ചിരഞ്ജീവിയുടെ മരുമകള്‍ വിവാഹിതയാവുന്നു; പ്രതിശ്രുത വരനും കൂട്ടുകാര്‍ക്കുമൊപ്പം പാര്‍ട്ടി നടത്തി താരപുത്രി

നടന്‍ റാണ ദഗ്ഗുപതിയ്ക്ക് ശേഷം തെലുങ്കില്‍ നിന്നും മറ്റൊരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരിക കോനിഡേലയാണ് ഡിസംബറില്‍ വിവാഹിതയാവുന്നത്. നേരത്തെ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ലോക്ഡൗണ്‍ നാളുകളിലാണ് പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് നിഹാരിക രംഗത്ത് വന്നത്. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്‍. ഇരുവരുടെയും വിവാഹം ഡിസംബര്‍ 9 ന് നടക്കുമെന്നാണ് അറിയുന്നത്. രാജസ്ഥാനിലെ ഉദയ്പൂര്‍ നിന്നും നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് സേഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

niharika-konidela-and-chaitanya

ഉദയവിലാസില്‍ നിന്നും രാജകീയമായി താരവിവാഹം നടക്കുകയെന്നാണ് അറിയുന്നത്. വൈകുന്നേരം 7.15 കൂടി വിവാഹചടങ്ങുകള്‍ ആരംഭിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. രാത്രി 8.30 ന് അത്താഴവിരുന്നും ഏര്‍പ്പാടാക്കിയിരിക്കുകയാണ്. അന്നേ ദിവസം തന്നെയോ അല്ലെങ്കില്‍ ഹൈദരബാദില്‍ വെച്ച് റിസപ്ഷന്‍ ഒരുക്കാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

വിവാഹത്തിന് മുന്‍പ് വധു വരന്മാരും കൂട്ടുകാര്‍ക്ക് വേണ്ടി ചെറിയൊരു പാര്‍ട്ടി നടത്തിയിരുന്നു. നിഹാരിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാവും. 'ഞങ്ങള്‍ ഇപ്പോള്‍ തന്നെ എണ്ണി തുടങ്ങി. ഇനി ഏഴ് ദിവസങ്ങള്‍ മാത്രമേയുള്ളു' എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ ചൈതന്യയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ നിഹാരിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

niharika-konidela-and-chaitanya

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

പ്രശസ്ത പോലീസ് കുടുംബത്തിലെ അംഗമാണ് നിഹാരികയുടെ പ്രതിശ്രുത വരനായ ചൈതന്യ. ബിസിനസുകാരനാണെങ്കിലും ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവുവിന്റെ മകനാണ്. ഇരുവീട്ടുകാരും ചേര്‍ന്നുറപ്പിച്ചതാണ് ഈ വിവാഹം. ലോക്ഡൗണിനിടെ ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിട്ടാണ് അന്ന് ചടങ്ങുകള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നത്.

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X