ഭർത്താവിന്റെ കടബാധ്യത കാരണം തിരിച്ച് വന്നു?; പിരിഞ്ഞതിന് കാരണം; തുറന്ന് പറഞ്ഞ് നടി അമാനി

തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അമാനി. തൊണ്ണൂറുകളിൽ നായിക നടിയായി തിളങ്ങിയ അമാനിക്ക് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചു. വിവാഹ ശേഷമാണ് നടി ഇ‌ടവേളയെടുത്തത്. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇപ്പോൾ കൂടുതലും അമ്മ വേഷങ്ങളാണ് അമാനി ചെയ്യുന്നത്. അമാനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഭർത്താവിൽ നിന്നും അകന്ന് കഴിയുന്നതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അമാനി. തമിഴ് സിനിമാ നിർമാതാവ് ഖാജ മൊയ്തീനെയാണ് അമാനി വിവാഹം ചെയ്തത്.

ഇരുവർക്കും രണ്ട് മക്കളും പിറന്നു. വിവാഹം കഴിഞ്ഞ ശേഷം അമാനി സിനിമാ ലോകത്ത് നിന്നും മാറി നിന്നു. പിന്നീട് തിരിച്ച് വരവ് നടത്തിയപ്പോൾ ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ഈ കട ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് അമാനി അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നതെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ​ഗോസിപ്പ് വന്നു.

Actress Aamani

എന്നാൽ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അമാനി പറയുന്നു. കട ബാധ്യതകളെല്ലാം നേരത്തെ തീർത്തതാണ്. അതിന് വേണ്ടിയല്ല അഭിനയിക്കുന്നത്. രണ്ട് പേരും തങ്ങളുടേതായ തിരക്കുകളിലാണ്. അതിനാൽ പിരിഞ്ഞതാണെന്ന് അമാനി പറയുന്നു. അതേസമയം നിയമപരമായി പിരിഞ്ഞിട്ടില്ലെന്നും നടി വ്യക്തമാക്കി. രമ്യമായാണ് രണ്ട് വഴിക്ക് പിരിഞ്ഞത് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അമാനി വ്യക്തമാക്കി.

താനും മുൻ ഭർത്താവും പരസ്പരം മനസിലാക്കുന്നവരാണെന്നും അമാനി പറയുന്നു. മക്കളെ താനാണ് നോക്കുന്നത്. സിനിമകളുടെ ഷൂട്ടിം​ഗ് കാരണം പാരന്റിം​ഗിന് ബുദ്ധിമുട്ടുണ്ട്. കുട്ടികൾ തന്നെ മിസ് ചെയ്യാറുണ്ടെന്നും അമാനി വ്യക്തമാക്കി. തെലുങ്ക് ചിത്രം 'ജംബ ലകിഡി പമ്പ' എന്ന സിനിമയിലൂടെയാണ് അമാനി നായികയായി തുടക്കം കുറിക്കുന്നത്.

Actress Aamani

നരേഷ് നായകനായ സിനിമ വൻ ഹിറ്റായി. രണ്ട് നന്തി അവാർഡുകളും ഒരു ഫിലിം ഫെയർ അവാർഡും കരിയറിൽ അമാനിക്ക് ലഭിച്ചു. മമ്മൂട്ടിക്കൊപ്പം 'പുദയൽ' എന്ന തമിഴ് ചിത്രത്തിൽ അമാനി അഭിനയിച്ചിട്ടുണ്ട്. നാ​ഗാർജുന, ബാലകൃഷ്ണ, ജ​ഗപതി ബാബു തുടങ്ങിയ താരങ്ങൾക്കൊപ്പവും അമാനി അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം 2004 ൽ പുറത്തിറങ്ങിയ 'ആ നലു​ഗുരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമാനി സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നത്. ഇപ്പോൾ തെലുങ്ക് സിനിമകളിൽ അമ്മ വേഷങ്ങളിലാണ് അമാനിയെ കൂടുതലും കാണുന്നത്. 'റിപബ്ലിക്', 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ', 'ഉർവശിവൊ രാക്ഷസിവോ' തുടങ്ങിയ സിനിമകളിലാണ് അടുത്ത കാലത്ത് അമാനിയെ പ്രേക്ഷകർ കണ്ടത്.

തമിഴ്, തെലുങ്ക് സീരിയലുകളിലും അമാനി അഭിനയിച്ചിട്ടുണ്ട്. നേരത്തെ സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് അമാനി തുറന്ന് സംസാരിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് ഇത്തരം കോളുകൾ വന്നെന്ന് നടി തുറന്ന് പറഞ്ഞു. പുതിയ പ്രൊഡക്ഷൻ കമ്പനികളാണ് ഇത്തരം ആവശ്യം ഉന്നയിക്കാറെന്നും പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ ചെയ്യില്ലെന്നും അമാനി വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X