തെലുങ്കിലെ നടന്മാരോടൊന്നും പ്രണയം തോന്നിയില്ല, തന്നെക്കാളും പ്രായം കൂടിയവരായിരുന്നുവെന്ന് നടി മീന
ബാലതാരമായി അഭിനയിച്ചാണ് നടി മീന സിനിമയിലെത്തുന്നത്. പിന്നീട് സിനിമയില്‍ തന്നെ വളര്‍ന്ന് നായികയായി മാറിയ നടി ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയും തുടങ്ങി സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായി മീന അഭിനയിച്ചു. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
മോഹന്‍ലാലിനൊപ്പം ദൃശ്യത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മീന സമാനമായ രീതിയില്‍ തിളങ്ങി നിന്നിരുന്നു. തെലുങ്കില്‍ വെങ്കിടേഷ്, നാഗാര്‍ജുന, ചിരഞ്ജീവി, ബാലകൃഷ്ണ, ശ്രീകാന്ത്, രാജേന്ദ്രപ്രസാദ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു.

തമിഴിലേക്ക് നോക്കുകയാണെങ്കില്‍ രജനികാന്ത് കമല്‍ഹാസന്‍ എന്ന് വേണ്ട ഒട്ടുമിക്ക താരങ്ങളുടെയും നായികയായി. കാണാന്‍ സുന്ദരിയും വളരെ ശാന്തയുമായ മീന വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമാണ്. രണ്ടുവര്‍ഷം മുമ്പ് നടിയുടെ ഭര്‍ത്താവ് മരിച്ചതുമായി ബന്ധപ്പെട്ടാണ് മീന വാര്‍ത്തകളില്‍ നിറയുന്നത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. 2009 വിവാഹിതരായ ഇരുവരും സന്തുഷ്ടരായി ജീവിക്കുകയായിരുന്നു. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന വിദ്യാസാഗര്‍ 2022 ജൂണില്‍ മരണപ്പെട്ടു. ഈ ബന്ധത്തില്‍ നൈനിക എന്നൊരു മകളും ഉണ്ട്.
ഇത്രയധികം ഭാഷകളില്‍ നായികയായി തിളങ്ങി നിന്നിട്ടും അധികം ഗോസിപ്പ് കോളങ്ങളില്‍ ഒന്നും മീന നിറഞ്ഞിട്ടില്ല. ഒന്നിലധികം തവണ ഒരേ നടന്റെ കൂടെ അഭിനയിച്ച പല നടിമാരും ആ താരങ്ങളുമായി പ്രണയത്തിലാണെന്ന് കഥകള്‍ വരാറുണ്ട്. എന്നാല്‍ മീന് അതില്‍ നിന്നൊക്കെ വേറിട്ട് നിന്നു. ഇത്രയധികം സൂപ്പര്‍താരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സിനിമയില്‍ നിന്ന് വിവാഹം കഴിക്കാത്തത് എന്ന് ചോദ്യത്തിന് മറുപടി പറയുകയാണ് നടി ഇപ്പോള്‍.

അടുത്തിടെ തെലുങ്കിലെ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമാതാരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പ്രണയത്തിലാകുന്നത് സര്‍വ്വ സാധാരണമാണ്. എന്നിട്ടും സിനിമയില്‍ നിന്ന് ഒരു നായകനെ കണ്ടെത്താന്‍ കഴിയാത്തത് എന്താണെന്നാണ് നടിയോട് അവതാരകന്‍ ചോദിച്ചത്.
'താന്‍ ആദ്യം തെലുങ്കില്‍ നായികയായി അഭിനയിക്കുമ്പോള്‍ 15 വയസായിരുന്നു പ്രായം. ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും എനിക്ക് വലിയ പ്രായമില്ല. വളരെ ചെറുപ്പത്തിലാണ് അവരുടെ കൂടെ അഭിനയിച്ചത്. എല്ലാവരോടും ചാടിക്കയറി സംസാരിക്കുന്ന ആളുമായിരുന്നില്ല.
പിന്നെ നടന്‍ മോഹന്‍ ബാബുവുമായി നല്ല സൗഹൃദമായിരുന്നു. പക്ഷേ അദ്ദേഹം എത്ര രസകരമായി സംസാരിച്ചാലും ഭയപ്പെടുത്തുന്നത് പോലെയാണ് സംസാരിക്കുക...' പിന്നെ എങ്ങനെയാണ് അവരുമായി പ്രണയത്തിലാവുക എന്നാണ് നടന്‍ ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ മീന പറഞ്ഞത്.


Click it and Unblock the Notifications