നടന്‍ മോഹന്‍ ബാബു എന്നെ തള്ളിയിട്ടു, ശരീരം മൊത്തം നനഞ്ഞു! പിന്നെയാണ് സത്യാവസ്ഥ മനസിലായതെന്ന് നടി ലിറിഷ

നടന്‍, നായകന്‍, വില്ലന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തന്റേതായ ഇടം സിനിമയില്‍ നേടിയിട്ടുള്ള താരമാണ് മോഹന്‍ ബാബു. എന്നാല്‍ കളക്ഷന്‍ കിംഗ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനെ പല താരങ്ങള്‍ക്കും അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കുമൊക്കെ ഭയമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങനൊരു കഥയും താരത്തിന് പിന്നിലുണ്ട്. സിനിമകളുടെ ഷൂട്ടിംഗ് സമയങ്ങളില്‍ അദ്ദേഹത്തിന്റെ നിയമങ്ങള്‍ കുറച്ച് കര്‍ശനമാണെന്നതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നില്‍.

കൃത്യനിഷ്ടയുള്ള നടന്‍ സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ സമയം പാലിക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് എല്ലാവരും അതുപോലെ ചെയ്യണമെന്നുള്ള കാര്‍ക്കശ്യമാണ് താരത്തിനുള്ളത്.

lirisha-mohanbabu

തന്റെ സിനിമയുടെ ചിത്രീകരണത്തിലും എല്ലാവരും അത് തന്നെയാണ് പിന്തുടരണമെന്ന നിര്‍ബന്ധമുള്ളതിനാല്‍ ഇതിന്റെ പേരില്‍ പലപ്പോഴും മോഹന്‍ ബാബു ദേഷ്യപ്പെടാറുണ്ട്. ഇതിന് പുറമേ താരം മറ്റുള്ളവരെ തല്ലുന്ന ആളാണെന്ന കിംവദന്തികളും പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു കഥയാണ് പ്രചരിക്കുന്നത്.

മോഹന്‍ ബാബു അഭിനേതാക്കളെ തല്ലുന്ന ആളാണെന്ന വാദം പണ്ടുമുതലേ നിലനില്‍ക്കുന്നതാണ്. പറയുന്നത് കേട്ടില്ലെങ്കിലോ, കൃത്യസമയത്ത് വന്നില്ലെങ്കിലോക്കെയാണ് താരം തല്ലാറുള്ളത്. ഏറ്റവും പുതിയ 'വക്കില്‍സാബ്' എന്ന സിനിമയില്‍ അഭിനയിച്ച നടി ലിറിഷയാണ് മോഹന്‍ ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മോഹന്‍ ബാബു തന്നെ ബലമായി തള്ളിയിട്ട് താഴെ വീണുവെന്നും കൈകള്‍ ചെളിയില്‍ നനഞ്ഞെന്നുമാണ് ലിറിഷ പറഞ്ഞത്. എന്നാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം മോഹന്‍ ബാബു വന്ന് ഇത് അഭിനയമാണെന്ന് പറയുകയായിരുന്നു. അതോട് കൂടിയാണ് തന്റെ അവസ്ഥ മാറിയതെന്നും അന്ന് സംഭവിച്ചതെന്താണെന്നുമാണ് ലിറിഷ വെളിപ്പെടുത്തിയത്.

lirisha-mohanbabu

മുന്‍പ് മോഹന്‍ ബാബു നായകനായി അഭിനയിച്ച സിനിമയില്‍ നായികയുടെ കൂട്ടുകാരിയുടെ വേഷം ചെയ്തത് ലിറിഷയായിരുന്നു. ഹാസ്യനടന്‍ അലിയിലൂടെയാണ് തനിക്ക് ആ സിനിമ ലഭിക്കുന്നത്. ആ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ ആദ്യം മോഹന്‍ ബാബുവിനൊപ്പമുള്ള രംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിന് പിന്നാലെ പ്രകാശ് രാജിന്റെയും മോഹന്‍ ബാബുവിന്റെയും സീനുകളും ഉണ്ടായിരുന്നു.

അങ്ങനൊരു രംഗത്തില്‍ പ്രകാശ് രാജ് എന്നെ തള്ളിയിടും. അദ്ദേഹം തള്ളുമ്പോള്‍ ഞാന്‍ താഴെ വീഴുന്നതായി അഭിനയിക്കണം. പക്ഷേ എത്ര തവണ നോക്കിയിട്ടും ആ സീന്‍ റെഡിയായില്ല. ഒരുപാട് ടേക്കുകള്‍ എടുത്തിട്ടും താഴെ വീഴുന്നത് റെഡിയാവുന്നില്ല. മാത്രമല്ല സെറ്റിലുള്ള എല്ലാവരും ക്ഷീണിതരായി. ഇതോടെയാണ് മോഹന്‍ ബാബു രംഗത്തിറങ്ങിയത്. ഷോട്ടിന് ആക്ഷന്‍ കൊടുക്കാന്‍ പറഞ്ഞതിന് ശേഷം ഒന്നും മിണ്ടാതെ വന്ന് വടി കൊണ്ട് തള്ളിയിട്ടു. അങ്ങനെയാണ് ആ സീന്‍ റെഡിയായതെന്നാണ് ലിറിഷ പറഞ്ഞത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയില്‍ പ്രവേശിച്ച ലിറിഷ 'വക്കീല്‍ സാബ്' എന്ന ചിത്രത്തില്‍ ലേഡി എസ്‌ഐയുടെ വേഷമാണ് അവതരിപ്പിച്ചത്. ഇരുപത് വര്‍ഷത്തോളമായിട്ടും തനിക്ക് കിട്ടാത്ത ജനശ്രദ്ധയാണ് ഈ സിനിമയിലൂടെ തനിക്ക് കിട്ടിയത്. നല്ലൊരു കലാകാരി എന്ന നിലയില്‍ സന്തോഷത്തിലാണെന്നും ലിറിഷ അഭിമുഖത്തില്‍ വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X