അന്നയുടെ കോടികളുടെ ആസ്തി കണ്ടാണ് പവൻ കല്യാൺ വിവാഹത്തിന് തയ്യാറായത്? നാലാം വിവാഹം നേരത്തെ പ്രവചിക്കപ്പെട്ടു!

പവർ സ്റ്റാർ എന്ന വിശേഷണത്തോടെ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് പവൻ കല്യാൺ. ടോളിവുഡിൽ മാത്രമല്ല രാഷ്ട്രീയ മേഖലയിലും പവൻ കല്യാൺ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു. ഒരു ദിവസം ഒരു സിനിമയിൽ നിന്നും രണ്ട് കോടി രൂപ പവൻ കല്യാൺ പ്രതിഫലം പറ്റാറുണ്ടെന്നാണ് താരം തന്നെ ഒരിക്കൽ വെളിപ്പെടുത്തിയത്.

തന്റെ ആരാധകരുടെ സ്നേഹമാണ് ഇതിന് കാരണമെന്നാണ് അന്ന് നടൻ കാരണമായി പറഞ്ഞത്. 1996ൽ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1998ൽ അദ്ദേഹം അഭിനയിച്ച തോളി പ്രേമയിലൂടെ ആ വർഷം തെലുങ്കിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി.

ഇപ്പോൾ താരം വീണ്ടും വാർത്തകളിൽ നിറയുന്നത് മൂന്നാമത്തെ വിവാ​ഹമോചനവും നാലാം വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്. 1997ലായിരുന്നു പവൻ കല്യാണിന്റെ ആദ്യ വിവാഹം. താരത്തിന്റെ ആദ്യ ഭാര്യ നന്ദിനിയായിരുന്നു. വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടായി.

Pawan Kalyan

അതുപോലെ തന്നെ 2001ൽ നടി രേണു ദേശായിയുമായി ചേർത്തും പവൻ കല്യാൺ വാർത്തകളിൽ നിറഞ്ഞു. ബദ്രി എന്ന ചിത്രത്തിൽ രേണു ദേശായി പവൻ കല്യാണിന്റെ നായികയായിരുന്നു. നടിയോടൊപ്പം ലിവിങ് റിലേഷൻ ആരംഭിച്ച താരത്തിനെതിരെ ആദ്യഭാര്യ 2007ൽ കേസ് ഫയൽ ചെയ്തതും വലിയ വാർത്തയായിരുന്നു.

നടിയുമായുള്ള ബന്ധം ചർച്ചയായതോടെ 2009ൽ രേണു ദേശായിയെ ഔദ്യോഗിമായി വിവാഹം ചെയ്‌തെങ്കിലും 2012ൽ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് 2011ൽ ടീൻ മാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് റഷ്യയിൽ വെച്ചാണ് പവൻ കല്യാൺ അന്നയെ പരിചയപ്പെട്ടത്. രണ്ട് വർഷത്തിന് ശേഷം 2013ൽ പവൻ അന്നയെ വിവാഹം ചെയ്തു.

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ഇരുവരും അടുത്തിടെ വിവാഹമോചിതരായി. അന്നയുടെ കോടികളുടെ ആസ്തി കണ്ടാണ് പവൻ അവരെ വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വേർപിരിയൽ വാർത്തകൾക്ക് പിന്നാലെ ഭാര്യ അന്നയ്ക്കൊപ്പമുള്ള തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

പവൻ കല്യാണിന്റെ പാർട്ടിയായ ജനസേന പാർട്ടിയുടെ ട്വിറ്റർ പേജിലാണ് ഭാര്യ അന്ന ലെഷ്നെവയ്ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം പുറത്തുവന്നത്. പവൻ കല്യാണിന്റെ വരാഹി വിജയ യാത്രയുടെ സമാപനത്തിനുശേഷം ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന പ്രത്യേക പൂജയ്ക്കിടയിലെ ചിത്രമാണ് ജനസേന പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

Pawan Kalyan

മകനൊപ്പം അന്ന സ്വന്തം നാടായ റഷ്യയിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ദമ്പതികളുടെ പുതിയ ഫോട്ടോ വൈറലായത്. മാത്രമല്ല പവൻ കല്യാൺ നാലാമത് വിവാഹം ചെയ്യുമെന്ന് പ്രശസ്ത ജ്യോത്സ്യൻ വേണു സ്വാമി കുറച്ച് നാളുകൾക്ക് മുമ്പ് പ്രവചനം നടത്തിയിരുന്നു.

കഴിഞ്ഞ മാസം പവൻ കല്യാണിന്റെ മരുമകനും നടനുമായ വരുൺ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന് കുഞ്ഞ് പിറന്ന ചടങ്ങിലും പവന്റെ മൂന്നാം ഭാര്യ അന്ന പങ്കെടുത്തിരുന്നില്ല. റഷ്യൻ മോഡലും നടിയുമാണ് അന്ന ലെഷ്നെവ. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.

More from Filmibeat

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X