കല്യാണ വസ്ത്രം കറുപ്പ് നിറമാക്കി, അതിശയിപ്പിക്കുന്ന ഫാഷനുമായി നടി സാമന്ത! വസ്ത്രത്തെ പറ്റി സംസാരിച്ച് നടി

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് സാമന്ത രുത്പ്രഭു. ക്യൂട്ട് സുന്ദരിയായി സിനിമയിലേക്ക് എത്തിയ സാമന്തയ്ക്ക് തുടക്കം മുതലേ വലിയ ജന പിന്തുണയാണ് ലഭിച്ചിരുന്നത്. ഇടയ്ക്ക് യുവനടന്‍ നാഗ ചൈതന്യവുമായി വിവാഹിതയായെങ്കിലും സിനിമയില്‍ നിന്നും മാറി നില്‍ക്കാനോ കരിയര്‍ ഉപേക്ഷിക്കാനോ നടി തയ്യാറായിരുന്നില്ല.

അങ്ങനെ കരിയറുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സാമന്തയും ഭര്‍ത്താവും വേര്‍പിരിയുന്നത്. രണ്ടു വര്‍ഷത്തോളമായി ഈ വിഷയത്തെ ചുറ്റിപ്പറ്റിയാണ് നടിക്കെതിരെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ചിലര്‍ സാമന്തയെ കുറ്റപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ നാഗക്കെതിരെ രംഗത്ത് വരും. ഈ വിമര്‍ശനങ്ങളെല്ലാം മറികടന്ന് ഇരുവരും ജീവിതവുമായി മുന്നോട്ടു പോവുകയാണിപ്പോള്‍.

samantha

കഴിഞ്ഞ കുറച്ച് നാളുകളായി ചില അസുഖങ്ങളും സാമന്തയെ തളര്‍ത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് സാമന്ത ചികിത്സയിലുമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ നടക്കുന്ന പുതിയ ചില തീരുമാനങ്ങളെ പറ്റി സാമന്ത ആരാധകരോട് ആയി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് ഇതുവരെ കാണാത്ത സാമന്തയെ പുറംലോകം കണ്ടത്. ഐറ്റം ഡാന്‍സ് കളിച്ചും ഗ്ലാമര്‍ വേഷം ധരിച്ചുമൊക്കെ നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയില്‍ തന്റെ പഴയ വസ്ത്രങ്ങള്‍ മാറ്റി പുതിയ ആശയങ്ങളിലേക്ക് എത്തിയിരിക്കുകയാണ് നടി.

വ്യാഴാഴ്ച രാത്രി നടന്ന എല്ലെ സസ്‌റ്റൈനബിലിറ്റി അവാര്‍ഡില്‍ സാമന്ത തന്റെ ഫാഷന് പുതിയൊരു അര്‍ത്ഥം നല്‍കിയിരിക്കുകയാണ്. ചടങ്ങില്‍ ധരിച്ച തന്റെ അതിമനോഹരമായ കറുത്ത, സ്ട്രാപ്പ്ലെസ് ഗൗണിന് പിന്നിലെ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ശരിക്കും സാമന്ത ധരിച്ചിരുന്നത് അവരുടെ വിവാഹത്തിന് ധരിച്ച ഗൗണ്‍ ആയിരുന്നു. പൂര്‍ണ്ണമായും രൂപമാറ്റം വരുത്തിയതിന് ശേഷമാണ് സാമന്ത അത് ധരിച്ചത്. ഇതേ പറ്റി നടി തന്നെ പറഞ്ഞിരിക്കുകയാണ്.

samantha

2017 ലായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടിയുടെ വിവാഹം. ഇതില്‍ ക്രിസ്ത്യന്‍ വിവാഹത്തിന് ധരിച്ചിരുന്ന വെള്ള നിറമുള്ള ഗൗണിനാണ് നടി മാറ്റം വരുത്തിയിരിക്കുന്നത്. അവാര്‍ഡ് വേദിയില്‍ ധരിക്കുന്നതിന് വേണ്ടി കറുപ്പ് നിറത്തിലേക്ക് മാറ്റുകയും അതിലെ എംബ്രോഡറി വര്‍ക്കുകള്‍ അതുപോലെ നിറം മാറ്റി പുതിയൊരു രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഒറ്റനോട്ടത്തില്‍ ഗംഭീരം എന്ന് പറയാം. അത്രയും മേക്കോവറാണ് പഴയ വസ്ത്രം കൊണ്ട് സാമന്ത വരുത്തിയിരിക്കുന്നത്. തന്റെ ജീവിതശൈലി സുസ്ഥിരമാക്കാന്‍ ബോധപൂര്‍വ്വം ചെയ്യുന്ന ചില കാര്യങ്ങളില്‍ ഒന്നാണിതെന്നാണ് നടി പറയുന്നത്. മാത്രമല്ല പഴയ വസ്ത്രങ്ങള്‍ മാറ്റി പുതിയതാക്കുന്നതിലൂടെ താന്‍ വലിയ മാാറ്റമാണ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നതെന്ന് നടക്കം പറയുകയാണ് സാമന്ത.

ഇങ്ങനൊരു മാറ്റം സാമന്തയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമാ നടിമാരില്‍ നിന്ന് തന്നെ ഇങ്ങനൊരു പ്രവൃത്തി അത്ഭുതപ്പെടുത്തുകയാണെന്നും ഇതിലൂടെ വലിയൊരു സന്ദേശമാണ് നടി നല്‍കിയിരിക്കുന്നതെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റുകളാണ് സാമന്തയെ പിന്തുണച്ച് കൊണ്ട് വന്നിരിക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X