ആ പോസ്റ്റ് കണ്ട് ആരാധികമാരുടെ ഹൃദയം തകര്‍ന്നില്ലേ, ഞാന്‍ വിവാഹം കഴിക്കുന്നില്ല; കാരണം പറഞ്ഞ് പ്രഭാസ്

തെലുഗുവിലെ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരം ബാഹുബലിയായി വേഷമിട്ട പ്രഭാസിനെ തന്നെയാണ്. ഇപ്പോഴിതാ പുതി ചിത്രം കല്‍ക്കി 2898 എഡി എന്ന ചിത്രമാണ് നടന്റേതായി പുറത്തുവരാനിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, കമല്‍ ഹാസന്‍, ദിശ പഠാണി, റാണ ദഗുബതി തുടങ്ങി ബോളിവുഡിലെയും തെന്നിന്ത്യയിലെയും വലിയ താരനിര തന്നെ ഒന്നിക്കുന്നചിത്രമാണ് വരാനിരിക്കുന്ന കല്‍ക്കി.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ഇവന്റ് കഴിഞ്ഞ ദിവസം റാമോജി റാവു ഫിലിം സിറ്റിയില്‍ വെച്ച് നടന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ചിത്രത്തെക്കുറിച്ചും തന്റെ വിവാഹം ഉള്‍പ്പെടുന്ന വ്യക്തി ഗത വിഷയങ്ങളെക്കുറിച്ചും നടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

prabhas

ചിത്രത്തെ പുകഴ്ത്തി സംസാരിച്ച പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്ന കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കുറിച്ചും പ്രഭാസ് സംസാരിച്ചു. ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനൊപ്പവും ഉലക നായകന്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കാന്‍ സാധിച്ചതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുവെന്നാണ് പ്രഭാസ് പറഞ്ഞത്.

അമിതാഭ് ബച്ചനെയും കമല്‍ഹാസനെയും കണ്ട് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടവരാണ് നമ്മുടെ സിനിമാ ഇന്‍ഡസ്ട്രി. അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. തനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് സംവിധായകന്‍ നാഗ് അശ്വിനോടും പ്രൊഡ്യൂസര്‍ അശ്വിനി ദത്തിനോടും പ്രഭാസ് നന്ദി പറഞ്ഞു. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കമല്‍ ഹാസന്‍ അഭിനയിച്ച സാഗര സംഗമത്തിലെ വസ്ത്രങ്ങള്‍ തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നെന്നും പ്രഭാസ് പറഞ്ഞു. പണത്തെക്കുറിച്ച് ഒരിക്കലും ഭയമുള്ള സംവിധായകനല്ല അശ്വിനി ദത്ത്. അശ്വിനി ദത്തിന്റെ പെണ്‍മക്കളും ഇന്ന് ഇതേ പാതയിലേക്ക് എത്തിയിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.

അതുപോലെ തന്നെ ദീപിക പദുകോണിനോടും ദിഷ പഠാണിയോടും പ്രഭാസ് നന്ദി രേഖപ്പെടുത്തി. സംസാരിക്കുന്നതിനിടയില്‍ തന്റെ വിവാഹത്തെ സംബന്ധിക്കുന്ന ഒരു കാര്യവും പ്രഭാസ് തുറന്നു പറഞ്ഞു. താന്‍ അടുത്തിടെയിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്നു പോയിട്ടുണ്ടാകുമെന്നും അതുകൊണ്ട് അവര്‍ക്ക് വേണ്ടി താന്‍ വിവാഹം കഴിക്കുന്നില്ലെന്നാണ് പ്രഭാസ് പറഞ്ഞത്.

തന്റെ വിവാഹത്തെക്കുറിച്ച് സംബന്ധിക്കുന്ന ഒരു കാര്യവും നിലവില്‍ നടന്നിട്ടില്ലെന്നും പ്രഭാസ് പറഞ്ഞു. നടി അനുഷ്‌ക വിവാഹിതായാകാന്‍ പോകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രഭാസും വിവാഹിതനാകുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

prabhas

നടന്‍ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കടന്നുവരുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത്. 'പ്രിയപ്പെട്ടവരെ, എനിക്ക് സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോവുകയാണ്... കാത്തിരിക്കൂ...,' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് നടന്‍ വിവാഹിതനാകാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പലരും അനുഷ്‌ക ഷെട്ടിയും താനും പ്രഭാസും തമ്മില്‍ ഇഷ്ടത്തിലായിരിക്കുമെന്നാണ് കരുതിയിരുന്നത്. അനുഷ്‌ക തന്നെയായിരിക്കുമോ പ്രഭാസ് ഉദ്ദേശിച്ചത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്തായാലും പ്രഭാസിന്റെ മറുപടി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

More from Filmibeat

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X