twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിക്കാലത്ത് താനും ഇരയായിട്ടുണ്ട്, ആ ദുരനുഭവം തുറന്ന് പറഞ്ഞ് അർജുൻ റെഡ്ഡി താരം...

    |

    തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു വിജയ് ദേവരകൊണ്ട‌ പ്രധാന വേഷത്തിലെത്തിയ അർജുൻ റെഡ്ഡി. തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഹുൽ രാമകൃഷ്ണൻ. ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തൽ പ്രത്യക്ഷപ്പെട്ട രാഹുൽ, ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ഇപ്പോഴിത തനിയ്ക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    rahul

    സോമദാസ് ബിഗ്ബോസ് ഹൗസിന് പുറത്ത്! സംശയം തീരാതെ മത്സരാർഥികൾ, ഇനി ട്വിസ്റ്റ്?സോമദാസ് ബിഗ്ബോസ് ഹൗസിന് പുറത്ത്! സംശയം തീരാതെ മത്സരാർഥികൾ, ഇനി ട്വിസ്റ്റ്?

    താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് തനിയ്ക്ക് അറിയില്ല രാഹുൽ ട്വിറ്ററിൽ കുറിച്ചു. എല്ലാം മനോവിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിൽ ശൂന്യതകൾ ഉണ്ടാകും. അത്തരം അനുഭവങ്ങളെ അതിന്റേതായ പ്രധാന്യത്തിൽ കൈകാര്യം ചെയ്യണം. അമിത പ്രധാന്യം കൊടുക്കരുത്. രാഹുൽ ട്വീറ്റ് ചെയ്തു.

    ഫേസ്ബുക്കിലെ കമന്റ് വായിച്ച് കരഞ്ഞു! ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അമൃതഫേസ്ബുക്കിലെ കമന്റ് വായിച്ച് കരഞ്ഞു! ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അമൃത

    സിനിമ നടൻ എന്നതിലുപരി മാധ്യമപ്രവർത്തകൻ കൂടിയാണ് രാഹുൽ രാമകൃഷ്ണൻ. അർജുൻ റെഡ്ഡിയിലെ ശിവ എന്ന കഥാപാത്രം മികച്ച ഹൈപ്പായിരുന്നു താരത്തിന് നൽകിയത്. പീന്നീട് വിജയ് ദേവരകൊണ്ട ചിത്രമായ ഗീതഗോവിന്ദത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. അല്ലു അർജുൻ ചിത്രമായ അങ്ങ് വൈകുണ്ഠപുരത്താണ് രാഹുലിന്റെ ഏറ്റവും പുതിയ ചിത്രം.

    Read more about: actor നടൻ
    English summary
    actor Rahul Ramakrishna reveals childhood incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X