സിം​ഗിളാണ്, കോടീശ്വരിയും; അനുഷ്കയുടെ സമ്പാദ്യ വിവരങ്ങൾ; അമ്പരന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായികയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലെ വിജയം കൈവരിക്കാൻ കഴിഞ്ഞ നടിമാർ തെന്നിന്ത്യയിൽ കുറവാണ്‌. നായികമാരുടെ കരിയർ ​ഗ്രാഫിന് ആയുസ്സില്ലാത്ത തെലുങ്ക് സിനിമയിൽ പതിനെട്ട് വർഷമായി അനുഷ്ക നിലനിൽക്കുന്നു. തുട‌ക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്ത അനുഷ്ക പിന്നീട് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കൊടുത്തു.

അരു​ദ്ധതി എന്ന സിനിമയുടെ വിജയമാണ് താരത്തിന് കരിയറിൽ വഴിത്തിരിവാകുന്നത്. 2009 ൽ പുറത്തിറങ്ങിയ സിനിമയിൽ അനുഷ്കയായിരുന്നു കേന്ദ്ര കഥാപാത്രം. സിനിമ വൻ ഹിറ്റായി. സൂപ്പർസ്റ്റാറുകളുടെ നായികയായ തനിക്ക് ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാനും കഴിയുമെന്ന് അനുഷക ഷെട്ടി തെളിയിച്ചു. ബാഹുബലി എന്ന സിനിമയോടെ അനുഷ്കയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നു.

Anushka Shetty

പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തെങ്കിലും പിന്നീടങ്ങോട്ട് അനുഷ്കയെ അധികം സിനിമകളിൽ കണ്ടിട്ടില്ല. ബാഹുബലിക്ക് ശേഷം നടി ചെയ്ത സിനിമകൾ വിരളമാണ്. ഇതിൽ ബാ​ഗ്മതി എന്ന സിനിമ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. 'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' എന്ന സിനിമയിലാണ് നടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കരിയറിൽ അനുഷ്ക വീണ്ടും ശക്തമായ സാന്നിധ്യമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അനുഷ്കയുടെ സമ്പാദ്യ വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.

ആഡംബര കാറുകൾ വളരെ ഇഷ്ടമാണ് നടിക്ക്. കാറുകളുടെ വലിയൊരു ശേഖരം തന്നെ അനുഷ്കയുടെ പക്കലുണ്ട്. നാല് കോടിക്കും അഞ്ച് കോടിക്കുമിടയിലാണ് ഒരു സിനിമയ്ക്ക് അനുഷ്ക കൈപ്പറ്റുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയോളമാണ് അനുഷ്കയുടെ ആസ്തി. ഹൈദരാബാദിൽ വലിയാെരു ഫാം ഹൗസ് അനുഷ്കയ്ക്കുണ്ട്. തെലുങ്ക് സിനിമാ രം​ഗത്തെ പ്രമുഖർ താമസിക്കുന്ന ജൂബിലി ഹിൽസിലാണ് നടിയുടെ വസതി. സിനിമയിൽ നിന്നാണ് അനുഷ്കയുടെ പ്രധാന വരുമാനം. 5 കോടി രൂപയാണ് ബാഹുബലിയിൽ പ്രതിഫലമായി അനുഷ്ക വാങ്ങിയത്. നായകൻ പ്രഭാസിന്റെ പ്രതിഫലം 20 കോടി രൂപയും.

Anushka Shetty

തിരക്ക് പിടിച്ച് സിനിമകൾ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് അനുഷ്ക. ബാഹുബലിക്ക് ശേഷം വന്ന ജനപ്രീതി മോശം സിനിമകൾ ചെയ്ത് നശിപ്പിക്കാൻ അനുഷ്ക തയ്യാറായിട്ടില്ല. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാനാണ് അനുഷ്കയ്ക്ക് താൽപര്യം. ലേഡി സൂപ്പർസ്റ്റാറെന്ന് ആരാധകർ വാഴ്ത്തുന്നെങ്കിലും ഇത്തരം ആഘോഷങ്ങളോടൊന്നും അനുഷ്കയ്ക്ക് താൽപര്യമില്ല.

41ാം വയസ്സിലും നടി സിം​ഗിളാണ്. അനുഷ്കയുടെ വിവാഹം എന്നായിരിക്കുമെന്ന് ആരാധകരും ചോദിക്കുന്നുണ്ട്. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലായിരുന്നെന്ന് നേരത്തെ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിവാഹത്തോട് അടുത്തെങ്കിലും പിന്നീടിരുവരും വേർപിരിഞ്ഞെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ വന്ന വാർത്ത. 43 കാരനായ പ്രഭാസും അവിവാഹിതനാണ്. ബില്ല, മിർച്ചി, ബാഹുബലി എന്നീ സിനിമകളിൽ പ്രഭാസിന്റെ നായികയായിരുന്നു അനുഷ്ക. ഇരുവരുടെയും കെമിസ്ട്രി ആരാധക ശ്രദ്ധ പിടിച്ചു പറ്റി.

അതേസമയം പ്രഭാസുമായി പ്രണയത്തിലല്ലെന്ന് അനുഷ്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണ്. അതിനപ്പുറം ഒന്നുമില്ലെന്നും നടി അന്ന് പറഞ്ഞു. 2005 ലാണ് അനുഷ്ക അഭിനയരം​ഗത്തേക്ക് കടന്ന് വരുന്നത്. സൂപ്പർ എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിച്ചത്. പിന്നീട് ലക്ഷ്യം, ശൗര്യം, ചിന്തകലയ രവി തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. 2010 ൽ നടി തമിഴ് സിനിമയിലേക്ക് കടന്ന് വന്നു. വേട്ടെെക്കാരൻ, സിങ്കം തുടങ്ങിയ സൂപ്പർഹിറ്റ് തമിഴ് സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X