ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ ബോബിയാകുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം!
മലയാള സിനിമ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ. വൻ സർപ്രൈസുമായിട്ടാണ് പൃഥ്വി തന്റെ കന്നി സംരംഭമായ ലൂസിഫറുമായി എത്തിയത്. ഒരു ചെറിയ ചിത്രമാണെ് ഇതെന്ന് അദ്ദേഹം പറഞ്ഞപ്പോഴും ഇത്രത്തോളം സർപ്രൈസുകൾ ചേർത്ത് പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയപ്പോൾ പ്രിയദർശിനിയായി മഞ്ജു വാര്യരും ജതിനായി ടൊവിനോയും എത്തുകയായിരുന്നു.
ലൂസിഫറിലെ കാസ്റ്റിങ്ങ് വലിയ ചർച്ച വിഷയമായിരുന്നു. കഥപാത്രങ്ങൾക്ക് ചേരുന്ന മികച്ച താരങ്ങളെ കണ്ടെത്തി എന്നായിരുന്നു സിനിമ പ്രേമികൾ പറഞ്ഞത്. ലൂസിഫറിൽ മോഹൻലാലിനെ പോലെ തന്നെ മറ്റൊരു ഹൈലൈറ്റ് പ്രതിനായകനായിരുന്നു. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലൻ ബോബിയായി എത്തിയത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം ടോളിവുഡിൽ എത്തിയിരിക്കുകയാണ്. തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് നടൻ ചിരഞ്ജീവിയാണ്. ഇപ്പോൾ മലയാളി സിനിമ പ്രേമികൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണ് തെലുങ്കിൽ നിന്ന് എത്തുന്നത്.

മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്നത് ചിരഞ്ജീവിയാണ്. ഇദ്ദേഹത്തിന്റെ പ്രതിനായകനായി എത്തുന്നത് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ റഹ്മാനാണ്. ഇന്ത്യ ടുഡേ യാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആഗസ്റ്റിൽ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

തെലുങ്ക് പതിപ്പിലും വില്ലൻ കഥാപാത്രമാകാൻ വിവേക് ഒബ്രോയിയെ ക്ഷണിച്ചിരുന്നത്രേ. എന്നാൽ അദ്ദേഹം അത് നിരസിക്കുക ആയിരുന്നു. എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനിയൊരു വില്ലൻ വേഷത്തിന് താൽപര്യമില്ലെന്ന് വിവേക് ഒബ്റോയി അണിയറ പ്രവർത്തകരെ അറിയിച്ചു. ഇതിനെ തുടർന്ന് കഥാപാത്രത്തിന് ചേരുന്ന മറ്റൊരു നടനെ ഇവർ കണ്ടു പിടിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
Recommended Video

തുടർന്നാണ് നടൻ റഹ്മാന് കൂൾ ആന്റ് ഹാൻസം വില്ലമനായി ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ടു ഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന മുറയ്ക്കായിരിക്ക് കാസ്റ്റിങ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തറിയിക്കുന്നതെന്നുമാണ് റിപ്പോർട്ട്. സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്

ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ബോബിയായിട്ടുളള ക്ഷണം റഹ്മാൻ സ്വീകരിച്ചിട്ടുണ്ടെന്നാണ്. അതേസമയം ലൂസിഫറിൽ മഞ്ജുവാര്യർ ചെയ്ത കഥാപാത്രമായ പ്രിയദര്‍ശിനി രാംദാസ് തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നത് സുഹാസിനിയാണെന്നാണ് പുറത്ത വരുന്ന റിപ്പോർട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് സത്യമായാൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സുഹാസിനിയേയും റഹ്മനാനേയും ഒരുമിച്ച് സ്ക്രീനിൽ കാണാം


Click it and Unblock the Notifications