For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതായിരിക്കും-നാ​ഗാർജുന അക്കിനേനി

  |

  സാമന്ത-നാ​ഗചൈതന്യ വിവാഹമോചന വാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തെന്നിന്ത്യയിലെ താരജോഡികൾ എന്നും ആരാധകർക്ക് പ്രിയപ്പട്ടവരാണ്. ഇരുവരുടെയും പ്രണയവും വിവാഹവും അത്രത്തോളം ആ​ഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയാൻ പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.

  ഒരു മാസത്തിലധികമായി സാമന്തയെയും നാ​ഗചൈതന്യയെയും വേർപിരിയുന്നു എന്ന വാർത്തയാണ് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത്. അക്കിനേനി കുടുംബത്തിൽ നിന്ന് സാമന്ത അകലം പാലിച്ചതോടെയാണ് ഇരുവരുടെയും ഇടയിലെ വിള്ളലുകൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. എവിടെപോയാലും ഒരുമിച്ച് പോകാറുള്ള ഇരുവരെയും പിന്നീട് പൊതുവേദികളിൽ ഒന്നും കാണാതായി. ഇതോടെയാണ് ഇവരുടെ വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾക്ക് ചൂടുപിടിച്ചത്.

  സാമന്തയും നാ​ഗചൈതന്യയും പിരിയുകയാണെന്ന് ഇരുവരും സോഷ്യൽമീഡിയ വഴിയാണ് അറിയിച്ചത്. ഇനി മുതൽ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരായായിരിക്കില്ലെന്നും ഇനിയുള്ള ജീവിതത്തിൽ നല്ല സുഹൃത്തുക്കളായി തുടരാനാണ് അ​ഗ്രഹിക്കുന്നതെന്നുമാണ് ഇരുവരും കുറിച്ചത്. ഇരുവരും റൂമറുകൾ സ്ഥിരീകരിച്ച ശേഷം സാമന്ത-നാ​ഗ ചൈതന്യ വിവാഹ മോചന വാർത്തയെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നാ​ഗാർജുന അക്കിനേനി. 'ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാൻ ഇത് പറയട്ടെ...സാമന്തയ്ക്കും നാ​ഗ ചൈതന്യയ്ക്കും ഇടയിൽ അപ്രതീക്ഷിതമായതാണ് സംഭവിച്ചത്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആണ്. ദൈവം ഇരുവരെയും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനു​​ഗ്രഹിക്കട്ടെ...' നാ​ഗാർജുന കുറിച്ചു.

  അടുത്തിടെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലും വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി നാഗചൈതന്യ പ്രതികരിച്ചിരുന്നു. തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നുമാണ് നാഗചൈതന്യ പറഞ്ഞത്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വേദനാജനകമായിരുന്നു എന്നാണ് നാ​ഗ ചൈതന്യ പറഞ്ഞത്.

  വിവാഹമോചന വാർത്ത സ്ഥിരീകരിക്കും മുമ്പ് ​ഗോസിപ്പുകൾ നിരവധി സാമിനെയും നാ​ഗചൈതന്യയെയും കുറിച്ച് വന്നിരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതം എല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്ന് നടി ശ്രീ റെഡ്ഡി ഇതേ തുടർന്ന് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. 'പ്രചേദനം നല്‍കുന്ന ദമ്പതിമാര്‍ ആയിരുന്നു നിങ്ങള്‍. ഇനിയും രണ്ട് പേരും ഒരുമിച്ച് ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങളിലൂടെ ഒത്തിരി ആളുകള്‍ക്ക് പ്രചോദനം ലഭിക്കും. ജീവിതത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. പക്ഷേ ഒരുമിച്ച് തന്നെ ഉണ്ടാവണം. ഇത് എന്റെയൊരു അപേക്ഷ മാത്രമാണ്' എന്നായിരുന്നു ശ്രീ റെഡ്ഡി ഇരുവർക്കുമുള്ള സന്ദേശമെന്നപോലെ കുറിച്ചത്. ഒപ്പം താരങ്ങളുടെ വിവാഹ വീഡിയോയും നടി പുറത്ത് വിട്ടിരുന്നു.

  Recommended Video

  വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും

  സാമന്ത ഇപ്പോൾ ഹൈദരാബാദിലില്ല. വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ നിരവധി സാമന്ത എവിടെയാണെന്ന് അന്വേഷിച്ച് രം​ഗത്തെത്തിയിരുന്നു. നാ​ഗ ചൈതന്യ ലാൽ സിങ് ചദ്ദ എന്ന ആമിർഖാൻ ചിത്രവുമായി ബന്ധപ്പെട്ട തിരിക്കിലാണ്. നാ​ഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലാൽ സിങ് ചദ്ദയിലൂടെ സംഭവിക്കാൻ പോകുന്നത്. കരീന കപൂർ ആണ് ചിത്രത്തിൽ നായിക. ഫോറസ്റ്റ് ​ഗമ്പ് എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ചദ്ദ. സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമയാണ്. നയൻതാരയാണ് ചിത്രത്തിൽ സാമന്തയ്ക്ക് പുറമെ നായികയാകുന്നത്. വിജയ് സേതുപതിയാണ് നായകൻ.

  English summary
  actress samantha actor naga chaithanya seperation, at last nagarjuna reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X