സമാന്ത കടുത്ത വിഷാദത്തിൽ? ആശങ്കയിൽ ആരാധകർ

തെന്നിന്ത്യയിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന നായിക നടിയാണ് സമാന്ത. നടിയുടെ അടുത്തിടെ പുറത്തിറങ്ങിയ കാതുവാക്കുല രണ്ട് കാതൽ എന്ന തമിഴ് ചിത്രവും ബോക്സ് ഓഫീസിൽ വിജയം കണ്ടിരുന്നു. ഇതിനു പുറമെ ദേശീയ തലത്തിൽ ഹിറ്റായ പുഷ്പയിലെ ഐറ്റം ഡാൻസ്, ആമസോൺ പ്രെെം സീരീസായ ഫാമിലി മാനിലെ വില്ലൻ വേഷം എന്നിവയും സമാന്തയുടെ കരിയർ ​ഗ്രാഫുയർത്തി.

ഇന്ന് പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി വളർന്നിരിക്കുകയാണ് സമാന്ത. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും സമാന്ത ഒരുങ്ങുന്നുണ്ട്. ബോളിവുഡിൽ നിന്നും നിരന്തരം ഓഫറുകൾ വരുന്നുണ്ടെങ്കിലും നടി ഇതുവരെ ഒന്നിനും സമ്മതം മൂളിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അരങ്ങേറ്റം മികച്ച പ്രൊജക്ടിലൂടെയായിരിക്കണമെന്ന് നടിക്ക് നിർബന്ധമുണ്ടെന്നാണ് സൂചന

ബോളിവുഡ് അരങ്ങേറ്റം മികച്ച പ്രൊജക്ടിലൂടെയായിരിക്കണമെന്ന് നടിക്ക് നിർബന്ധമുണ്ടെന്നാണ് സൂചന. അതേസമയം തെലുങ്കിൽ ഒരു പിടി ചിത്രങ്ങൾ സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് തെലുങ്കിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

മൂന്ന് ചിത്രത്തിലും പ്രധാന വേഷത്തിൽ തന്നെയാണ് സമാന്ത എത്തുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലറാണ് യശോദ. കരിയരിൽ തുടരെ പരീക്ഷണങ്ങൾ നടത്തുന്ന സമാന്തയുടെ വരും സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സമാന്ത കടുത്ത വിഷാദത്തിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്

ഇതിനിടെ സമാന്തയെ പറ്റി മറ്റൊരു ആശങ്കയിലാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന സമാന്തയെ ഇപ്പോൾ കാണാനേ ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ദിവസവും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിടുന്ന താരമായിരുന്നു സമാന്ത. എന്നാൽ ഇപ്പോൾ അതും ഇല്ല. സമാന്ത കടുത്ത വിഷാദത്തിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

പക്ഷെ നടി സിനിമാ തിരക്കുകളില്ലായിരിക്കും എന്ന് മറ്റൊരു വിഭാ​ഗം വാദിക്കുന്നു. നേരത്തെ നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ മോചന സമയത്തും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമാന്ത. ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും സമൂഹ മാധ്യമങ്ങളിൽ സജീവമായ സമാന്തയ്ക്ക് ഇപ്പോൾ എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം നടിയുടെ ഫാൻ പേജുകൾ സജീവമായി സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

കരിയറിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് സമാന്ത

വിവാഹ മോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് സമാന്ത. നാ​ഗ ചൈതന്യയുമായുള്ള വിവാഹ സമാന്തയുടെ വിവാഹ മോചനം സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ സമാന്ത-നാ​ഗചൈതന്യ വിവാഹം നടന്നത്.

എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. രണ്ട് പേരുടെയും നല്ലതിന് വേണ്ടിയെടുത്ത തീരുമാനമാണിതെന്നും തുടർന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു ഇരുവരും ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
പിന്നിൽ സമാന്തയുടെ പിആർ ടീമാണെന്ന ആരോപണവും ഉയർന്നിരുന്നു

വിവാഹ മോചനത്തിന് ശേഷം നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തു വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേ പറ്റി ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ സമാന്തയുടെ പിആർ ടീമാണെന്ന ആരോപണവും ഉയർന്നിരുന്നു.

എന്നാൽ സമാന്ത ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രം​ഗത്ത് വന്നു. ഒരു പെൺകുട്ടിയെ പറ്റി ​ഗോസിപ്പുകൾ വന്നാൽ അത് ശരിയായിരിക്കുമെന്ന് കരുതുകയും ഒരു പുരുഷനെക്കുറിച്ചാണ് പ്രചരണമെങ്കിൽ അതിന് പിന്നിൽ ഒരു സ്ത്രീയാണെന്ന് കരുതുന്ന മനോഭാവം തെറ്റാണെന്നുമാണ് സമാന്ത വ്യക്തമാക്കിയത്. വിവാഹ മോചനത്തിന് പിന്നാലെ നേരത്തെയും വന്ന അഭ്യൂഹങ്ങൾക്കെതിരെ സമാന്ത രം​ഗത്ത് വന്നിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X