കൊവിഡ് 19 പ്രതിരോധം, സർക്കാരിന് നാല് കോടി രൂപ നൽകി നടൻ പ്രഭാസ്
കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് രാജ്യം. സർക്കാരിനോടൊപ്പം കൈ കോർത്ത് ജനങ്ങളും കൊവിഡ് പോരാട്ടത്തിന് രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് പിന്തുണയുമായി ഇന്ത്യൻ സിനിമ ലോകവും കൂടെയുണ്ട്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ സംഭാവന ചെയ്ത് ബാഹുബലി താരം പ്രഭാസ്. മൂന്ന് കേടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും 50 ലക്ഷം രൂപ വീതം തെലങ്കാന- ആന്ധ്ര പ്രദേശ് സർക്കാരുകളുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മളാല്‍ കഴിയുന്ന വിധം സഹായങ്ങള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് നിരവധി നടി-നടന്മാര്‍ ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു,നിധിൻ, അല്ലു അർജുൻ എന്നിവര്‍ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നു.
നിലവിൽ പ്രഭാസ് ഹോം ക്വാറന്റൈനിലാണ്.കെ.കെ. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണം നിർത്തിവെച്ച് താരം നാട്ടിൽ മടങ്ങി എത്തുകയായിരുന്നു. താൻ സ്വയം ഹോ ക്വാറന്റൈനിൽ പ്രവേശിച്ചതായും താരം അറിയിച്ചിരുന്നു. പ്രഭാസിനോടൊപ്പമുണ്ടായിരുന്ന നടി പൂജ ഹെഗ്‌ഡെയും സ്വയം ക്വാറന്റൈനിലാണ്.
തെലുങ്ക് സിനിമ ലോകം മാത്രമല്ല മോളിവുഡും, കോളിവുഡും ജനങ്ങൾക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.സിനിമയിലെ ദിവസ വേതന ജീവനക്കാർക്ക് സഹായ ഹസ്തവുമായി മലയാളം, തമിഴ് താരങ്ങൾ. സൂര്യ, കാർത്തി, രജനികാന്ത്, വിജയ് സേതുപതി,ശിവകാർത്തികേയൻ, മോഹൻലാൽ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് സൂര്യയും കാർത്തിയും,വിജയ് സേതുപതി, ശിവ കാർത്തികേയൻ എന്നിവർ സംഭാവന നൽകിയത്.50 ലക്ഷം രൂപ രജനികാന്തും നൽകിയിട്ടുണ്ട്. മോഹൻലാലിനെ കൂടാതെ തെലുങ്ക് താരം അല്ലു അർജുനും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.കൊറോണ ഭീഷണിയില്‍ സിനിമാ ഇന്‍ഡസ്ട്രി നിശ്ചലമായപ്പോള്‍ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നല്‍കാമെന്ന് താരം ഫറഞ്ഞിരുന്നു. ഇതുമായിബന്ധപ്പെട്ട കാര്യങ്ങൾ അല്ലുവിന്റെ ഓഫീസ് അധികൃതർ ഫെഫ്ക്കയോട് ആരാഞ്ഞിട്ടുണ്ടത്രേ.


Click it and Unblock the Notifications











