വേലക്കാരിയുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു! സംവിധായകന്റെ ഭാര്യയോട് ബഹുമാനം തോന്നിയ നിമിഷമാണെന്ന് പ്രഭാസ്
ബാഹുബലി എന്നൊരൊറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയിലാകെ തരംഗം സൃഷ്ടിച്ച നടനാണ് പ്രഭാസ്. അതിന് ശേഷം താരത്തിന് കാര്യമായ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബജറ്റിലുള്ള സിനിമകളുമായി തിരക്കിലാണ് താരം. നിരവധി സംവിധായകരുടെ കൂടെ പുതിയ സിനിമകള്‍ ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് താരമിപ്പോള്‍.
ഇതിനിടെ നടന്‍ സംവിധായകന്‍ പുരി ജഗന്മാഥിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുന്‍പ് പുരി ജഗന്നാഥ് സംവിധാനം ചെയ്ത സിനിമയില്‍ പ്രഭാസ് നായകനായി അഭിനയിച്ചിരുന്നു. അന്ന് സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുകയാണ്. അതിന് പുറമേ മറ്റ് ചില കാര്യങ്ങള്‍ കൂടി പ്രഭാസ് സംവിധായകനെ പറ്റി പറഞ്ഞിരിക്കുകയാണിപ്പോള്‍.

മികച്ച സംവിധായകന്‍ മാത്രമല്ല അത്യാവശ്യം നന്നായി ഫിലോസഫി സംസാരിക്കുന്ന ആള്‍ കൂടിയാണ് പുരി ജഗന്നാഥ്. സംവിധാനം ചെയ്യുന്ന സിനിമകള്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അദ്ദേഹത്തില്‍ നിന്നും അനുഭവിച്ച പാഠങ്ങളും മികച്ചതാണെന്നാണ് നടന്മാരടക്കം പലരും അഭിപ്രായപ്പെടാറുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പ്രഭാസിനും പറയാനുള്ളത്.
പുരി ജഗന്നാഥിന്റെ വാക്കുകള്‍ പലരും ഉദാഹരണമായി എടുക്കാറുണ്ട്. അദ്ദേഹത്തെ പോലെ തന്നെ പുള്ളിയുടെ ഭാര്യയെയും താന്‍ ആരാധിക്കുന്നുണ്ടെന്ന് പറയുകയാണ് പ്രഭാസ്. ലാവണ്യയാണ് പുരി ജഗന്നാഥിന്റെ ഭാര്യ. അവരെ പറ്റി അധികമാരും പറയാറില്ലെങ്കിലും അടുത്തിടെ പ്രഭാസ് തന്റെ സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചില ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. സംവിധായകനെക്കാളും അത്ഭുതമാണ് അവരുടെ ഭാര്യയെന്നാണ് നടന്‍ പറയുന്നത്.
ഒരു സിനിമാ ഷൂട്ടിനിടയില്‍ കണ്ട് പരിചയപ്പെട്ടിട്ടാണ് പൂരി ജഗന്നാഥും ലാവണ്യയും തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ജഗന്നാഥിന്റെ ജീവിതത്തില്‍ സംഭവിച്ച നല്ലതും മോശവുമായ കാര്യങ്ങള്‍ക്ക് പിന്നില്‍ ഭാര്യയുടെ പങ്കുണ്ട്. എന്നാല്‍ അതിനെക്കാളും താരപത്നിയുടെ ഗുണങ്ങള്‍ വളരെ മികച്ചതാണെന്നാണ് ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞത്.
പ്രഭാസിനെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ബുജ്ജിഗഡു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ദിവസം ഉച്ചഭക്ഷണവുമായി ലാവണ്യ ലൊക്കേഷനിലേക്ക് വന്നു. അവരോടൊപ്പം മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. പുരി ജഗന്നാഥും പ്രഭാസും ലാവണ്യയും മറ്റു ചിലര്‍ക്കുമൊപ്പം ഈ സ്ത്രീയും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റു.

ഉച്ചഭക്ഷണത്തിന് ശേഷം ലാവണ്യയോട് നിങ്ങളുടെ അടുത്ത് ഇരിക്കുന്ന സ്ത്രീ ആരാണെന്ന് ഞാന്‍ ചോദിച്ചു, ഇത് ഞങ്ങളുടെ വേലക്കാരിയാണെന്നാണ്് അവര്‍ പറഞ്ഞത്. ഇത്രയും വലിയ ഷൂട്ടിംഗിന് ഇടയില്‍ ആരെങ്കിലും ഒരു വേലക്കാരിയെ അവരുടെ അടുത്ത് ഇരുത്തി ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് സാധാരണ കാര്യമല്ല.
ലാവണ്യ തന്റെ ജോലിക്കാര്‍ക്കും ഉയര്‍ന്ന സ്ഥാനം നല്‍കുന്നവരാണെന്ന് അന്ന് മനസിലായി. ഇത്തരത്തിലുള്ള കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് അവരെ ഒരുപാട് ഇഷ്ടമാണെന്നും തന്റെ ജീവിതത്തിലെ പ്രധാന്യമുള്ള സ്ത്രീകളെ പറ്റി പറയുമ്പോള്‍ അവരും ഉണ്ടാവുമെന്നും പ്രഭാസ് പറയുന്നു.
പ്രഭാസിനെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ബുജ്ജിഗഡു. 2008 ല്‍ പുറത്തിറങ്ങിയ സിനിമ ലോകത്ത് എല്ലായിടത്തും തന്നെ റിലീസ് ചെയ്തിരുന്നു. മാത്രമല്ല മലയാളത്തിലും ഹിന്ദിയിലുമൊക്കെ സിനിമ റിലീസ് ചെയ്ത് എത്തിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications