പ്രഭാസിനും ഒരു പെണ്ണിനെ കിട്ടി? സ്‌പെഷ്യലായിട്ടുള്ള ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു! സന്തോഷ വാര്‍ത്ത പറഞ്ഞ് നടൻ
ഇന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടനാണ് പ്രഭാസ്. തെലുങ്കിലെ റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്ന നടന്‍ ബാഹുബലി പോലെ ബ്രഹ്‌മാണ്ഡ സിനിമയില്‍ അഭിനയിച്ചതോടെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും വലിയ വിജയമായതോടെ പ്രഭാസിന് കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.
എന്നാല്‍ സിനിമയെക്കാളും നടന്റെ വിവാഹത്തെപ്പറ്റി അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. ബാഹുബലിയിലെ നായികയായ അഭിനയിച്ച അനുഷ്‌ക ഷെട്ടിയും പ്രഭാസും വിവാഹിതരായേക്കും എന്ന ഏറെക്കാലമായി പ്രചരിക്കാറുണ്ട്. ഇരുവരും പ്രണയത്തില്‍ ആണെന്നാണ് ചൂടുപിടിച്ചുള്ള വാര്‍ത്തകള്‍.

എന്നാല്‍ അനുഷ്‌ക ശര്‍മ ഉടനെ വിവാഹിതയായേക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. കന്നഡ സിനിമയില്‍ നിന്നുള്ള പ്രൊഡ്യൂസറെയാണ് നടി വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നു. വൈകാതെ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഉണ്ടാവുമെന്നും ഈ വര്‍ഷം അവസാനത്തോടു കൂടി നടിയുടെ വിവാഹവും നടന്നേക്കുമെന്നും പ്രചരണമുണ്ടായി.
എന്നാല്‍ അനുഷ്‌ക മാത്രമല്ല നടന്‍ പ്രഭാസും വിവാഹിതനാവാന്‍ പോവുകയാണെന്നാണ് പുതിയ വിവരം. അനുഷ്‌കയുടെ വിവാഹക്കാര്യം പുറത്ത് വന്നതിന് പിന്നാലെ പ്രഭാസും തന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നുണ്ടെന്ന് കാര്യം വെളിപ്പെടുത്തിയത് നടന്‍ തന്നെയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ പ്രഭാസ് പങ്കുവെച്ച സ്റ്റോറിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ടവരെ, എനിക്ക് ഏറെ സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോവുകയാണ്. കാത്തിരിക്കൂ...' എന്നാണ് പ്രഭാസ് എഴുതിയത്.
നടന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സൂചനയാണ് ഇതിലൂടെ നല്‍കിയതെന്നാണ് ആരാധകരും പറയുന്നത്. അതേസമയം വധു ആരായിരിക്കും എന്നതിനെപ്പറ്റി അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഇത്രയും കാലം നടന്‍ കാത്തിരുന്ന സുന്ദരിയെ കാണാന്‍ കാത്തിരിക്കുകയാണ്. ഏറെക്കാലം ബോസിപ്പുകളില്‍ നിറഞ്ഞതിനാല്‍ അനുഷ്‌ക തന്നെ ആവുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ വിവാഹത്തെ കുറച്ച് തന്നെയാണോ നടന്‍ ഉദ്ദേശിച്ചത്, ഇനി അതല്ലാതെ സിനിമയുടെ ഭാഗമായിട്ടുള്ള മറ്റെന്തേങ്കിലുമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും പ്രഭാസിന്റെ ഫാന്‍സ് പേജുകളില്‍ ഇതൊരു തരംഗമായിരിക്കുകയാണ്. നാല്‍പത്തിനാല് വയസുകാരനായ നടന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതില്‍ ആരാധകരും അസ്വസ്ഥരായിരുന്നു. അണ്ണന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വൈകാതെ സംഭവിക്കുമെന്നും തുടങ്ങി ആശംസാപ്രവാഹമാണ്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍കി 2898 എഡി' എന്ന ചിത്രത്തിലാണ് പ്രഭാസിപ്പോള്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നിലവില്‍ ജൂണ്‍ 27 ന് റിലീസ് ചെയ്യുമെന്നാണ് വിവരം.
അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി പ്രഭാസിനെ കൂടാതെ വമ്പന്‍ താരങ്ങളാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് മുന്‍പ് തന്നെ പ്രഭാസിന്റെ വിവാഹമുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











