For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതനായ സംവിധായകനുമായി അനുഷ്‌ക ഷെട്ടിയുടെ കല്യാണമോ? ഒടുവില്‍ സത്യം പറഞ്ഞ് നടി

  |

  നടി അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തിന് വേണ്ടി തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി നടിയുടെ വിവാഹം സംബന്ധിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. പലപ്പോഴും സത്യമല്ലെന്ന് പ റഞ്ഞ് നടി തന്നെ വന്നിട്ടുണ്ട്. പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് നിരന്തരം പ്രചരിച്ചത്.

  കഴിഞ്ഞ ദിവസങ്ങളില്‍ അനുഷ്‌ക തെലുങ്കിലെ പ്രമുഖ സംവിധായകനുമായി പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും വാര്‍ത്ത വന്നിരുന്നു. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും വിവാഹം ഉണ്ടെന്ന് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ ഇതും സത്യമല്ലെന്നാണ് അറിയുന്നത്.

  ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോവേലമുഡിയുമായി അനുഷ്‌ക ഏറെ കാലമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് എല്ലാവരും ആഘോഷമാക്കിയത്. 2015 ല്‍ സൈസ് സീറോ എന്ന ചിത്രത്തിലൂടെ അനുഷ്‌കയെ നായികയാക്കി പ്രകാശ് സിനിമ ഒരുക്കിയിരുന്നു. ഇവിടെ നിന്നുമാണ് ഇരുവരും തമ്മില്‍ സൗഹൃദം തുടങ്ങുന്നത്. ശേഷം പ്രണയത്തിലേക്ക് എത്തുകയാണെന്നും പാപ്പരാസികള്‍ പരത്തി. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് ഐബി ടൈംസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അനുഷ്‌ക പറയുന്നത്.

  പ്രചരിച്ച വാര്‍ത്തകളൊന്നും സത്യമല്ല. അത്തരം അഭ്യൂഹങ്ങളൊന്നും എന്നെ ബാധിക്കില്ല. എല്ലാവര്‍ക്കും എന്റെ വിവാഹം ഇത്രയും വലിയ കാര്യമാവുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. ആര്‍ക്കും ബന്ധം മറച്ച് പിടിക്കാന്‍ സാധിക്കില്ല. എന്തിനാണ് ഞാനെന്റെ വിവാഹത്തെ കുറിച്ച് മറച്ച് പിടിക്കണം. ഇത് വളരെ സെന്‍സറ്റീവായ വിഷയമാണ്. അത് അങ്ങനെ തന്നെ കൈകാര്യം ചെയ്യണം. എന്റെ സ്വകാര്യ ജീവിതത്തില്‍ മറ്റൊരാള്‍ കേറി ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് എന്റേതായ വ്യക്തി സ്വാതന്ത്ര്യമുണ്ട്.

  വിവാഹം എന്നത് പവിത്രമായ കാര്യമാണ്. എല്ലാവര്‍ക്കും അത് വളരെ പ്രധാന്യമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ചും അങ്ങനെയാണ്. എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ച് പിടിക്കുന്ന ഒരാള്‍ അല്ല ഞാന്‍. ആരെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ പോവുന്നതെന്ന കാര്യം പരസ്യമായി ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആളുകളെല്ലാം എല്ലായിപ്പോഴും എന്നോട് ചോദിക്കുന്നത് അതാണ്. അതിന് ഒരു ദിവസം ഞാന്‍ ഉത്തരം പറയുമെന്നും അനുഷ്‌ക പറയുന്നു.

  മുതിര്‍ന്ന സംവിധായകന്‍ കെ രാഘവേന്ദ്രയുടെ മകനാണ് പ്രകാശ് കോവേലമുഡി. ബോമ്മലത എന്ന ചിത്രത്തിലൂടെ 2004 ലായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനും പ്രകാശും നേരത്തെ വിവാഹം കഴിച്ചിരുന്നു. അനുഷ്‌കയുമായി വിവാഹം കഴിക്കുകയാണെങ്കില്‍ പ്രകാശിന്റേത് രണ്ടാം വിവാഹമാവും എന്നതോടെയാണ് വാര്‍ത്ത അതിവേഗം പ്രചരിച്ചത്.

  പ്രകാശിന്റെ പേരില്‍ വാര്‍ത്തകള്‍ വരുന്നതിന് മുന്‍പ് ഒരു ക്രിക്കറ്റ് താരവുമായി അനുഷ്‌ക പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതും സത്യമല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാധകരും നിരാശയിലായി. ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അനുഷ്‌കയുടെ വിവാഹം ഉടന്‍ എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്തായാലും താരവിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് നടി പറയുന്നത്.

  English summary
  Actress Anushka Shetty Reveals Truth Behind Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X