പോസ്റ്റുകളെല്ലാം നീക്കം ചെയ്തു, വിവാഹ വാർ‍ഷിക ദിനത്തിൽ സോഷ്യൽമീഡിയ വിട്ട് റാണാ ദ​ഗുബട്ടി, കാരണം തിരക്കി ആരാധകർ

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് റാണാ ദ​​​ഗുബാട്ടി. അതുവരെ മലയാളികൾക്ക് അറിയാമായിരുന്ന ഓരേയൊരു തെലുങ്ക് താരം അല്ലു അർജുൻ‍ മാത്രമായിരുന്നു. ബാഹുബലി പുറത്തിറങ്ങിയശേഷമാണ് റാണാ ദു​ഗുബാട്ടിക്കും പ്രഭാസിനുമെല്ലാം കേരളത്തിൽ ആരാധകരുണ്ടായത്.

ബാഹുബലി സീരിസിൽ ഭല്ലാലദേവൻ എന്ന അതിശക്തമായ വില്ലനെയാണ് റാണ അവതരിപ്പിച്ചത്. റാണയുടെ സിനിമകൾ ഇഷ്ടപ്പെടുന്നവർ ആദ്യം പറയുന്ന കഥാപാത്രവും ഭല്ലാലദേവൻ തന്നെയാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് റാണയുടേയും വരവ്.

2010ൽ ലീഡർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 2011ൽ ഹിന്ദി സിനിമയിൽ അഭിനയിച്ചു. മദ്രാസിൽ തെലുങ്ക് ചലച്ചിത്ര നിർമാതാവ് ഡി.സുരേഷ് ബാബുവിന്റെ മകനായിട്ടാണ് രാമനായിഡു ദ​ഗുബാട്ടി എന്ന റാണാ ദ​ഗുബാട്ടി ജനിച്ചത്.

താരത്തിന്റെ ബന്ധുക്കളാണ് നടന്മാരായ വെങ്കിടേഷും നാ​ഗചൈതന്യയുമെല്ലാം. തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് 2016ലാണ് റാണ ആദ്യമായി വെളിപ്പെടുത്തിയത്. ഇടത് കണ്ണ് മാറ്റിവെച്ച ഒന്നാണെന്നും റാണ 2016ൽ വെളിപ്പെടുത്തിയിരുന്നു.

പോസ്റ്റുകളെല്ലാം നീക്കം ചെയ്തു

14 വയസുള്ളപ്പോൾ വലത് കണ്ണിൽ മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും റാണാ പറഞ്ഞിരുന്നു. ചെന്നൈയിലും ഹൈദരാബാദിലുമായിട്ടാണ് റാണാ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഹൈദരാബാദിലെ സെന്റ് മേരീസ് കോളേജിൽ പഠിച്ചു.

റാണ ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫിയിൽ ബിരുദം നേടിയിട്ടുണ്ട്. 2020 ലോക്ക് ഡൗൺ സമയത്താണ് റാണാ വിവാ​ഹിതനായത്. ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജിനെയാണ് റാണാ വിവാഹം ചെയ്തത്.

മിഹീക ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീക. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

വിവാഹ വാർ‍ഷിക ദിനത്തിൽ സോഷ്യൽമീഡിയ വിട്ട് റാണാ ദ​ഗുബട്ടി

ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീക. കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബന്ട്ടി‍. ഇരുവരും കഴിഞ്ഞ ദിവസമാണ് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്.

അതേസമയം ഇപ്പോൾ‌ റാണയാണ് സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. നാല് മില്യണിലധികം ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റ​ഗ്രാം പേജിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് പേജും പൂടി റാണാ പോയി.

പെട്ടന്ന് സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽ‌ക്കാനുള്ള കാരണമെന്താണെന്ന് ആരാധകർക്കും അറിയില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റാണ താൻ സോഷ്യൽ മീഡിയ വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

കാരണം തിരക്കി ആരാധകർ

തൊട്ടുപിന്നാലെയാണ് പോസ്റ്റുകൾ ഡിലീറ്റ് ‌ചെയ്തത്. ഈ മാസം അഞ്ചിനാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം വിടാൻ പോവുകയാണെന്ന് റാണ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ചൊവ്വാഴ്ച താരം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം നീക്കം ചെയ്തിരിക്കുകയാണ്.

എന്താണീ പിൻവാങ്ങലിന് കാരണമെന്ന് റാണ വെളിപ്പെടുത്തിയിട്ടില്ല. വർക്ക് ഇൻ പ്രോ​ഗ്രസ് എന്ന തലക്കെട്ടോടെയുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് താരം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചത്.

റാണയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ മിഹീക സോഷ്യൽമീഡിയയിൽ പങ്കുവെച്ചു

'സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അവധിയെടുക്കുന്നു. കൂടുതൽ മികവോടെയും കരുത്തോടെയും വെള്ളിത്തിരയിൽ കാണാം. എല്ലാവരോടും സ്നേഹം' എന്നാണ് ട്വീറ്റിൽ‌ റാണ കുറിച്ചിരുന്നത്. വിരാടപർവം എന്ന ചിത്രത്തിലാണ് താരത്തിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

നായിക സായ് പല്ലവിയായിരുന്നു. അതേസമയം ഭർത്താവ് റാണയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ മിഹീക സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി സിനിമകൾ ഇനി റാണയുടേയതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

Read more about: rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X