മുമ്പ് ഇങ്ങനെ കണ്ടിട്ടില്ല; എല്ലാ പൊതുവേദികളിലും നിറമിഴികളുമായി എത്തുന്ന സാമന്ത, കാരണം വിശദമാക്കി താരം!

12 വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ ഭാഷകളിലെ മുൻനിര നടിയാണ് സാമന്ത റൂത്ത് പ്രഭു. ചുരുങ്ങിയ കാലയളവുകൊണ്ട് ബോളിവുഡിൽ അടക്കം വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ‌ സാമന്തയ്ക്ക് കഴിഞ്ഞു. സഹനടിയായി സിനിമയിലെത്തിയ താരം വർഷങ്ങളുടെ കഠിനപ്രയത്നത്തിലൂടെയാണ് താരമൂല്യമുള്ള നായികയായി മാറിയത്.​ ​ഗോഡ് ഫാദേഴ്സൊന്നും നടിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. 2021ൽ വിവാഹമോചനം നേടിയശേഷം അടിമുടി വലിയൊരു മാറ്റം നടിയിൽ സംഭവിച്ചു.

2020 വരെ കണ്ടൊരു സാമന്തയെയായിരുന്നില്ല പിന്നീട് സിനിമ ലോകം കണ്ടത്. തിരഞ്ഞെടുക്കുന്ന കഥാപാത്രം, വസ്ത്രധാരണം, നിലപാട് എന്നിവകൊണ്ടെല്ലാം നടി ആരാധകരെ ഞെട്ടിച്ചു. വിവാഹമോചനത്തിനുശേഷമാണ് ബോളിവുഡിൽ നിന്നും നടിയെ തേടി അവസരങ്ങൾ വന്ന് തുടങ്ങിയത്.

Samantha Ruth Prabhu

നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച സാമന്ത വെബ് സീരീസ് സംവിധായകനുമായി പ്രണയത്തിലാണെന്നാണ് അടുത്തിടെയായി വരുന്ന റിപ്പോർട്ടുകൾ. രാജ് നിധിമോരുവാണ് ആ സംവിധായകൻ. വൻ ജനപ്രീതി നേടിയ വെബ് സീരിസായ ഫാമിലിമാന്റെ അണിയറപ്രവർത്തകരിൽ ഒരാളായിരുന്നു രാജ്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്തി തുടങ്ങിയതോടെയാണ് ​ഗോസിപ്പുകളും ശക്തി പ്രാപിച്ചത്.

എന്നാൽ നടിയോ രാജോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സാമന്തയുമായി വേർപിരിഞ്ഞ നാ​ഗചൈതന്യ കഴിഞ്ഞ വർഷം അവസാനമാണ് നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. സാമന്തയുമായും നാ‌​ഗചൈതന്യയുടേത് പ്രണയ വിവാഹമായിരുന്നു.

അഭിനയത്തിന് പുറമെ അല്ലറ ചില്ലറ ബിസിനസുകളും സാമന്തയ്ക്കുണ്ട്. ഇതിലൂടെയെല്ലാം ലക്ഷങ്ങളാണ് ഓരോ മാസവും നടി സമ്പാദിക്കുന്നത്. ഇതൊന്നും കൂടാതെ സിനിമാ നിർമ്മാണത്തിലേക്കും സാമന്ത കാലെടുത്ത് വെച്ചിട്ടുണ്ട്. ട്രലാല മൂവിങ് പിക്‌ചേര്‍സ് എന്നാണ് നടിയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. പ്രവീൺ ഖന്ദ്രേകുല സംവിധാനം ചെയ്യുന്ന ശുഭം എന്ന തെലുങ്ക് ചിത്രമാണ് സാമന്തയുടെ നിർമാണത്തിൽ ആ​ദ്യം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്.

മെയ് 9 ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ സാമന്തയും സജീവമായുണ്ട്. ഞാൻ വിശാഖപട്ടണത്ത് വരുമ്പോഴെല്ലാം എനിക്ക് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലഭിക്കും. ഇവിടെ ചിത്രീകരിച്ച എന്റെ ചിത്രങ്ങളായ മജ്‌ലിയും ഓ ബേബിയും വലിയ ഹിറ്റുകളായിരുന്നു എന്നാണ് വിശാഖപട്ടണത്ത് നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ സംസാരിക്കവെ സാമന്ത പറഞ്ഞത്.

Samantha Ruth Prabhu

അതേസമയം ഇപ്പോഴിതാ നടിയുമായി ബന്ധപ്പെട്ട ആരാധകരുടെ ചില സംശയങ്ങൾക്ക് താരം തന്നെ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പൊതുവേദികളിൽ എല്ലാം പ്രത്യക്ഷപ്പെടുമ്പോൾ സാമന്ത കണ്ണുകൾ എപ്പോഴും നിറഞ്ഞിരിക്കും.

മുമ്പ് ഇങ്ങനൊന്ന് കണ്ടിട്ടില്ലെന്നും എന്നാൽ അടുത്തിടെയായി നടി പൊതുവേദികളിൽ എത്തുമ്പോഴെല്ലാം ഇത് സംഭവിക്കുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ‌. തന്റെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് സാമന്ത നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഞാൻ പലപ്പോഴും വേദിയിൽ കണ്ണുകൾ തുടയ്ക്കുന്നത് വൈകാരികമായിട്ടല്ല.

അധികം വെളിച്ചം കണ്ടാൽ എന്റെ കണ്ണുകൾ സെൻസിറ്റീവ് ആകുകയും കണ്ണുനീർ വരികയും ചെയ്യും. അതുകൊണ്ടാണ് വേദിയിലായിരിക്കുമ്പോൾ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വരുന്നത്. അല്ലാതെ മറ്റൊന്നുമല്ല. ഞാൻ സുഖമായിരിക്കുന്നു. സന്തോഷവതിയുമാണ് എന്നാണ് സാമന്ത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞത്. മുപ്പത്തിയെട്ടുകാരിയായ സാമന്ത അവസാനമായി ചെയ്ത തമിഴ് സിനിമ കാത്തുവാക്ക്ലെ രണ്ട് കാതൽ ആയിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X