For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പഴയ ആളല്ല, പ്രതിഫലം മുഖ്യം; ജൂനിയർ എൻടിആർ ചിത്രത്തോട് നോ പറഞ്ഞ് സമാന്ത

  |

  തെന്നിന്ത്യയിൽ തൊട്ടതെല്ലാം ഹിറ്റുകളാക്കി മുന്നേറുകയാണ് നടി സമാന്ത. ഫാമിലി മാൻ സീരീസിലെ വില്ലൻ വേഷം, പുഷ്പ സിനിമയിലെ ഐറ്റം ഡാൻസ്, തമിഴിൽ ചെയ്ത കാതുവാക്കുല രണ്ട് കാതൽ എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ടു. മികച്ച വേഷങ്ങൾ തെരഞ്ഞെടുത്ത് ചെയ്യുന്ന നടി ഉടൻ തന്നെ അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇം​ഗ്ലീഷ് സിനിമയിലുമെത്തും.

  തെലുങ്ക് സിനിമകളിലൂടെയാണ് സമാന്ത കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. തുടക്ക കാലത്ത് അഭിനയിച്ച മിക്ക സിനിമകളിലും വാണിജ്യ സിനിമകളിലെ സ്ഥിരം നായികയെ ആയിരുന്നു സമാന്ത അവതരിപ്പിച്ചിരുന്നത്. എന്നാൽ പെട്ടന്ന് തന്നെ ഈ ട്രാക്ക് മാറ്റാൻ സമാന്തയ്ക്കായി. ഓ ബേബി, സൂപ്പർ ഡീലകസ് തുടങ്ങിയ സിനിമകളിൽ നടി അവതരിപ്പിച്ച വേഷങ്ങൾ ശ്രദ്ധിക്കപ്പെടുകയും കരിയറിൽ പരീക്ഷണങ്ങൾ നടത്താൻ സമാന്ത തയ്യാറാവുകയും ചെയ്തു.

  അതേസമയം വാണിജ്യ മൂല്യമുള്ള നടിയെന്ന പേര് നില നിർത്താനും സമാന്തയ്ക്കായി. ഇപ്പോഴിതാ തെലുങ്കിലൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് സമാന്ത. ജൂനിയർ എൻടിആർ നായകനായെത്തുന്ന ചിത്രത്തിൽ നായിക കഥാപാത്രം അവതരിപ്പിക്കാൻ സമാന്തയെ ആണ് സംവിധായകൻ സമീപിപ്പിച്ചത്. എന്നാൽ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് സമാന്ത ഈ ചിത്രത്തിൽ നിന്ന് പിൻമാറി. 2.5 കോടി രൂപയാണ് പ്രതിഫലമായി സമാന്തയ്ക്ക് ഓഫർ ചെയ്തത്. എന്നാൽ 4 കോടിയോളമാണത്രെ സമാന്ത ആവശ്യപ്പെട്ട പ്രതിഫലം.

  Also Read:കാര്യങ്ങള്‍ കൈവിട്ട് പോവുന്നു, കാന്‍സറിന്റെ നാലാം ഘട്ടത്തില്‍ ചികിത്സിക്കാന്‍ പണം പോലുമില്ലെന്ന് കെജിഎഫ് താരം

  അല്ലാത്ത പക്ഷം സിനിമയിലേക്കില്ലെന്ന് സമാന്ത വ്യക്തമാക്കിയതായാണ് വിവരം. സമാന്തയും ജൂനിയർ എൻടിആറും ജനത ​ഗാരേജ്, രഭസ, ബൃന്ദാബനം എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ഇനി ബി​ഗ് സ്ക്രീനിൽ ഒരുമിച്ചെത്തില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുന്ന സമാന്ത വൻ പ്രതിഫലമാണ് ബി​ഗ് ബജറ്റ് സിനിമകളിൽ ഇപ്പോൾ ആവശ്യപ്പെടുന്നത്.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  പുഷ്പയിൽ അവതരിപ്പിച്ച ഡാൻസ് നമ്പറിനായി അഞ്ച് കോടി രൂപയാണ് സമാന്ത കൈ പറ്റിയത്. ഇന്ത്യയൊട്ടാകെ ഈ ഡാൻസ് നമ്പർ ഹിറ്റാവുകയും ചെയ്തു. കഴിഞ്ഞ വർഷം നടൻ നാ​ഗചൈതന്യയുമായി വിവാഹ മോചിതയായ സമാന്ത കരിയറിലെ ഏറ്റവും മികച്ച സമയത്താണിപ്പോഴുള്ളത്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് തെലുങ്കിൽ പുറത്തിറങ്ങാനുള്ള സമാന്ത ചിത്രങ്ങൾ. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്.

  Also Read: മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  കരൺ ജോഹർ ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. മലയാളത്തിൽ ദുൽഖർ സൽമാനൊപ്പവും സമാന്ത എത്തുന്നുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യയിൽ മുൻപന്തിയിലുള്ള നായികമാരിൽ ഒരാളാണ് സമാന്ത. 10 കോടിക്കടുത്ത് പ്രതിഫലം വാങ്ങുന്ന നയൻതാരയാണ് ഒന്നാമതുള്ളത്. തൊട്ടു പിന്നിലാണ് സമാന്തയുടെ സ്ഥാനം. നിരവധി ബ്രാൻഡുകളുടെ പരസ്യത്തിലും സമാന്ത അഭിനയിക്കുന്നുണ്ട്.

  Read more about: samantha
  English summary
  actress samantha ruth prabhu rejects junior ntr's next film for this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X