നടന്‍ വെങ്കിടേഷിനെ ചുംബിക്കാന്‍ ചെന്നതും അദ്ദേഹം ഭയപ്പെട്ട് പോയി! തെലുങ്ക് സിനിമയെ പറ്റി നടി മീന
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും സൂപ്പര്‍നായികയായി തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുള്ള നടിയാണ് മീന. ബാലതാരമായി അഭിനയിക്കാനെത്തി ഇപ്പോഴും സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. അതേ സമയം തെലുങ്കില്‍ മീന സ്റ്റാറായി മാറിയത് ചണ്ടി എന്ന ചിത്രത്തിലൂടെയായിരുന്നു.
ടോളിവുഡിലെ സൂപ്പര്‍താരം വിക്ടറി വെങ്കിടേഷിന്റെ നായികയായിട്ടാണ് ആ ചിത്രത്തില്‍ മീന അഭിനയിച്ചത്. സിനിമയിലെ ചുംബനരംഗത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ചുംബനരംഗത്തില്‍ അഭിനയിച്ച് നായകനെ താന്‍ ഭയപ്പെടുത്തിയെന്നാണ് മീന പറയുന്നത്. അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടിയിലും സജീവമാണ് മീനയിപ്പോള്‍. സീ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സെലിബ്രിറ്റി ഡാന്‍സ് ഷോയുടെ വിധികര്‍ത്തക്കളില്‍ ഒരാളായി മീനയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ഡാന്‍സ് ഷോയില്‍ ഒരു സിനിമയിലെ ഒരു ഗാനരംഗം പുനഃസൃഷ്ടിച്ചിരുന്നു. മത്സരാര്‍ഥികളുടെ തകര്‍പ്പന്‍ പ്രകടനം കണ്ടതിന് ശേഷമാണ് താന്‍ ചണ്ടി എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം നടി വെളിപ്പെടുത്തിയത്.
ഈ പ്രകടനം കണ്ടപ്പോള്‍ തന്റെ സിനിമയിലെ ചുംബന രംഗമാണ് തനിക്കോര്‍മ്മ വന്നതെന്നാണ് മീന പറഞ്ഞത്. വെങ്കിടേഷ് നായകനായി 1991 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ചണ്ടി. രവിരാജ പിനിഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയായിരുന്നു നായിക. അന്ന് ഈ സിനിമ സൂപ്പര്‍ ഹിറ്റാവുകും ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ആളുകളുടെ മനസില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്.
ആ ചിത്രത്തില്‍ വെങ്കിടേഷും താനും ചേര്‍ന്നൊരു ചുംബനരംഗമുണ്ടായിരുന്നു. ക്ലൈമാക്‌സ് സീനിലാണ് നായകനായ വെങ്കിടേഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗമുള്ളത്. എന്നാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ശരിക്കും ഭയപ്പെട്ടിരുന്നുവെന്നാണ് തമാശരൂപേണ മീന പറയുന്നത്. നടിയുടെ വാക്കുകള്‍ വളരെ വേഗമാണ് വൈറലായി മാറിയത്.
'ചണ്ടി എനിക്ക് സ്റ്റാര്‍ഡം നേടി തന്ന ചിത്രമാണ്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വെങ്കിടേഷുമായി ഒരു ചുംബനരംഗം ഉണ്ടായിരുന്നു. പെട്ടെന്ന് ആ സീന്‍ എടുത്തപ്പോള്‍ അദ്ദേഹം പേടിച്ച് പോയെന്നാണ്', മീന പറയുന്നത്.

തെലുങ്കിലെ ഹിറ്റഅ കോംബോയാണ് വെങ്കിടേഷും മീനയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. മിക്കവാറും എല്ലാ സിനിമകളും ഹിറ്റുകളാവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മീനയെ തന്റെ ഭാഗ്യ നായികയായിട്ടാണ് വെങ്കിടേഷ് കണ്ടിട്ടുള്ളത്.
..ഹിറ്റ് നായിക എന്ന് വിളിക്കുന്നത്. ഇവരുടെ കോമ്പോയില്‍ ബോയഗാരു, ചന്തി, സൂര്യ വംശം മുതല്‍ മൊണ്ണാടി ദൃഷ്ടി സിനിമകള്‍ വരെ... എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മാത്രമല്ല ടോളിവുഡില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന, ബാലയ്യ ബാബു തുടങ്ങി എല്ലാ നായകന്മാര്‍ക്കൊപ്പവും അഭിനയിക്കുകയും അവയൊക്കെ ഹിറ്റാക്കാനും മീനയ്ക്ക് സാധിച്ചിരുന്നു.
തമിഴില്‍ രജനികാന്ത്, കമല്‍ ഹാസന്‍, മലയാളത്തിലേക്ക് വരികയാണെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, എന്നിങ്ങനെ എല്ലാ ഇന്‍ഡസ്ട്രികളിലും സൂപ്പര്‍താരങ്ങളുടെ നായികയായിട്ടാണ് മീന അഭിനയിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ അഭിനയിച്ച് കൊണ്ടിരിക്കുന്നു. കരിയറില്‍ വളരെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി വിവാഹിതയാലുന്നത്. വൈകാതെ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി. അതിനുശേഷമാണ് മീന കുറച്ച് കാലം സിനിമയില്‍ നിന്നും വിട്ടുനിന്നത്.
കഴിഞ്ഞ വര്‍ഷമാണ് നടിയ്്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. അസുഖബാധിതനായ ഭര്‍ത്താവിന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് നടി.


Click it and Unblock the Notifications











