twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗൺ കാലത്തെ പുതിയ വിശേഷം, സന്തോഷ വാർത്ത പങ്കുവെച്ച് സാമന്ത, കയ്യടിച്ച് ആരാധകർ

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത അക്കിനേനി. തെലുങ്കിലും തമിഴിലുമാണ് താരം സജീവമാണെങ്കിലും മലയാളത്തിലും നടിയ്ക്ക് കൈ നിറയെ ആരാധകരുണ്ട്. താരത്തിന്റെ പല ചിത്രങ്ങൾക്കും മലയാളത്തിലും മികച്ച പ്രേക്ഷകരെ കിട്ടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സാമന്ത. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം വെച്ചു പുലർത്താൻ താരം ശ്രമിക്കാറുമണ്ട്. നടിയുടെ ഈ സ്വഭാവമാണ് സാമന്തയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് താരം കൂടുതൽ സജീവമായിരിക്കുകയാണ്. ഭർത്താവ് നാഗ ചൈത്യന്യക്കൊപ്പം സമാധാന കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ.

     കൃഷി

    ലോക് ഡൗൺ കാലം വെറുതെ ഇരുന്ന് സമയം കളയുകയല്ല സാമന്ത. അപ്രതീക്ഷിതമായി കിട്ടിയ അവധി ദിനങ്ങൾ വളരെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ്. പാചകവും കൃഷിയുമാണ് സാമന്തയുടെ പ്രധാന പരിപാടി. ഇപ്പോഴിത വിളവ് എടുക്കുന്നതിന്റെ ത്രില്ലിലാണ് സാമന്ത. മൈക്രോാ ഗ്രീൻ കൃഷി രീതിയിലൂടെ ആദ്യമായി വിളവെടുക്കുകയാണ് താരം. ആ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവെയ്ക്കുക മാത്രമല്ല. ഇത് ചെയ്യേണ്ട രീതിയെ കുറിച്ചും സാമന്ത പറയുന്നു. മൈക്രോൺ ഗ്രീൻ കൃഷി രീതി ചെയ്യാൻ താൽ പര്യമുള്ളവർക്കായി എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിവരങ്ങൾ പങ്കുവെച്ചത്.

    ആവശ്യമുള്ള സാധനങ്ങൾ

    ഒരു ട്രോ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി( ഞാൻ എന്റെ ബെഡ് റൂമാണ് ഉപയോഗിച്ചത്. ഇവിടെ സൂര്യപ്രകാശം ഭാഗികമായി ലഭിക്കുന്ന രീതിയിലുള്ള ഒരു വിൻഡോ ഉണ്ട്) . സൂര്യപ്രകാശം അധികം ലഭിക്കുന്നില്ലെങ്കിൽ ട്രോയുടെ അടുത്ത് ഒരു ബെഡ് ലാമ്പ് സ്ഥാപിക്കാം- നടി പറയുന്നു.

    ചെയ്യേണ്ട വിധം

    ആദ്യം കൊക്കോപീറ്റ് ഉപയോഗിച്ച് ട്രോ നിറയ്ക്കുക. ശേഷം വിത്തുകൾ പാകുക. കോക്കോപീറ്റ് പൂർണ്ണമായി നിറയുന്നത് വരെ വെള്ളം തളിച്ച് കൊടുക്കുക.ശേഷം വീട്ടിലെ ഏറ്റവും തണുപ്പുള്ള ഭാഗത്തെ ജനലിന്റെ അടുത്ത് ഈ ട്രോ സ്ഥാപിക്കുക. ലഭിക്കുന്ന സൂര്യ പ്രകാശം കുറവാണെങ്കിൽ ഒരു ബെഡ് ലാമ്പ് സ്ഥാപിക്കാം.

    നാല്  ദിവസം കൊണ്ട്

    നാല് ദിവസം കൊണ്ട് തന്നെ വിത്തിൽ നിന്ന് മുള വരും. അ‍ഞ്ചാം ദിവസം ട്രോയുടെ കവൽ നിക്കം ചെയ്യാം. എന്നിട്ട് ദിവസവും ഓരി നേരം വീതം ആവശ്യത്തിനുളള വെള്ളം തളിച്ചു കൊടുക്കുക. എട്ട് ദിവസം വരെ വെള്ളം ഒഴിച്ചു കൊടുക്കണം. എന്നിട്ട് എട്ട് മുതൽ പതിനാല് ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകൾ വിളവെടുക്കാം- സാമന്ത കുറിക്കുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിളവെടുപ്പിന്റെ ചിത്രങ്ങളും കൃഷി രീതിയും പങ്കുവെച്ചിരിക്കുന്നത്. കൃഷി മാത്രമല്ല പാചക പരീക്ഷണവും നടി തുടങ്ങിയിട്ടുണ്ട്. താരം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ മികച്ച അഭിനേത്രി മാത്രമല്ല പാചകത്തിലും കൃഷിയിലും താൻ മുടുക്കിയാണെന്ന് നടി ലോക് ഡൗൺ ദിനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ്.

    സാമന്ത ഇൻസ്റ്റഗ്രാം പോസ്റ്റ്

    Read more about: samantha സാമന്ത
    English summary
    Actres Samantha Akkineni Shared Her First microgreens Harvesting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X