മുഖക്കുരു കളയാന്‍ സായി പല്ലവി ശസ്ത്രക്രിയ നടത്തി? അതിന് വേണ്ടി ചെയ്തതെന്താണെന്ന് പറഞ്ഞ് നടി രംഗത്ത്
സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന നായിക സങ്കല്‍പ്പമെന്ന് പറയുമ്പോള്‍ തന്നെ സൗന്ദര്യത്തിനാണ് പ്രധാന്യം. വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്ന, ഇടതൂര്‍ന്ന് നീണ്ട് കിടക്കുന്ന മുടിയുമൊക്കെയുള്ള താരസുന്ദരിമാരൊക്കെ നിരവധിയാണ്. എന്നാല്‍ ഇക്കാലത്ത് ഇത്തരം സങ്കല്‍പങ്ങളൊക്കെ പൊളിച്ചെഴുതുകയാണ് പുതിയ തലമുറ.
കേരളത്തില്‍ അഭിനയിക്കാന്‍ വന്ന് പിന്നീട് നായികയായി തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചതാണ് സായിയുടെ ജീവിതം മാറ്റി മാറിച്ചത്. അതുവരെ കണ്ട നായികമാരില്‍ നിന്നും വ്യത്യസ്തമായി മുഖം നിറയെ കുരുക്കള്‍ ഉള്ള ആളായിരുന്നു സായി പല്ലവി.

വ്യക്തിത്വത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും സായി പല്ലവി മറ്റ് നടിമാര്‍ക്ക് മുകളിലാണ്. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതാണ് സായിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. നിലവില്‍ തെന്നിന്ത്യയിലെ മുന്‍നിര താരസുന്ദരിമാരില്‍ പ്രധാനി സായിയാണ്. കാര്യമായി മേക്കപ്പ് ഒന്നുമില്ലാതെ തന്റെ മുഖത്തെ പാടുകളൊക്കെ അതുപോലെ കാണിച്ച് കൊണ്ടാണ് നടി എത്താറുള്ളത്, അങ്ങനെയുള്ള സായി പല്ലവിയുടെ നാച്ചുറല്‍ സൗന്ദര്യം ഇഷ്ടപ്പെടുന്ന ആരാധകരുണ്ട്.
എന്നാല്‍ സായി പല്ലവി അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പല നായികമാരും സൗന്ദര്യത്തിനായി ശരീരത്തിന്റെ പല ഭാഗങ്ങളിലും ശസ്ത്രക്രിയ നടത്താറുണ്ട്. അതുപോലെ ഇപ്പോള്‍ സായി പല്ലവിയും മുഖത്ത് ശസ്ത്രക്രിയ നടത്തിയെന്ന ചര്‍ച്ചകളാണ് വരുന്നത്.
പ്രേമം സിനിമയില്‍ കണ്ടത് പോലെ സായി പല്ലവിയുടെ മുഖത്ത് നിറയെ കുരുക്കളാണ്. ആദ്യ ചിത്രം മുതല്‍ പിന്നീടഭിനയിച്ച സിനിമകളിലെല്ലാം തന്നെ മുഖക്കുരുവുമായാണ് സായ് പല്ലവിയെ കണ്ടതും. എന്നാല്‍ ഇപ്പോള്‍ നടിയുടെ മുഖത്ത് അത്രയും മുഖക്കുരു ഇല്ലെന്നുള്ളതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായതോടെ നടി എന്തോ ചികിത്സയ്ക്ക് വിധേയായിട്ടുണ്ടാവും എന്ന പ്രചരണം വന്നു.
നിങ്ങളുടെ മുഖത്തെ മുഖക്കുരുവിന് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് നടി തന്നെ ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. താന്‍ ചികിത്സയോ സര്‍ജറിയോ ഒന്നും ഇതിന് വേണ്ടി ചെയ്തിട്ടില്ല. പക്ഷേ അത് പോയത് എങ്ങനെയാണെന്നും സായി സൂചിപ്പിക്കുന്നു.

'പ്രേമം സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് എന്റെ മുഖത്ത് ധാരാളം കുരുക്കള്‍ വരുമായിരുന്നു. ആ സിനിമയില്‍ എനിക്ക് ഓഫര്‍ വരാന്‍ കാരണവും മുഖക്കുരു ആയിരുന്നു. ഇപ്പോള്‍ എന്റെ മുഖത്ത് കുരുക്കള്‍ ഇല്ല. അതിന് എന്തെങ്കിലും ചികിത്സ ചെയ്‌തോ? ഞാനെന്തോ തെറാപ്പി ചെയ്തിട്ടുണ്ടോ? എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. സത്യത്തില്‍ ഞാന്‍ ചികിത്സയൊന്നും ചെയ്തിട്ടില്ല.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ മുഖക്കുരു സാധാരണമാണ്. അവര്‍ക്ക് ചികിത്സ ആവശ്യമില്ല. പ്രായമാകുമ്പോള്‍, അത് തനിയെ പോവുകയും ചെയ്യും. ഞാന്‍ ഓര്‍ഗാനിക് ഫുഡ് ആണ് കഴിക്കുന്നത്. അതുപോലെ സൗന്ദര്യ സംരക്ഷണത്തിനായി കറ്റാര്‍ വാഴയുടെ ജെല്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്റെ തലമുടി ഇത്രയും കട്ടിയുള്ളതാകാന്‍ കാരണവും അതാണെന്ന് സായ് പല്ലവി പറയുന്നു.
സായ് പല്ലവി ഇപ്പോള്‍ നാഗ ചൈതന്യയ്ക്കൊപ്പം ടണ്ടല്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചു. രാമായണമാണ് സായ് പല്ലവിയുടെ വമ്പന്‍ ഓഫര്‍. രണ്‍ബീര്‍ കപൂര്‍ രാമനായി അഭിനയിക്കുമ്പോള്‍ സായ് പല്ലവി സീതയായി അഭിനയിക്കുന്നു.


Click it and Unblock the Notifications