അടുത്ത ജന്മത്തിൽ നമുക്കൊന്നിക്കാം; വിവാഹം കഴിഞ്ഞ ലാവണ്യയോട് പ്രണയം തുറന്ന് പറഞ്ഞു; മറുപടി നൽകി താരം

സിനിമയിലേത് പോലെ ജീവിതവും ആ​ഘോഷമാക്കുന്നവരാണ് തെലുങ്ക് സിനിമാ താരങ്ങൾ. ഉത്സവം പോലെയാണ് തെലുങ്ക് സിനിമാ താരങ്ങളുടെ വിവാഹം നടക്കാറ്. കോടികൾ മുടക്കി നടത്തുന്ന വിവാഹം ആരാധക ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തെലുങ്ക് സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹമാണ് നടൻ വരുൺ തേജിന്റെയും നടി ലാവണ്യ ത്രിപാദിയുടെയും. സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരന്റെ മകനാണ് വരുൺ തേജ്. ലാവണ്യ സീരിയൽ രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടി.

പ്രണയത്തിലായ ഇരുവരും മാധ്യമങ്ങൾ ഇക്കാര്യം അറിയാതിരിക്കാൻ ശ്രദ്ധിച്ചു. എന്നാൽ ഏറെക്കാലം ഇക്കാര്യം മറച്ച് വെക്കാൻ ഇവർക്ക് സാധിച്ചില്ല.ഇറ്റലിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമാണ് വിവാഹം ന‌ടന്നത്. കൊനിഡേല കുടുംബത്തിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ലാവണ്യ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ലാവണ്യയോടുള്ള തന്റെ സ്നേഹം ഒരു ആരാധകൻ തുറന്ന് പറഞ്ഞു. താങ്കളെ വളരെ ഇഷ്ടമാണ്.

Lavanya Tripathi

ഈ ജന്മത്തിൽ നിങ്ങൾ മറ്റൊരാളെ വിവാഹം ചെയ്തു. അടുത്ത ജന്മത്തിലെങ്കിലും നമുക്ക് വിവാഹിതരാകാം എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ ആരാധകൻ ലാവണ്യയോട് പറഞ്ഞത്. ലാവണ്യ ഇതിന് മറുപടിയും നൽകി. ഹിന്ദു മതപ്രകാരം വിവാഹം സ്വർ​ഗത്തിൽ വെച്ചാണ് നടക്കുന്നത്. ഏഴ് ജന്മം ഈ ബന്ധം തുടരുമെന്നും ലാവണ്യ പറഞ്ഞു. ലാവണ്യയുടെ മറുപ‌‌‌ടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.

ലാവണ്യ-വരുൺ തേജ് വിവാഹത്തിന് മുമ്പും വരുൺ തേജിന്റെ കു‌ടുംബം വാർത്തകളിൽ നിറഞ്ഞിരുന്നു. വരുൺ തേജിന്റെ സഹോദരി നിഹാരിക കൊനിഡേലയുടെ വിവാഹവും ആഘോഷപൂർവമാണ് നടന്നത്. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു. ആന്ധ്രയിലെ പ്രബല കുടുംബത്തിൽ നിന്നുള്ള ചൈതന്യ ജൊന്നല​ഗദ്ദയെയാണ് നിഹാരിക വിവാഹം ചെയ്തത്. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല.

Lavanya Tripathi

അടുത്തിടെ ഒരു അഭിമുഖത്തിൽ പിരിഞ്ഞതിനെക്കുറിച്ച് നിഹാരിക പരാമർശിക്കുകയുണ്ടായി. വിവാഹവും വേർപിരിയലും തനിക്കൊരു പാഠമായിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. ആരെയും എളുപ്പത്തിൽ വിശ്വസിക്കാൻ പാടില്ലെന്ന് മനസിലാക്കി. പിരിഞ്ഞത് കൊണ്ട് ലോകം അവസാനിക്കുന്നില്ല. ആളുകൾ പറയുന്നത് താൻ കാര്യമാക്കുന്നില്ല. തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ താനെന്തിലൂടെയാണ് കടന്ന് പോയതെന്ന് അറിയൂയെന്നും നിഹാരിക പറഞ്ഞു.

നടൻ രാം ചരണിന്റെ കസിൻസാണ് വരുൺ തേജും നിരാഹികയും. രണ്ട് പേരുടെയും വിവാഹത്തിന് രാം ചരൺ എത്തിയിരുന്നു. തെലുങ്ക് സിനിമാ ലോകത്തെയും രാഷ്ട്രീയത്തിലെയും പ്രബലരാണ് കൊനിഡേല കുടുംബം. കഴിഞ്ഞ ദിവസമാണ് ആന്ധ്രയുടെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായി ചിരഞ്ജീവിയുടെ സഹോദരൻ നടൻ പവൻ കല്യാൺ സ്ഥാനമേറ്റത്. കൊനിഡേല കുടുംബത്തിലെ നിരവധി പേർ ടോളിവുഡിൽ സജീവമാണ്.

More from Filmibeat

Read more about: varun tej
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X