'ആദ്യം ക്രഷായിരുന്നു..., പിന്നീട് ഒരു ഘട്ടത്തിലെത്തിയപ്പോൾ രാഹുലിനോട് എനിക്ക് പ്രണയമായി'; അനുഷ്ക ഷെട്ടി

ബാഹുബലിയിലെ ദേവസേനയായി എല്ലാവരുടേയും ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന വിവാഹം ചെയ്യണമെന്ന് ആ​ഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവായിരിക്കും.

പക്ഷെ നാൽപ്പത് പിന്നിട്ടിട്ടും അനുഷ്ക സിം​ഗിൾ ലൈഫാണ് നയിക്കുന്നത്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് വെച്ച് ​ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരേയും സത്യാമായിട്ടില്ല. ബാഹുബലി കഴിഞ്ഞ സമയത്ത് പ്രഭാസിനൊപ്പമാണ് അനുഷ്കയുടെ പേര് കേട്ടത്.

ഇരുവരും ഒന്നിച്ച് കാണണമെന്നായിരുന്നു മിക്ക ആരാധകരുടേയും ആ​ഗ്രഹം. ബാഹുബലിക്ക് മുമ്പും അനുഷക നിരവധി ചിത്രങ്ങളിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ വയസ് നാൽപ്പത്തിനാലിനോട് അടുത്തു.

തുടരെ തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല അനുഷ്ക. വളരെ ചൂസിയായി ഹിറ്റാകുമെന്ന് തോന്നുന്ന ചിത്രങ്ങൾ തിരഞ്ഞുപിടിച്ചാണ് അനുഷ്ക അഭിനയിക്കുന്നത്. ‌

ആദ്യം ക്രഷായിരുന്നു...

ഇത്രയും ​ഗോസിപ്പു​കൾ തനിക്ക് ചുറ്റും പ്രചരിക്കുന്ന സാഹചര്യത്തിൽ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനുഷ്ക ഇപ്പോൾ. ഇത്തരത്തിൽ ഒന്നും സംസാരിക്കാത്ത അനുഷ്ക തന്റെ ക്രഷിനെ വെളിപ്പെടുത്തിയത് ആരാധകർക്കും വലിയ സർപ്രൈസായി.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്നാണ് അനുഷ്‍ക വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ഘട്ടത്തിലെത്തിയപ്പോൾ രാഹുലിനോട് എനിക്ക് പ്രണയമായി

രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്. 'രാഹുൽ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. ഞാൻ വളർന്നത് മുതൽ എനിക്ക് അദ്ദേഹത്തോട് ഒരു പ്രണയം ഉണ്ടായിരുന്നു.'

'ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി' എന്നാണ് അനുഷ്ക പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമെ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്

മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് അനുഷ്‍ക ഷെട്ടി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചിരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍.

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. മിര്‍ച്ചി, ഭാഗമതീ എന്നീ ചിത്രങ്ങളില്‍ ഇതിന് മുമ്പ് യുവി ക്രിയേഷൻസിന്റെ ബാനറില്‍ അനുഷ്‍ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം നിശബ്‍ദമാണ്. ഹേമന്ത് മധുകറാണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്.

സ്വീറ്റി ഷെട്ടിയെന്നാണ് അനുഷ്കയുടെ യഥാർത്ഥ പേര്

സാക്ഷി എന്ന കഥാപാത്രത്തെ നിശബ്‍ദമെന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം.

തെന്നിന്ത്യയിൽ 46 ഓളം ചിത്രങ്ങളിൽ നായികയായ അനുഷ്ക സിനിമ ഒരിക്കൽ പോലും സ്വപ്നം കണ്ടിരുന്നില്ല. സ്വീറ്റി ഷെട്ടിയെന്നാണ് അനുഷ്കയുടെ യഥാർത്ഥ പേര്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഈ പേരിൽ അനുഷ്ക പ്രശസ്തയായിരുന്നു. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദധാരിയാണ് അനുഷ്ക.

അനുഷ്കയുടെ ആദ്യ ചിത്രമായ സൂപ്പർ

സിനിമാലോകം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്ന അനുഷ്ക ബിരുദം നേടിയ ശേഷം പ്രൈമറി സ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇതേസമയത്താണ് ഭാരത് ഠാക്കൂർ എന്ന ഗുരുവിൽ നിന്ന് യോഗ അഭ്യസിക്കുന്നത്. യോഗയായിരുന്നു അനുഷ്ക തന്റെ കരിയറായി തിരഞ്ഞെടുത്തിരുന്നത്.

മുംബൈയിൽ സ്ഥിരമായി യോഗ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. അനുഷ്കയുടെ ആദ്യ ചിത്രം സംഭവിക്കുന്നതും ഇതേ യോഗ ക്ലാസിലൂടെയാണ്. സംവിധായകൻ മെഹർ രമേശാണ് അനുഷ്കയിലെ നടിയെ കണ്ടെത്തുന്നത്. യോഗ ക്ലാസിലെത്തിയ സംവിധായകൻ അധ്യാപികയായ അനുഷ്കയെ കാണുകയായിരുന്നു.

മെഹർ രമേശാണ് സംവിധായകൻ സംവിധായകൻ പുരി ജഗന്നാഥിന് അനുഷ്കയെ പരിചയപ്പെടുത്തുന്നത്. ഇതോടെ പുരി ജഗന്നാഥിന്റെ ചിത്രത്തിൽ അനുഷ്ക നായികയായി. 2005 ലായിരുന്നു അനുഷ്കയുടെ ആദ്യ ചിത്രമായ സൂപ്പർ പുറത്തിറങ്ങിയത്.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X