗും നായികയും സെറ്റാവണം; എന്നിട്ട് മതി പ്രതിഫലം, നടന്‍ നന്ദമൂരി ബാലകൃഷ്ണ സിനിമയ്ക്ക് ആവശ്യപ്പെടുന്നത്
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണെങ്കിലും വിവാദ നായകനാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ, എന്‍ബികെ എന്നിങ്ങനെ പല വിളിപ്പേരുകളില്‍ അറിയപ്പെടുന്ന നടന്‍ തന്റെ വാക്കിലും പ്രവൃത്തിയിലുമൊക്കെ വിവാദം സൃഷ്ടിക്കുന്ന ആളാണ്. അതേ സമയം സിനിമയിലൂടെ വലിയ വിജയം സ്വന്തമാക്കുന്ന ബാലയ്യ പ്രേക്ഷകരുടെ പ്രിയങ്കരനുമാണ്.
ഇപ്പോഴും ബാലയ്യയുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് തെലുങ്ക് നാട്ടില്‍ ലഭിക്കുന്നതും. അതേ സമയം ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടേ അദ്ദേഹം പ്രതിഫലം പോലും നിശ്ചയിക്കൂ എന്നൊരു കൗതുകകരമായ വാര്‍ത്ത പുറത്ത് വരികയാണ്. പണത്തെക്കാളും പ്രധാന്യം അദ്ദേഹം നല്‍കുന്നത് എന്തിനൊക്കെ ആണെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

എല്ലാ താരങ്ങളെയും പോലെ തന്റെ സിനിമകള്‍ക്ക് വേണ്ട ചില തയ്യാറെടുപ്പുകള്‍ നന്ദമൂരി ബാലകൃഷ്ണയും നടത്താറുണ്ട്. അത്തരത്തില്‍ ഒരു സിനിമ വന്നാല്‍ അത് ചെയ്യാം എന്ന തീരുമാനത്തിലേക്ക് താരമെത്താനുള്ള ആദ്യത്തേതും പ്രധാനമായതും കഥ തന്നെയാണ്.
എല്ലാ താരങ്ങളും തിരക്കഥ കേട്ടതിന് ശേഷം തന്നെയാണ് സിനിമ ഏറ്റെടുക്കുന്നത്. ഇവിടെയും അതിന് മാറ്റമില്ല. കഥ എന്താണെന്ന് കേട്ട് അത് ആസ്വദിച്ച് കഴിഞ്ഞാല്‍ അതിനെക്കാളും ബാലയ്യ ആവേശഭരിതനാകുന്ന രണ്ട് കാര്യങ്ങള്‍ കൂടി ഉണ്ട്.

രണ്ടാമത്തെ കാര്യം തലയില്‍ വെക്കുന്ന വിഗ്ഗ് ആണ്. ആ സിനിമയിലെ തന്റെ ലുക്ക് മനോഹരമാക്കുക എന്നതാണ് നടന്റെ അടുത്ത ലക്ഷ്യം. അതിനായി വലിയ വിലയുള്ള വിഗ്ഗുകള്‍ തന്നെ നടന്‍ ഉപയോഗിക്കും. കഥാപാത്രത്തിന് അനുയോജ്യമായ ഒരു വിഗ് ശരിയാക്കാന്‍ അദ്ദേഹം മുംബൈയിലുള്ള വിഗ് ആര്‍ട്ടിസ്റ്റുകളെ ഹൈദരാബാദിലേക്ക് ഇറക്കുന്നതും പതിവാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഥയും വിഗ്ഗും റെഡിയായി എന്നറിഞ്ഞാല്‍ അടുത്തത് നായിക ആരാണെന്നുള്ളതാണ്. പ്രമുഖരോ അല്ലാത്തവരോ ആരാണെങ്കിലും നായികയുടെ കാര്യത്തിലും അതീവ ശ്രദ്ധ കൊടുക്കുന്ന ആളാണ് ബാലകൃഷ്ണ. അങ്ങനെ പ്രധാനപ്പെട്ട ഈ മൂന്ന് കാര്യങ്ങളും കഴിഞ്ഞതിന് ശേഷമേ പ്രതിഫലത്തെ കുറിച്ചും മറ്റ് കാര്യത്തിലേക്കും അദ്ദേഹം കടക്കുകയുള്ളൂ എന്നാണ് അണിയറ വൃത്തങ്ങള്‍ പറയുന്നത്.

തെലുങ്കിലെ ഏറ്റവും മുന്‍നിര താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ. നാല്‍പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനിടയില്‍ നൂറിന് മുകളില്‍ സിനിമകൡലാണ് താരം അഭിനയിച്ചിട്ടുള്ളത്. 1980 കള്‍ മുതല്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ അതും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ ബാലകൃഷ്ണ നേടിയെടുത്തിട്ടുണ്ട്.

അഖണ്ഡ എന്ന ചിത്രമാണ് ബാലയ്യയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. 2021 ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് ശേഷം വീര സിംഹ റെഡ്ഡി എന്ന പുത്തന്‍ സിനിമയുമായി എത്തുകയാണ് താരം. 2023 ജനുവരിയില്‍ ഈ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ രാമ റാവു ഗാരു എന്ന പേരില്‍ മറ്റൊരു സിനിമ കൂടി വരാനിരിക്കുകയാണ്. ഇതിന്റെയും ചിത്രീകരണം നടക്കുന്നതേയുള്ളു. നിലവില്‍ സൂപ്പര്‍താര പദവിയിലുള്ള ബാലകൃഷ്ണയുടെ സിനിമകളെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകരും പങ്കുവെക്കുന്നത്. തെലുങ്ക് നാട്ടില്‍ നടന്റെ സിനിമകള്‍ ഹിറ്റാണെങ്കില്‍ കേരളത്തില്‍ അതൊക്കെ ട്രോളുകളാണെന്നതാണ് ശ്രദ്ധേയം.
ലോജിക്ക് ഇല്ലാത്ത കഥയും കഥാപാത്രങ്ങളുമാണ് ബാലയ്യയുടെ സിനിമയിലെന്നാണ് പരക്കെ ആക്ഷേപം. ഇതിന് പുറമേ സംഘട്ടന രംഗങ്ങളിലെ അതിനാടകീയതയും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറാറുണ്ട്.


Click it and Unblock the Notifications











