പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തി താരപുത്രി! വിവാഹം തീരുമാനിച്ചുറപ്പിച്ചു, പിന്നാലെ മറ്റൊരു സന്തോഷം
ലോക്ഡൗണ്‍ കാലത്തും താരവിവാഹങ്ങള്‍ ആഘോഷമായി തന്നെ നടത്തുന്നതാണ് കണ്ട് വരുന്നത്. നടന്‍ നിധിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. ഇനി തെലുങ്ക് നാട്ടില്‍ ബാഹുബലി താരം റാണ ദഗ്ഗുപതിയുടെ വിവാഹം ഉണ്ടാവും. ആഗസ്റ്റിലായിരിക്കും റാണയുടെ വിവാഹമെന്ന് കഴിഞ്ഞ ദിവസം നടന്‍ തന്നെ വ്യക്തമാക്കി.
കൂടാതെ മറ്റൊരു താരപുത്രിയുടെ വിവാഹം കൂടി നടക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. തെലുങ്കിലെ നടിയും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരികയുടെ വിവാഹ വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വിട്ടത്. പ്രതിശ്രുത വരനെയും നടി തന്നെയാണ് ആരാധകര്‍ക്കായി പരിചയപ്പെടുത്തിയതും. ഇപ്പോഴിതാ പ്രിയതമന് ആശംസകളുമായി എത്തിയിരിക്കുകയാണ് നിഹാരിക.

ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് നിഹാരികയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. അനുഷ്‌ക ഷെട്ടി മുതല്‍ ഒരുപാട് നടിമാരുടെ പേരിനൊപ്പം ഏറ്റവും ചര്‍ച്ചയായത് നിഹാരികയുമായിട്ടുള്ള ബന്ധമായിരുന്നു. ഒരു കാലത്ത് ഇത് നിരന്തരം വാര്‍ത്ത ആയിരുന്നെങ്കിലും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ നിഹാരിക മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് ഈ ഗോസിപ്പുകള്‍ക്കെല്ലാം അവസാനമായത്. നാഗേന്ദ്ര ബാബുവിന്റെ മകള്‍ കൂടിയായ നിഹാരിക കോനിഡേലയുടെ വിവാഹ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകരിപ്പോള്‍ കാത്തിരിക്കുന്നതും.

പ്രമുഖ ബിസിനസ് കുടുംബത്തിലേക്ക് വിവാഹിതയായി പോവാന്‍ ഒരുങ്ങുന്ന താരപുത്രിയുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ തരംഗമുണ്ടാക്കിയത്. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്‍. പ്രശസ്ത പോലീസ് കുടുംബത്തിലെ അംഗമാണ് ചൈതന്യ. പ്രിയതമനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം നടി തന്നെയാണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഇങ്ങനെയാണ് വാര്‍ത്ത പുറംലോകം അറിയുന്നതും. വിവാഹം എന്നാണെന്ന് ഇതുവരെ പറഞ്ഞില്ലെങ്കിലും കുടുംബത്തില്‍ പുതിയ വിശേഷങ്ങള്‍ ഓരോന്നായി വരികയാണ്.
Recommended Video

പ്പോഴിതാ വീണ്ടും ചൈതന്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് നിഹാരിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ' ഈയൊരു ചിരിയില്‍ മുറി മുഴുവന്‍ പ്രകാശം നിറയും. ആലിംഗനങ്ങള്‍ വീട്ടിലെ പോലെയാണെന്ന് തോന്നിപ്പിക്കും. ചൈ നീയാണ് എന്റെ സന്തോഷയിടം. പലരില്‍ നിന്നും ആദ്യത്തേത് ഇതാ. എല്ലാത്തിലും ഏറ്റവും മികച്ചത് നിങ്ങള്‍ അര്‍ഹിക്കുന്നു. പിറന്നാള്‍ ആശംസകള്‍ എന്റെ പ്രിയപ്പെട്ടവന്‍... എന്നുമാണ് ചിത്രത്തിന് താഴെ നടി ക്യാപ്ഷനിട്ടിരിക്കുന്നത്.

ബിസിനസുകാരനാണെങ്കിലും ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവുവിന്റെ മകനാണ് ചൈതന്യ. ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റില്‍ വിവാഹമുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൊറോണ കാരണം വൈകുമോന്ന് അറിയില്ല. എന്തായാലും ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് തന്നെയാണ് അറിയുന്നത്. വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ വീട്ടുകാര്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications