ആവർത്തനം പാടില്ല; നായികമാരുടെ കാര്യത്തിൽ വരെ സ്ട്രിക്ട് കണ്ടീഷൻസ് വെച്ച പ്രഭാസ്, ധർമ്മ സങ്കടത്തിൽ സംവിധായകരും!

പ്രഭാസിന്റെ സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ​ആ​ഗ്രഹിക്കുന്ന നിരവധി നായികമാരുണ്ട്. എന്നിരുന്നാലും നായികമാരുടെ കാര്യത്തിൽ പ്രഭാസ് വളരെ കർശനക്കാരനാണ്. സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ സംവിധായകരോട് നായികമാരുമായി ബന്ധപ്പെട്ട് തനിക്കുള്ള നിബന്ധനകൾ താരം പറയാറുണ്ടത്രെ. തന്റെ നിർദേശങ്ങൾ പാലിച്ചാണ് നായികമാരുടെ തെരഞ്ഞെടുപ്പ് നടന്നതെങ്കിൽ മാത്രമെ സിനിമ ചെയ്യൂവെന്ന് പ്രഭാസ് സംവിധായകരോട് പറയാറുണ്ട്.

നായികമാരുടെ കാര്യത്തിൽ പ്രഭാസിന്റെ നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... ഒരിക്കൽ പെയറായ നടി തന്നെ വീണ്ടും നായികയായി വരുന്നതിനോട് പ്രഭാസിന് യോജിപ്പില്ല. സിനിമയിൽ വന്ന തുടക്ക കാലത്ത് ഒരു നായികയിൽ നിന്നും നേരിട്ട മോശം അനുഭവമാണത്രെ ഇങ്ങനൊരു തീരുമാനത്തിലേക്ക് നടനെ എത്തിച്ചത്.

Actor Prabhas

ഒരു നായികയെ വെച്ച് ഒരിക്കൽ സിനിമ ചെയ്താൽ ആ നായികയെ വീണ്ടും ആവർത്തിക്കരുതെന്ന് പ്രഭാസ് നിർമ്മാതാക്കളോടും പറയാറുള്ളതായും റിപ്പോർട്ടുണ്ട്. മാത്രമല്ല നായികമാരുമായുള്ള ഓൺ-സ്‌ക്രീൻ പ്രണയത്തിന്റെ കാര്യത്തിൽ അമിതമായി ഇടപെടരുതെന്നും അദ്ദേഹം സംവിധായകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടോളിവുഡിൽ നിന്നുള്ള ആദ്യത്തെ പാൻ ഇന്ത്യൻ നായകനാണ് പ്രഭാസ്.

ലോകമെമ്പാടും ആരാധകരെ നേടിയ താരം ജയപരാജയങ്ങൾ കണക്കിലെടുക്കാതെ തുടർച്ചയായി സിനിമകൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. പത്ത് വർഷത്തോളമായി പ്രഭാസ് സിനിമകളിൽ സജീവമാണ്. ബാഹുബലിക്കുശേഷം ഒരു സോളോ ഹിറ്റ് സൃഷ്ടിക്കാൻ പ്രഭാസിന് കഴിഞ്ഞിട്ടില്ല. പക്ഷെ നടന്റെ ഡേറ്റിനായി ഇപ്പോഴും സംവിധായകർ ക്യൂ നിൽക്കുകയാണ്.

നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് 2002 മുതലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഈശ്വർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അങ്ങോട്ട് ആക്ഷനും റൊമാൻസും സെന്റിമെൻസുമെല്ലാം കലർന്ന നിരവധി സിനിമകളിൽ നടൻ‌ നായകനായി. ബാഹുബലി സീരിസ് പുറത്തിറങ്ങിയശേഷമാണ് പ്രഭാസിന് കേരളത്തിൽ ആരാധകരുണ്ടായത്. നൂറ് സിനിമകളിൽ‌ നായകനായി അഭിനയിച്ച് കഴിയുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പേരും പ്രശസ്തിയുമാണ് ബാഹുബലി സീരിസിലൂടെ നടന് ലഭിച്ചത്.

കൊച്ചുകുട്ടികൾക്ക് പോലും പ്രഭാസ് ഇന്ന് ബാഹുബലിയാണ്. ബാഹുബലി സീരിസിനുശേഷം സാഹോ, രാധേ ശ്യാം, ആദിപുരുഷ്, സലാർ തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചത്. ഇതിലൊന്നും നായികമാരുടെ കാര്യത്തിൽ ആവർത്തനം വന്നതുമില്ല. കൽക്കിയാണ് പ്രഭാസ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.

Actor Prabhas

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി കഴിഞ്ഞ വർഷം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ വന്‍ വിജയമാണ് നേടിയത്. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ അടുത്തിടെ അറിയിച്ചിരുന്നു.

കൽക്കി 2898 എഡിയിൽ പ്രഭാസിന് പരിമിതമായ സ്‌ക്രീൻ സമയമാണ് ഉണ്ടായിരുന്നത്. ആദ്യ ഭാഗം ആ ലോകത്തെയും സുമതി (ദീപിക പദുക്കോൺ), അശ്വത്ഥാമ (അമിതാഭ് ബച്ചൻ) എന്നിവരുടെ പശ്ചാത്തല കഥകളെയും കർണനെ (പ്രഭാസ്) അവതരിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

രണ്ടാം ഭാഗത്തിൽ പ്രഭാസിന്റെ കൂടുതൽ ഭാഗമുണ്ടാകും. കാരണം അത് പ്രധാനമായും കർണന്റെയും അശ്വത്ഥാമയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പോവുക. ആദ്യ ഭാഗത്തിൽ ഡിസ്റ്റോപ്പിയൻ നഗരമായ കാശിയിൽ നിന്നുള്ള ഭൈരവ ബൗണ്ടി ഹണ്ടറായാണ് പ്രഭാസ് അഭിനയിച്ചത്. മലയാളത്തിൽ നിന്നും ദുൽഖർ സൽമാനും അന്ന ബെന്നുമെല്ലാം കൽക്കി സിനിമയുടെ ഭാ​ഗമായിരുന്നു.

More from Filmibeat

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X