മഹേഷ് ബാബുവിന്റെ മുഖത്തിനിട്ട് തന്നെ മൂന്ന് തവണ അടിച്ചു; എന്തേലും തെറ്റ് ചെയ്തിട്ടാണോന്ന് ചോദിച്ചതായി കീർത്തി

തെന്നിന്ത്യന്‍ സിനിമ പ്രേഷകരുടെ മനം കവര്‍ന്നെടുത്ത താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. സിനിമ കുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ കീര്‍ത്തി കുറഞ്ഞ കാലം കൊണ്ട് ഇന്‍ഡസ്ട്രിയല്‍ തന്റെതായ സ്ഥാനം കണ്ടെത്തി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തം പേരിലാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ മഹേഷ് ബാബുവിനൊപ്പം തെലുങ്കിലാണ് കീര്‍ത്തി അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് കീര്‍ത്തി തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ഷൂട്ടിങ്ങിന് ഇടയില്‍ മഹേഷ് ബാബുവിന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞത്.

കീർത്തിയും മഹേഷ് ബാബുവും ഒരുമിച്ച് അഭിനയിച്ച് ഹിറ്റാക്കി

സര്‍ക്കാറു വാരി പാട്ടാ എന്ന ചിത്രത്തിലാണ് മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം സിനിമയ്ക്ക് ലഭിച്ചിരുന്നു. മഹേഷിനൊപ്പമുള്ള കീര്‍ത്തിയുടെ റൊമാന്റിക് സീനുകളും ശ്രദ്ധേയമായിരുന്നു. അങ്ങനെ ഈ വര്‍ഷം തെലുങ്കില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നായി ഇത് മാറുകയും ചെയ്തു.

 സിനിമയുടെ സെറ്റില്‍ മഹേഷ് ബാബുവിനെ അടിക്കുന്നൊരു സീനുണ്ട്

'സിനിമയുടെ സെറ്റില്‍ മഹേഷ് ബാബുവിനെ അടിക്കുന്നൊരു സീനുണ്ട്. അത് താന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്. ഇക്കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. 'മഹേഷ് ബാബുവിന്റെ മുഖത്ത് മൂന്ന് തവണ തനിക്ക് അടിക്കേണ്ടി വന്നതായിട്ടാണ് കീര്‍ത്തി പറയുന്നത്. ഞാന്‍ ഏതെങ്കിലും ഡയലോഗ് തെറ്റിക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്യേണ്ടി വന്നാല്‍ അദ്ദേഹം ഒരുപാട് കളിയാക്കുമായിരുന്നു. ആദ്യം സീരിയസായട്ടാണാ കളിയാക്കുന്നതെന്നോര്‍ത്ത് എനിക്ക് പേടിയായി. പക്ഷേ അദ്ദേഹം തമാശ പറഞ്ഞതാണെന്ന് പിന്നീട് മനസിലായെന്ന്' കീര്‍ത്തി പറഞ്ഞു.

ഞാന്‍ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചെന്ന് കീർത്തി സുരേഷ്

'സിനിമയുടെ അവസാനത്തില്‍ ഒരു ചിത്രീകരണ വേളയില്‍ എന്റെ ഭാഗത്ത് നിന്ന് ഒരു പിശക് സംഭവിച്ചിരുന്നു. ഞാന്‍ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചു. ഒരു തവണയല്ല മൂന്ന് തവണ അടിച്ചു. ഇതോടെ ഞാന്‍ പേടിച്ച് പോയി. നിരന്തരം അടി വന്നതോടെ ഞാന്‍ നിന്നോട് എന്തേലും തെറ്റ് ചെയ്‌തോന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ അറിയാതെ ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് പറയുകയും ചെയ്തിരുന്നുവെന്ന്' കീര്‍ത്തി പറയുന്നു.

തമിഴിലും തെലുങ്കിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് കീര്‍ത്തി ശ്രദ്ധിക്കപ്പെടുന്നത്

മലയാളത്തിലൂടെ ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കീര്‍ത്തി പിന്നീട് നായികയായിട്ടും മലയളത്തിലേക്ക് എത്തി. തമിഴിലും തെലുങ്കിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് കീര്‍ത്തി ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്കിലെ മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നടിയ്ക്ക് ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ടൊവിനോ തോമസിന്റെ നായികയായി വാശി എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിച്ചത്. വക്കീല്‍ വേഷത്തിലുള്ള നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X