twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരീരത്തെ കളിയാക്കി കൊണ്ടുള്ള സംസാരം; ജീവിതത്തില്‍ സുനാമി പോലെ തോന്നിയ അനുഭവത്തെ കുറിച്ച് നടി രശ്മിക മന്ദാന

    |

    തെലുങ്ക് സിനിമയില്‍ ഏറ്റവും തംരഗമായി നില്‍ക്കുന്ന നടിയാണ് രശ്മിക മന്ദാന. പുഷ്പ 2 എന്ന ചിത്രത്തിലൂടെ കിടിലന്‍ പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് മുതലിങ്ങോട്ട് രശ്മികയുടെ പാട്ടും ഡാന്‍സും എക്‌സ്പ്രഷനുകളുമൊക്കെയാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്നാല്‍ അവിടെയും നടിയെ വിമര്‍ശിച്ചും കളിയാക്കി കൊണ്ടുമുള്ള നിരവധി ട്രോളുകള്‍ ഉയര്‍ന്ന് വരാറുണ്ട്.

    അതൊക്കെ വളരെ പെട്ടെന്ന് മറന്ന് തന്റെ ജീവിതവുമായി മുന്നോട്ട് പോകാനാണ് രശ്മിക ശ്രമിക്കാറുള്ളത്. തന്നെ കളിയാക്കുന്നവരെ പാടെ അവഗണിക്കുകയാണ് രശ്മിക ചെയ്യുക. എന്നാല്‍ കളിയാക്കലുകളും പരിഹാസവും ലേശം കൂടിയതോടെ ജീവിതത്തില്‍ വളരെ തകര്‍ന്ന് പോയൊരു നിമിഷം ഉണ്ടായിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തിയത്. തനിക്കും ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ കുറിച്ചാണ് നടി മുന്‍പ് പറഞ്ഞത്. ഏപ്രില്‍ അഞ്ചിന് രശ്മികയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ വാക്കുകള്‍ പ്രചരിച്ചത്. നടിയുടെ വാക്കുകളിങ്ങനെ...

    ഒരിക്കലാണ് എന്റെ ശരീരത്തെ അധിഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ വന്നത്

    ഓണ്‍ലൈനിലൂടെ ട്രോളുന്നതും അതിന് ഇരയാക്കുന്നതും ബോഡി ഷെയിമിങ് നടത്തുന്നതുമൊക്കെ രക്തരൂക്ഷിതമായ സുനാമി പോലെ എന്നെ ബാധിച്ചു. ഒരിക്കലാണ് എന്റെ ശരീരത്തെ അധിഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ വന്നത്. അവര്‍ എന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കുടുംബത്തെയും എന്റെ സ്‌കൂള്‍, എന്റെ വളര്‍ച്ചയെയും തുടങ്ങി എല്ലാത്തിനെ കുറിച്ചും സംസാരിച്ചിരുന്നു. ഇതോടെ ഇതില്‍ നിന്നെല്ലാം എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. എല്ലാത്തില്‍ നിന്നും ഞാന്‍ ഒഴിഞ്ഞ് മാറി തുടങ്ങി.

    കുഞ്ഞ് ഉണ്ടാകുന്ന കാര്യത്തിലും അമ്മായിയമ്മയുടെ സപ്പോര്‍ട്ട് ആലിയയ്ക്ക് ഉണ്ട്; താരവിവാഹത്തെ കുറിച്ചുള്ള പ്രവചനംകുഞ്ഞ് ഉണ്ടാകുന്ന കാര്യത്തിലും അമ്മായിയമ്മയുടെ സപ്പോര്‍ട്ട് ആലിയയ്ക്ക് ഉണ്ട്; താരവിവാഹത്തെ കുറിച്ചുള്ള പ്രവചനം

    ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലഘട്ടം കഴിഞ്ഞുവെന്ന് ചിന്തിച്ചാല്‍ മതി

    അത് ശരിക്കും മോശമായിരുന്നു. സ്ഥിരമായി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ താന്‍ തിരഞ്ഞെടുത്ത കരിയര്‍ ശരിയാണോ എന്ന് സംശയിച്ചതായും ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലൂടെ രശ്മിക പറയുന്നു. നടിയുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലഘട്ടം കഴിഞ്ഞുവെന്ന് ചിന്തിച്ചാല്‍ മതി. ഇനി എല്ലാത്തിനും പിന്തുണയുമായി ഞങ്ങളുണ്ടാവും. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയെ തേടി എത്തിയത്.

    ആദ്യം കണ്ടപ്പോള്‍ ഇവന്റെ മോന്ത ഭിത്തിയില്‍ ഒരക്കാനാണ് തോന്നിയത്; പിന്നെ പ്രണയമായെന്ന് ജിസമയും വിമലും പറയുന്നുആദ്യം കണ്ടപ്പോള്‍ ഇവന്റെ മോന്ത ഭിത്തിയില്‍ ഒരക്കാനാണ് തോന്നിയത്; പിന്നെ പ്രണയമായെന്ന് ജിസമയും വിമലും പറയുന്നു

    സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമാണ് രശ്മിക തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

    നിലവില്‍ രണ്‍ബീര്‍ കപൂര്‍- സന്ദീപ് റെഡ്ഡി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് രശ്മിക അഭിനയിക്കുന്നത്. ഇത് കൂടാതെ മിഷന്‍ മഞ്ജു. ഗുഡ് ബൈ, പുഷ്പ 2 ദി റൂള്‍ ഇന്‍ ഹെര്‍ കിറ്റി, തുടങ്ങി നിരവധി സിനിമകളാണ് രശ്മികയുടേതായി വരാനിരിക്കുന്നത്. ഇത് കൂടാതെ ദളപതി 66 എന്ന സിനിമയിലൂടെ തമിഴിലും സജീവമാവാന്‍ ഒരുങ്ങുകയാണ് നടി. സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമാണ് രശ്മിക തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

    വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലായി രശ്മിക

    കന്നട സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രശ്മിക പിന്നീട് തെലുങ്ക് സിനിമയിലാണ് സജീവമാവുന്നത്. വിജയ് ദേവരകൊണ്ടയുടെ കൂടെ അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമ നടിയുടെ കരിയറില്‍ വലിയ വിജയമായി. ഇതോടെ അഭിനയ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടതായി വന്നില്ല. പിന്നീടും വിജയ് ദേവരകൊണ്ടയുടെ നായികയായി രശ്മിക എത്തിയിരുന്നു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാവുകയും ചെയ്തു. വിവാഹത്തെ കുറിച്ചൊന്നും ഉടനെ ചിന്തിക്കുന്നില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമാലോകം അതിന് വേണ്ടി കാത്തിരിക്കുകയാണ്.

    English summary
    Actress Rashmika Mandanna Opens Up About When She Faced Body Shaming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X