മുടിയ്ക്ക് പിടിച്ച് വലിച്ചു, സെറ്റില്‍ ആ നടിയുമായി ശരിക്കും അടി കൂടി! തര്‍ക്കമുണ്ടായത് ചെരുപ്പ് കാരണം: ജയസുധ
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ജയസുധ. ഒരു കാലത്ത് പലഭാഷകളില്‍ നിറഞ്ഞ് നിന്നിരുന്ന നടി ഇപ്പോള്‍ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. എന്നാല്‍ ജയസുധയ്ക്കും അവരുടേതായൊരു പ്രതാപകാലമുണ്ടായിരുന്നു. അങ്ങനെ സിനിമകളില്‍ നിറഞ്ഞ് നിന്ന കാലത്ത് പല അനുഭവങ്ങളും ജീവിതത്തിലുണ്ടായി. അതിലൊന്നിനെ കുറിച്ച് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്ന കാലത്തുണ്ടായൊരു സംഭവമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തിലൂടെ ജയസുധ വെളിപ്പെടുത്തിയത്. അന്ന് തെലുങ്ക് സിനിമയില്‍ നായിക നടിമാര്‍ തമ്മില്‍ വലിയ മത്സരമാണ് നടന്നിരുന്നത്. ആ മത്സരം ഇപ്പോള്‍ സിനിമകളില്‍ മാത്രമായി ഒതുങ്ങിയെങ്കിലും പണ്ട് കാലത്ത് അങ്ങനെയായിരുന്നില്ല. മാത്രമല്ല മത്സരത്തിനിടയില്‍ താന്‍ മറ്റൊരു നടിയുമായി അടിപിടി ഉണ്ടായെന്നാണ് ജയസുധ വെളിപ്പെടുത്തിയത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് താനും നടി ജയചിത്രയും തമ്മില്‍ വഴക്ക് ഉണ്ടാവുന്നത്. അന്ന് പരസ്പരം മുടിയില്‍ പിടിച്ച് വലിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും മര്‍ദ്ധനമേല്‍ക്കുന്ന സാഹചര്യത്തിലേക്കുമൊക്കെ കാര്യങ്ങള്‍ പോയി. പക്ഷേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊന്നും ഇത് മനസിലായത് പോലുമില്ലെന്നാണ് നടി വ്യക്തമാക്കിയത്.
അന്ന് നടന്നതിനെ പറ്റി ജയസുധ പറയുന്നതിങ്ങനയൊണ്... 'ചെന്നൈ ബീച്ചില്‍ വെച്ച് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഞാന്‍ അന്ന് ഹീല്‍സാണ് ധരിച്ചിരുന്നത്. പക്ഷേ, ജയചിത്രയ്ക്ക് പൊക്കം കുറവായതിനാല്‍ അവര്‍ എന്നോട് ഹീല്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. എന്തിനാ ആ സീനിന് വേണ്ടി ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ തല്ലുന്നതെന്ന് ഞാന്‍ കരുതി. മാത്രമല്ല ഞാന്‍ ഹീല്‍സ് ഇട്ടാല്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടാകുമല്ലോ എന്ന് തോന്നിയതോടെ ഞാന്‍ എന്റെ ഹീല്‍സ് അഴിച്ചുവെച്ചു. പക്ഷേ പിന്നെ എന്തിനാണ് വാക്കുതര്‍ക്കം ഉണ്ടായതതെന്ന് എനിക്കറിയില്ല.
സിനിമയ്ക്ക് വേണ്ടിയല്ലാതെ ആ രംഗത്തില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കിടേണ്ടി നടന്നു. ഞങ്ങളുടെ വഴക്ക് കണ്ടപ്പോള്‍ സിനിമയിലെ ഏതോ രംഗമാണെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ ഞങ്ങളെ നോക്കി നിന്നല്ലാതെ ആരും ഇടപെട്ടില്ല. ഞങ്ങള്‍ രണ്ടാളും നല്ല ദേഷ്യത്തിലായിരുന്നു. ആ ദേഷ്യത്തില്‍ ഞങ്ങള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും തല്ലുകയുമൊക്കെ ചെയ്തു. അത് കണ്ട് നിന്നവര്‍ ഒരുപാട് ആസ്വദിച്ചെന്നും നടി പറയുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷം താന്‍ അതിനെ കുറിച്ച് പിന്നീട് ഓര്‍ത്തിട്ടില്ല, എവിടെയും പരാമര്‍ശിക്കുകയും ചെയ്തില്ല. ആരും അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്നും അന്ന് നടന്നത് യഥാര്‍ഥ വഴക്കാണെന്നുമാണ് ജയസുധ വെളിപ്പെടുത്തിയത്.

എന്നാല്‍ അത് അവിടെ കഴിഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. രണ്ടാളും ഒരുമിച്ച് സംസാരിക്കാറുണ്ടായിരുന്നു. പല ഫംഗ്ഷനുകളിലും പാര്‍ട്ടികള്‍ക്കുമൊക്കെ പോകുമായിരുന്നു. എന്നാല്‍ അന്ന് എന്തുകൊണ്ടാണ് അങ്ങനൊന്ന് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലാകുന്നില്ല എന്നും നടി കൂട്ടിച്ചേര്‍ത്തു...
മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയിലായിരുന്നു ജയസുധ കൂടുതലും സജീവമായിരുന്നത്. ഒരു കാലത്ത് നായികയായിരുന്നെങ്കില്‍ ഇന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് നടി മാറി. അമ്മ വേഷങ്ങള്‍ അഭിനയിക്കാനും മടിക്കാറില്ല. വിവാഹത്തിന് ശേഷം വിദേശത്തും നാട്ടിലുമായിട്ടായിരുന്നു ജയസുധയുടെ ജീവിതം. ഇതിനിടയില്‍ രണ്ട് കുട്ടികളുടെ അമ്മയുമായി. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി രാഷ്ട്രീയത്തിലും നടി സജീവമായി. സെക്കന്ദ്രാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു ജയസുധ. അങ്ങനെ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കാന്‍ ജയസുധയ്ക്ക് സാധിച്ചു.


Click it and Unblock the Notifications











