നടന്‍ പ്രഭാസും ക്വാറന്റൈനില്‍! ആരാധകരോട് സുരക്ഷിതരായിരിക്കണമെന്ന് നടന്‍

By Midhun Raj

വിദേശത്തെ ഷൂട്ടിന് ശേഷം തിരിച്ചെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റെെനില്‍. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് കുറിച്ചു. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് സൂപ്പര്‍ താരം ഹോം ഐസോലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്. ജോര്‍ജ്ജിയയിലെ ചിത്രീകരണത്തിന് ശേഷമാണ് പ്രഭാസ് നാട്ടില്‍ തിരിച്ചെത്തിയത്‌.

prabhas,

കെ കെ രാധാകൃഷ്ണ മേനോനാണ് നടന്റെ ഇരുപതാമത്തെ സിനിമ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് പ്രഭാസും സംഘവും ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ പ്രഭാസിന്റെ നായികയായ പൂജ ഹെഗ്‌ഡെ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ താനും സ്വയം ക്വാറന്റൈനില്‍ ആണെന്ന് പൂജ ഹെഗ്‌ഡെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.

സാഹോയ്ക്ക് പിന്നാലെ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രവുമായിട്ടാണ് പ്രഭാസ് എത്തുന്നത്. ജനുവരിയില്‍ ആരംഭിച്ച ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ട ഷൂട്ടിംഗിനായിട്ടാണ് നടനും സംഘവും വിദേശത്തേക്ക് പോയത്. കൊറോണ സമയത്ത് വിദേശത്തേക്ക് പോയ പ്രഭാസിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ മാസ്‌ക്ക് ധരിച്ചുകൊണ്ടായിരുന്നു അന്ന് പ്രഭാസും സംഘവും ഏയര്‍പോര്‍ട്ടിലേക്ക് എത്തിയത്.

ഹൈദരാബാദ് ഏയര്‍പോര്‍ട്ടില്‍ നിന്നുമായിരുന്നു അന്ന് നടനും സംഘവും വിദേശത്തേക്ക് പോയത്. അതേസമയം അടുത്തിടെ വിദേശത്തുനിന്നും തിരിച്ചെത്തിയ മലയാളി താരം മംമ്ത മോഹന്‍ദാസും താന്‍ സെല്‍ഫ് ക്വാറന്റീനിലാണെന്ന് അറിയിച്ചിരുന്നു. ലൊസാഞ്ചലസില്‍ നിന്നുമായിരുന്നു മംമ്ത നാട്ടിലേക്ക് വന്നത്. ദുബായിലെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമായിരുന്നു നടിയുടെ വരവ്. കൊച്ചിയിലെ വീട്ടിലാണ് മംമ്താ മോഹന്‍ദാസും സെല്‍ഫ് ക്വാറന്റീനില്‍ കഴിയുന്നത്.

കൊറോണ വൈറസ് വ്യാപനം സിനിമാ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. കോവിഡ് 19ന് പിന്നാലെ പല സിനിമകളുടെ ചിത്രീകരണവും റിലീസും മാറ്റിവെച്ചിരുന്നു. കേരളത്തിലെ തിയ്യേറ്ററുകളെല്ലാം മാര്‍ച്ച് 31 വരെയാണ് അടച്ചിട്ടിരിക്കുന്നത്. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്. പ്രധാമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മിക്കവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X