വീണ്ടും വിവാഹം കഴിക്കാന്‍ ഒരുക്കമാണ്! കല്യാണത്തെ കുറിച്ച് പവന്‍ കല്യാണിന്റെ രണ്ടാം ഭാര്യയായിരുന്ന രേണു ദേശായി

തെലുങ്കിലെ സൂപ്പര്‍താരം എന്നതിലുപരി രാഷ്ട്രീയക്കാരനാണ് പവന്‍ കല്യാണ്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരന്‍ കൂടിയായ താരം ലോക്‌സഭാ ഇലക്ഷനില്‍ വിജയിച്ച് നില്‍ക്കുകയാണ്. അതേ സമയം താരത്തിന്റെ പ്രൊഫഷണല്‍ ലൈഫിനെക്കാളും പേഴ്‌സണല്‍ ജീവിതത്തിലെ കാര്യങ്ങളാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്.

മൂന്ന് തവണ വിവാഹിതനായി എന്നതാണ് താരത്തിനെ കൂടുതല്‍ പരിഹാസങ്ങളിലേക്ക് എത്തിച്ചത്. നടന്റെ രണ്ടാമത്തെ ഭാര്യ തെന്നിന്ത്യന്‍ നടിയു രേണു ദേശായി ആയിരുന്നു. പലപ്പോഴും നടനനെതിരെ ആരോപണം ഉന്നയിച്ച് രേണുവായിരുന്നു. ഇപ്പോഴിതാ രേണുവിനെ പറ്റിയുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

pawan-kalyan-renu

പവന്‍ കല്യാണും നടി രേണു ദേശായിയും ബദ്രി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സൗഹൃദത്തിലാകുന്നത്. അടുപ്പം വളര്‍ന്നതോടെ ഇരുവരും പ്രണയത്തിലാവുകയും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് മുന്‍പാണ് താരങ്ങള്‍ക്ക് മൂത്തമകന്‍ അകിര നന്ദന്‍ ജനിക്കുന്നത്. പിന്നീട് വിവാഹിതരായതിന് ശേഷം ആധ്യ എന്നൊരു പെണ്‍കുട്ടിയും ജനിച്ചു.

എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കൂടി കഴിഞ്ഞതിന് ശേഷം ഇരുവരും പിരിഞ്ഞു. ഇടയ്ക്കിടെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ പറ്റിയുള്ള കഥകള്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ രേണു ദേശായി രണ്ടാമതും വിവാഹത്തിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രേണുവിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞെന്നും എന്നാല്‍ അതാരാണെന്ന് നടി വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിവാഹനിശ്ചയത്തില്‍ തന്നെ ആ ബന്ധം നിര്‍ത്തുകയും അവിവാഹിതയായി തുടരാന്‍ തീരുമാനിച്ചതായിട്ടുമാണ് സൂചന. ഏകദേശം 12 വര്‍ഷമായി സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. മക്കളായ അകിര നന്ദനെയും മകള്‍ ആധ്യയെയും വളര്‍ത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനുമാണ് നടി പ്രധാന്യം നല്‍കുന്നത്.

pawan-kalyan-renu

ഇതിനിടെ, രേണു ദേശായി വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരുങ്ങുകയാണ്. അടുത്തിടെ 'ടൈഗര്‍ നാഗേശ്വര റാവു' എന്ന ചിത്രത്തില്‍ അഭിനയിച്ച നടി നിരവധി ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായിട്ടും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായിരിക്കുന്നതിനാല്‍ തന്നെ കുറിച്ചുള്ള വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.

അടുത്തിടെ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് രസകരമായ അഭിപ്രായങ്ങളും പങ്കുവെച്ചിരുന്നു. രണ്ടാമതും വിവാഹത്തിന് ഒരുങ്ങുകയാണോ എന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി. 'താന്‍ വീണ്ടും വിവാഹിതയാകാന്‍ തയ്യാറാണെന്നും ഉറപ്പായും രണ്ടാമതും വിവാഹം കഴിക്കുമെന്നും' നടി പറഞ്ഞു.

എന്നാല്‍ നടി വീണ്ടും പ്രണയത്തിലായത് ആരുമായിട്ടാണെന്നോ വിവാഹം ഉടനെ ഉണ്ടാവുമോ എന്ന് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വരുത്തിയിട്ടില്ല.

More from Filmibeat

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X