പുഷ്പ 2 വിൽ ശ്രീവല്ലിക്കും പ്രാധാന്യം വേണമെന്ന് രശ്മിക ആരാധകർ; പ്രതികരണവുമായി നടി

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുന്റെ മാസ് പ്രകടനത്തിന് സാക്ഷിയായ പുഷ്പ ഒന്നാം ഭാ​ഗത്തിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. വൻ വാണിജ്യ വിജയമായ സിനിമ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു.

അല്ലു അർജുൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെ ആയിരുന്നു സിനിമയിൽ അവതരിപ്പിച്ചത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തി. നായികയായെത്തിയത് രശ്മിക മന്ദാന ആയിരുന്നു. ഇതിന് പുറമെ സമാന്തയുടെ ഡാൻസ് നമ്പറും സിനിമ ആഘോഷിക്കപ്പെടാൻ കാരണമായി.

സിനിമയെ സംബന്ധിച്ച് പുതിയൊരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് രശ്മിക ആരാധകർ

ശ്രീവള്ളി എന്ന കഥാപാത്രത്തെ ആയിരുന്നു രശ്മിക പുഷ്പയിൽ അവതരിപ്പിച്ചത്. പുഷ്പയുടെ രണ്ടാം ഭാ​ഗത്തിലും നടി വേഷമിടുന്നുണ്ട്. ഇപ്പോഴിതാ പുഷ്പ സിനിമയെ സംബന്ധിച്ച് പുതിയൊരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് രശ്മിക ആരാധകർ. രണ്ടാം ഭാ​ഗത്തിൽ കുറച്ചു കൂടി പ്രാധ്യാന്യം ശ്രീവള്ളി എന്ന കഥാപാത്രത്തിന് നൽകണമെന്നാണ് ആവശ്യം.

'ഞാനങ്ങനെ പ്രതീക്ഷിക്കുന്നു, നമുക്ക് നോക്കാം'

ഒരേയൊരു അഭ്യർത്ഥന ശ്രീവല്ലി എന്ന കഥാപാത്രത്തെ ശക്തവും ഫലപ്രദവുമാക്കണം, എന്നാണ് രശ്മികയുടെ പേരിലുള്ള ഒരു ഫാൻപേജിൽ വന്നിരിക്കുന്ന ട്വീറ്റ്. രശ്മിക ഇതിന് ട്വിറ്ററിലൂടെ മറുപടിയും നൽകി. ഞാനങ്ങനെ പ്രതീക്ഷിക്കുന്നു. നമുക്ക് നോക്കാം എന്നാണ് രശ്മിക നൽകിയ മറുപടി. പുഷ്പയുടെ ഒന്നാം ഭാ​ഗത്തിൽ നായിക ആയത് രശ്മിക ആണെങ്കിലും തിളങ്ങിയത് ‍‍ഡാൻസ് നമ്പറുമായെത്തിയ സമാന്ത ആയിരുന്നു.

സമാന്തയ്ക്ക് പകരം ഒരു ബോളിവുഡ് നടിയാണ് ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നത്

സമാന്ത ചെയ്ത ഊ അണ്ടാവാ എന്ന ഐറ്റം സോങ് ഇന്ത്യയൊടുക്കും ഹിറ്റായിരുന്നു. അതേസമയം രണ്ടാം ഭാ​ഗത്തിൽ സമാന്തയ്ക്ക് പകരം ഒരു ബോളിവുഡ് നടിയാണ് ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. അഞ്ച് കോടിക്കടുത്താണ് പുഷ്പയ്ക്ക് രശ്മിക കൈപറ്റിയ പ്രതിഫലം. രണ്ടാം ഭാ​ഗത്തിന് 10 കോടിയാണ് നടി ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായ രശ്മിക ബോളിവുഡ് സിനിമകളിലും ഉടനെയെത്തും.

വ്യത്യസ്തമായ കഥാപാത്രമായിട്ടായിരുന്നു  സീതാരാമത്തിൽ രശ്മിക എത്തിയത്

മിഷൻ മജ്നു, ​ഗുഡ്ബൈ എന്നീ സിനിമകളാണ് ബോളിവുഡിൽ നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. സീതാരാമം എന്ന തെലുങ്ക് സിനിമയാണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ദുൽഖർ സൽമാൻ, മ‍ൃണാൽ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിട്ടായിരുന്നു സീതാരാമത്തിൽ രശ്മിക എത്തിയത്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X