അര്‍ജുന്‍ റെഡ്ഡി ആവേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ല, തുറന്നുപറഞ്ഞ് നടന്‍
വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡി തെലുങ്കിലെന്നെ പോലെ തെന്നിന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. സന്ദീപ് വാങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ കബീര്‍ സിങ് എന്ന പേരിലും തമിഴില്‍ ആദിത്യ വര്‍മ്മയെന്ന പേരിലുമാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് അര്‍ജുന്‍ റെഡ്ഡിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

അതേസമയം അര്‍ജുന്‍ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ലെന്ന് തെലുങ്ക് നടന്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ സന്ദീപ് വാങ്ക ഈ റോളുമായി തന്നെയാണ് ആദ്യം സമീപിച്ചതെന്നാണ് തെലുങ്ക് താരം ഷര്‍വാനന്ദ് പറഞ്ഞത്. വെണ്ണെല എന്ന സിനിമയിലെ തന്‌റെ പ്രകടനം കണ്ടാണ് സന്ദീപ് തന്നെ സമീപിച്ചതെന്ന് ഷര്‍വാനന്ദ് പറയുന്നു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
സന്ദീപ് അര്‍ജ്ജുന്‍ റെഡ്ഡിയുടെ കഥ ആദ്യം തന്നോടാണ് പറഞ്ഞത്. അദ്ദേഹത്തിന് സിനിമ നിര്‍മ്മിക്കാനും പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമാകുമെന്ന് കരുതിയ താരം ചില നിര്‍മ്മാതാക്കളെ സമീപിച്ചു. എന്നാല്‍ സിനിമ അല്‍പം വെല്ലുവിളി നിറഞ്ഞതാകുമെന്ന് നിര്‍മ്മാതാക്കള്‍ കരുതിയതിനാല്‍ പ്രോജക്ട് നടന്നില്ല. അര്‍ജുന്‍ റെഡ്ഡിയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അഭിമുഖത്തില്‍ ഷര്‍വാനന്ദ് പറഞ്ഞു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
അതേസമയം അര്‍ജുന്‍ റെഡ്ഡി വലിയ വിജയമായ ശേഷം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു ആ റോളില്‍ എത്തേണ്ടിയിരുന്നത് എന്ന് തനിക്ക് മനസിലായെന്നും ഷര്‍വാനന്ദ് പറഞ്ഞു. ബോളിവുഡിലും സന്ദീപ് വാങ്ക തന്നെയാണ് റീമേക്ക് ചിത്രം ഒരുക്കിയത്. ഷാഹിദ് കപൂറും കിയാര അദ്വാനിയുമായിരുന്നു കബീര്‍ സിങില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തമിഴില്‍ ചിയാന്‍ വിക്രമിന്‌റെ മകന്‍ ധ്രുവും റീമേക്ക് ചിത്രത്തില്‍ നായകനായി.


Click it and Unblock the Notifications