സിഗററ്റ് വലിക്കാന്‍ തുടങ്ങിയത് ആ നടിയുടെ മുറിയില്‍ പോയതിന് ശേഷമെന്ന് ഷക്കീല; അന്യര്‍ക്ക് മുന്നിൽ മദ്യപിക്കില്ല
ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗമായി മാറിയ താരസുന്ദരിയാണ് ഷക്കീല. മാദക സുന്ദരിയായി ഷക്കീല സിനിമകളില്‍ നിറഞ്ഞ് നിന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലാകെ അറിയപ്പെടുന്ന നിലയിലേക്ക് നടി വളര്‍ന്നു. ഒരു കാലത്ത് ഷക്കീല പരിഹസിക്കപ്പെട്ടിരുന്നെങ്കിലും ഇന്ന് വളരെ ബോള്‍ഡായ നടിമാരില്‍ ഒരാളാണ്.
പലരും മടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഇതിനിടെ താന്‍ പുകവലി തുടങ്ങിയത് എപ്പോഴാണെന്നും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഷക്കീല പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിച്ചിരുന്ന ഷക്കീല ഇപ്പോള്‍ മിനിസ്‌ക്രീന്‍ ഷോകളിലാണ് സജീവമായിരിക്കുന്നത്. ചില യൂട്യൂബ് അഭിമുഖങ്ങളില്‍ അവതാരകയായിട്ടും നടി പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
'ഞാന്‍ കേരളത്തിലെ തിരുവനന്തപുരത്തുകാരിയാണെന്നും അതല്ല തൃശ്ശൂരുകാരിയാണെന്നും പലരും പറയാറുണ്ട്. അതുപോലെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നുള്ളവരാണെന്ന് കുറച്ച് പേര്‍ അവകാശപ്പെടുന്നു. പക്ഷെ ഞാന്‍ പക്വതയുള്ള ഒരു ചെന്നൈ പെണ്‍കുട്ടിയാണ്.
ഞാന്‍ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലെ കോടമ്പാക്കത്താണ്. അമ്മയുടെ സ്വദേശം നെല്ലൂര്‍ ആയതിനാല്‍ എനിക്ക് തെലുങ്കും അറിയാം. ഞാന്‍ പത്താം ക്ലാസ് പാസ്സായിട്ടില്ല. ഇതുകാരണം അച്ഛന്‍ എന്നെ മര്‍ദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഇത് കണ്ട് സിനിമാക്കാരും അച്ഛനെ തടയാനെത്തി. അതിന് ശേഷം സംഭവിച്ചതെന്താണെന്ന് ചോദിച്ചാല്‍ അവര്‍ എന്നോട് അഭിനയിക്കാന്‍ വരുന്നുണ്ടോന്ന് ചോദിച്ചു. അച്ഛനും അത് ്‌സമ്മതമായിരുന്നു. എനിക്കും അപ്പോള്‍ അഭിനയിക്കണം എന്നാഗ്രഹമാണ് വന്നത്.
ഒരിക്കല്‍ ഒരു തെലുങ്ക് സംവിധായകന്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എന്റെ ഫ്‌ലൈറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഉടനെ ഞാന്‍ ചോദിച്ചു എന്തിനാ സാര്‍ എന്ന്. ഉടനെ അവന്‍ പറഞ്ഞു, 'എന്റെ സുഹൃത്തുക്കള്‍ വിദേശത്ത് നിന്ന് വരുന്നു, നിങ്ങള്‍
അവിടെയുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു മദ്യാപിക്കാമെന്ന് പറഞ്ഞു. അപരിചിതരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാറില്ലെന്ന് ഞാന്‍ മറുപടിയായി പറഞ്ഞു.
മാത്രമല്ല അടുത്ത സിനിമയ്ക്ക് വേണ്ടി തന്ന അഡ്വാന്‍സ് ഞാന്‍ ആ സംവിധായകന് തിരികെ നല്‍കി. ഇതോടെ നീ ഇരിക്കെന്ന് അദ്ദേഹം പറഞ്ഞു. 'ഞാന്‍ മദ്യപിക്കാറുണ്ട്. എന്നാല്‍ ഞാന്‍ അപരിചിതരോടൊപ്പം മദ്യപിക്കുകയില്ല. അടുത്ത പടത്തിന് അഡ്വാന്‍സ് തരുന്നത് കൊണ്ട് ഞാന്‍ കുടിക്കുമെന്ന് നിങ്ങള്‍ കരുതരുതെന്ന്' ഞാന്‍ പറഞ്ഞു.

ഒരിക്കല്‍ എഗ്മോറില്‍ ഒരു ഷൂട്ട് നടക്കുകയായിരുന്നു. ആ സമയത്ത് ബോളിവുഡ് നടി പൂജ ഭട്ടിന്റെ സിനിമയും എന്റെ സിനിമയും ഒരേ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ അവരെ കാണാന്‍ പോയി. അവരൊരു ചെറിയ മുറിയില്‍ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു. മുറിയിലാകെ സിഗരറ്റുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അവരെ നോക്കി ചോദിച്ചു, നീ സിഗരറ്റ് വലിച്ചാല്‍ അച്ഛന്‍ ശകാരിക്കുകയോ തല്ലുകയോ ചെയ്യില്ലേ എന്ന്? അതിന് അവള്‍ പറഞ്ഞത് ഞാന്‍ അച്ഛന്റെ മുന്‍പില്‍ പോലും സിഗരറ്റ് വലിക്കുമെന്നാണ്. ഇത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
കൂടാതെ, എനിക്ക് സിഗരറ്റ് ഇഷ്ടമാണോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും അവര്‍ എന്നെ വിളിച്ച് സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ ഇപ്പോഴും സിഗരറ്റ് വലിക്കുന്നു.
തെലുങ്ക് ബിഗ് ബോസില്‍ ഒരു പെണ്‍കുട്ടി വന്ന് എന്റെ കാലില്‍ വീണു. ഞാന്‍ അപ്പോള്‍ ഒരു സിഗരറ്റ് പിടിച്ചിരുന്നു. അതൊരു റെക്കോര്‍ഡാണെന്ന് എനിക്കറിയാം. പക്ഷേ അവര്‍ ടെലികാസ്റ്റ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. 'അത് പുറത്ത് നിന്നും കണ്ടപ്പോള്‍, ഞാന്‍ ഒരു ബാദ്ഷാ ഭായിയെപ്പോലെ വളരെ സ്‌റ്റൈലിഷ് ആയി കാണപ്പെട്ടതായി തോന്നിയെന്നും ഷക്കീല പറഞ്ഞു.


Click it and Unblock the Notifications