ചെരുപ്പിന്റെ ഹീല്‍ കൊണ്ട് അയാളെ ചവിട്ടി! 7 വയസിലുണ്ടായ ദുരനുഭവത്തെ കുറിച്ച് ഡിസ്‌കോ ശാന്തിയുടെ വാക്കുകൾ വൈറൽ

തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖ ഐറ്റം ഡാന്‍സ് നര്‍ത്തകി എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന താരമാണ് ഡിസ്‌കോ ശാന്തി. 80 കളിലും 90 കളിലും നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം ഐറ്റം ഗാനങ്ങളില്‍ അഭിനയിച്ച ഡിസ്‌കോ ശാന്തി കോളിവുഡിലെ മുന്‍നിര നടി കൂടിയായിരുന്നു.

വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തിയ ശാന്തി നടന്‍ ശ്രീഹരിയെ വിവാഹം കഴിച്ചതോടെയാണ് സിനിമ ഉപേക്ഷിച്ച് പോകുന്നത്. ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന നടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും പറയുകയാണ്.

ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല, അതിനിയും വരാനിരിക്കുന്നതേയുള്ളൂ! രണ്ടു തവണ കാണേണ്ട സിനിമ; എ എ റഹീം

dico-shanthi

ഏഴാം വയസ്സില്‍ ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് ശാന്തി പറയുന്നത്. അന്ന് സംവിധായകനെ ചെരുപ്പിന്റെ ഹീല്‍ കൊണ്ട് താന്‍ ചവിട്ടിയെന്നും നടി പറഞ്ഞു. അതുപോലെ ചിരഞ്ജീവിയുടെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോശമായി പെരുമാറിയ വ്യക്തിയെ തല്ലിയ സംഭവവും ഉണ്ടായിട്ടുണ്ട്.

എന്നെപ്പോലെയുള്ള ഡാന്‍സര്‍മാരുടെ വേഷം ടു പീസ് ആയിരിക്കും. ലൊക്കേഷനില്‍ ആയിരക്കണക്കിന് ആളുകളും ഉണ്ടാവും. അവരുടെ ഇടയില്‍ നിന്നും നടന്മാരെ സംരക്ഷിച്ച് കൊണ്ട് പോകാന്‍ മുപ്പതോളം പേരുണ്ടാവുമെങ്കില്‍ തങ്ങള്‍ക്ക് ചുറ്റും ആരും ഉണ്ടാവില്ല. അങ്ങനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ശരീരത്ത് തൊടാന്‍ വന്നതോടെ അദ്ദേഹത്തെ തല്ലുകയായിരുന്നു എന്നാണ് ശാന്തി വെളിപ്പെടുത്തിയത്.

മാത്രമല്ല ഭര്‍ത്താവിന്റെ മരണത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന നടിയുടെ വാക്കുകളും വൈറലാവുകയാണ്. ഇതിഹാസ നടനും നിര്‍മാതാവുമായ സി എല്‍ ആനന്ദന്റെ മകളാണ് ഡിസ്‌കോ ശാന്തി. ഒരു കാലത്ത് നായകനായി തിളങ്ങി നിന്ന ആനന്ദനെ ആരാധകര്‍ ആഘോഷിച്ചത് സിനിമയിലെ ഹിറ്റ് പാട്ടുകളിലൂടെയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിത്യഹരിത വിഭാഗത്തില്‍ പെടുന്നവയാണ്. പിന്നാലെ മകള്‍ ഡിസ്‌കോ ശാന്തിയും തരംഗമായി.

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ കൂടെ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശാന്തി തെലുങ്ക് നടന്‍ ശ്രീഹരിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഇപ്പോള്‍ ഹൈദരാബാദിലാണ് നടിയുടെ താമസം. ഭര്‍ത്താവിന്റെ മരണശേഷം ജീവിക്കാന്‍ പോലും തനിക്ക് ഇഷ്ടമല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ഡിസ്‌കോ ശാന്തി പറഞ്ഞിരുന്നത്.

dico-shanthi

താന്‍ അഭിനയിക്കാന്‍ എത്തിയത് തന്നെ ദാരിദ്ര്യം മൂലമാണ്. ആദ്യകാലത്ത് നായികാ ചിത്രങ്ങള്‍ കിട്ടാതായപ്പോള്‍ ഐറ്റം ഗാനങ്ങള്‍ക്ക് മാത്രമായിരുന്നു അവസരങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീട് താനത് കരിയറാക്കി മാറ്റി. കമല്‍ഹാസനും രജനികാന്തും ഉള്‍പ്പെടെയുള്ള മുന്‍നിര നടന്മാരുമായി നിരവധി ഗാനങ്ങള്‍ക്കായി സഹകരിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, എന്നിവയുള്‍പ്പെടെ 1985 നും 1996 നും ഇടയില്‍ നൂറിലധികം ചിത്രങ്ങളില്‍ ഗ്ലാമര്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ശാന്തി ഇപ്പോള്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. 1996 ലാണ് തെലുങ്ക് നടന്‍ ശ്രീഹരിയും ശാന്തിയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ ശാന്തി അഭിനയത്തില്‍ നിന്ന് പിന്മാറുകയും പൂര്‍ണമായിട്ടും ഒരു കുടുംബിനിയാവുകയും ചെയ്തു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 2013 ലാണ് നടന്‍ ശ്രീഹരി മരണപ്പെടുന്നത്. നാല്‍പത്തൊന്‍പത് വയസുള്ളപ്പോഴായിരുന്നു നടന്റെ മരണം. പിന്നീട് സിനിമയിലേക്കോ മറ്റ് പരിപാടികള്‍ക്കോ ശാന്തി എത്തിയിരുന്നില്ല. ഭര്‍ത്താവിനോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ അധികം വീടിന് പുറത്തിറങ്ങാതെ ഇരിക്കാന്‍ കാരണമെന്നാണ് ഡിസ്‌കോ ശാന്തി പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X