Don't Miss!
- News
കേരളം ഈ മാസം പൊളിക്കും 2506 വാഹനങ്ങൾ; കെഎസ്ആർടിസിക്ക് കീഴിലുള്ള 1622 വാഹനങ്ങൾ
- Automobiles
ഒരുമാതിരി ചെയ്ത്ത് ആയി പോയല്ലോ; ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇരുട്ടടി
- Sports
IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍
- Technology
വാലിഡിറ്റി ആണോ നിങ്ങളുടെ പ്രശ്നം? എയർടെൽ പരിഹരിക്കും കേട്ടോ! 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ
- Lifestyle
സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്‍, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലം
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഇത്രയും സൂപ്പര്‍ നടിയായിട്ടും അനുഷ്കയ്ക്ക് എന്താണ് പറ്റിയത്; സിനിമകളൊന്നും ഏറ്റെടുക്കാതെ നടി, കാരണമിത്
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം തരംഗമുണ്ടാക്കിയ നായികമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ സജീവമായി നില്ക്കുന്ന നടി ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് ലോകമെമ്പാടും ജനപ്രീതി നേടി എടുക്കുന്നത്. ദേവസേന എന്ന രാഞ്ജിയുടെ വേഷത്തിലൂടെ ഗംഭീര പ്രകടനം നടത്തി. അതിന് മുന്‍പ് അരുന്ധതി, രുദ്രമ്മദേവി, ബാഗമതി എന്നിങ്ങനെ അനേകം ശക്തമായ അനേകം സ്ത്രീ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു.
ഏത് നിമിഷവും പ്രസവം ഉണ്ടായേക്കും; അതിനുള്ള മുന്നൊരുക്കത്തിലാണെന്ന് കുടുംബവിളക്ക് താരം ആതിര മാധവ്
എന്നാല്‍ 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അനുഷ്ക അഭിനയിച്ചിട്ടുള്ളു. ഏറ്റവുമൊടുവില്‍ നിശബ്ദം എന്ന ചിത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. അതും ഒടിടി പ്ലാറ്റ് ഫോമിലൂടെയുള്ള റിലീസ് ആയിരുന്നു. ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നെങ്കിലും പുതിയ സിനിമകള്‍ ഏറ്റെടുക്കാന്‍ അനുഷ്ക താല്പര്യം കാണിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇവരൊക്കെ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി; ബിഗ് ബോസിലെ കണ്‍ഫോം മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത്

ഏറ്റവും പുതിയതായി വന്ന രണ്ട് സിനിമകള്‍ കൂടി നടി നിരസിച്ചുവെന്നാണ് അറിയുന്നത്. നായിക പ്രധാന്യമുള്ള സിനിമകളെടുക്കാനാണ് അനുഷ്ക താല്പര്യം കാണിക്കാത്തതെന്നും അറിയുന്നു. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഒരു സിനിമയാണ് ഇനി വരാനിരിക്കുന്നത്. വേറിട്ട പ്രണയകഥ പറയുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടിയ്ക്ക് ഒപ്പം ജാതി രത്നലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവീന്‍ പോളി ഷെട്ടിയും അഭിനയിക്കുന്നു. മാത്രമല്ല ഇനി യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമകളിലായിരിക്കും താന്‍ അഭിനയിക്കുക എന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്.

അനുഷ്കയുടെ ആവശ്യങ്ങള്‍ യുവി ക്രിയേഷന്‍സ് കൃത്യമായി മനസിലാക്കുന്നത് കൊണ്ട് മറ്റ് നിര്‍മാതാക്കളുമായി സഹകരിക്കുന്നതില്‍ നിന്നും വിട്ട് നില്ക്കാന് തീരുമാനിക്കുകയായിരുന്നു. അവര്‍ അനുഷ്കയെ ഒരു നായകനെ പോലെയാണ് കണക്കാക്കുന്നതെന്നും ആ പരിഗണന നല്‍കുന്നതായിട്ടും അറിയുന്നു. ഏറെ കാലമായി ഈ നിര്മാതാക്കളുമായിട്ടുള്ള ബന്ധം ഇപ്പോഴും നടി തുടര്‍ന്ന് പോരുകയാണ്.

ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലെ ദേവസേന ഉണ്ടാക്കിയ താരമൂല്യമാണ് അനുഷ്കയെ ഇന്ത്യയിലെ മുന്‍നിര നായികയാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റ് താരസുന്ദരിമാരില്‍ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള സിനിമകള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ബാഗമതിയും വലിയ പ്രചാരം നേടി കൊടുത്തു. ശേഷം സെയി രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. 2020 ലാണ് അനുഷ്ക നായികയായി അഭിനയിച്ച നിശബ്ദം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഇനി തമിഴിലൊരുങ്ങുന്ന 'സൈലന്റ്' എന്ന ചിത്രമാണ് വരാനുള്ളത്.
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി