പ്രസവത്തിന് പിന്നാലെ അവിടുന്ന് വിളിച്ചു! മകനെ ദുബായില്‍ നിര്‍ത്തി പോയി വരികയായിരുന്നുവെന്ന് നടി ഷംന കാസിം

വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയായെന്ന് പറഞ്ഞ് നടി ഷംന കാസിമിനെ പലരും കളിയാക്കിയിരുന്നു. എന്നാലിപ്പോള്‍ പ്രസവത്തിന് ശേഷം ഗംഭീര തിരിച്ച് വരവ് നടത്തി നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെലുങ്കില്‍ ഷംന അഭിനയിച്ച സിനിമയിലെ കിടിലന്‍ പാട്ട് പുറത്ത് വന്നതോടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

എല്ലായിപ്പോഴും തന്റെ കരിയറില്‍ ബ്രേക്ക് തന്നത് തെലുങ്ക് ഇന്‍ഡസ്ട്രിയാണെന്നാണ് ഷംന പറയുന്നത്. മികച്ച കഥാപാത്രങ്ങള്‍ കിട്ടിയതും അവിടെ നിന്നാണ്. പ്രസവത്തിന് ശേഷം തനിക്ക് തിരിച്ച് വരാനുള്ള അവസരവും അവിടെ നിന്ന് തന്നെയായിരുന്നുവെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഷംന വ്യക്തമാക്കുന്നു.

shamna-kasim

മലയാളത്തിനെക്കാളും കൂടുതല്‍ തമിഴിലും തെലുങ്കിലുമാണ് ഞാന്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല തെലുങ്കിലാണ് എനിക്കൊരു ബ്രേക്ക് കിട്ടിയതെന്ന് പറയാം. സിനിമകള്‍ എപ്പോഴും ചെയ്യാം. എന്നാല്‍ ഒരു നായികയെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റാണ് കിട്ടേണ്ടത്. അതെനിക്ക് ലഭിച്ചത് തെലുങ്കില്‍ നിന്നുമാണ്. അങ്ങനെയാണ് ആ ഇന്‍ഡസ്ട്രിയുമായി ഞാന്‍ കൂടുതല്‍ കണക്ടായത്.

ചിന്താമണി കൊലക്കേസാണ് ആദ്യം തെലുങ്കിില്‍ ചെയ്തത്. മലയാളത്തില്‍ ഭാവന ചെയ്ത റോളാണ് ഞാന്‍ അവിടെ അഭിനയിച്ചത്. പിന്നെ കുറച്ച് ബ്രേക്ക് വന്നു. അവ്‌നു എന്ന സിനിമ എന്റെ ജീവിതം മാറ്റി മറിച്ചു എന്ന് പറയാം. പിന്നെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പ്രസവത്തിന് ശേഷം നാല്‍പത് ദിവസം കഴിഞ്ഞ ഉടനെ ഞാന്‍ തെലുങ്കില്‍ ജോലി ചെയ്യാന്‍ തുടങ്ങി.

ഇന്ത്യന്‍ സിനിമയില്‍ ബോൡവുഡിന് ശേഷം തെലുങ്കാണ് കുറച്ചൂടി കോമേഴ്ഷ്യലായി ഉയര്‍ന്ന് നില്‍ക്കുന്നത്. ഗ്ലാമറിന്റെ കാര്യത്തിലടക്കം അവിടെ മുന്നിലാണ്. ഷംനയുടെ ഡ്രസ്സിങ് ഗ്ലാമറസാണെന്ന് പലരും പറയാറുണ്ട്. സത്യത്തില്‍ അവിടുത്തെ സ്റ്റൈല്‍ വെച്ച് നോക്കുമ്പോള്‍ താനൊന്നും ഒന്നുമല്ല.

shamna-kasim

ഞാനൊരു റിയാലിറ്റി ഷോ ചെയ്യുന്നുണ്ട്. അഞ്ച് സീസണുകളോളം ചെയ്തിരുന്നു. ഒരു സമയത്ത് ബ്രേക്ക് എടുത്തിരുന്നു. പിന്നെ ഞാന്‍ ഗര്‍ഭിണിയാവുകയും കുഞ്ഞ് ജനിക്കുകയും ചെയ്തു. വീണ്ടും അവരെന്നോട് അതിലേക്ക് വരുമോന്ന് ചോദിച്ചതോടെ താല്‍പര്യമായി. പക്ഷേ കുഞ്ഞ് വളരെ ചെറുതായിരുന്നതോടെ ഒരു കണ്‍ഫ്യൂഷന്‍ വന്നു. അവനെയും കൊണ്ട് എങ്ങനെ പോവുമെന്ന് കരുതി. ആ സമയത്ത് തന്നെ ഒരു സിനിമയും എനിക്ക് കിട്ടി.

ഒടുവില്‍ രാവിലെ ദുബായില്‍ നിന്നും ഫ്‌ളൈറ്റിന് ഹൈദരബാദിലേക്ക് പോകും. അവിടുന്ന് നേരെ സെറ്റിലേക്ക്. രണ്ട് ദിവസമായിരിക്കും ഷൂട്ടിങ്. അത് കഴിഞ്ഞ് നേരെ ദുബായിലേക്ക് പോകും. അങ്ങനെയായിരുന്നു അതിലൊക്കെ അഭിനയിച്ചത്. ആ ദിവസങ്ങളില്‍ മമ്മിയാണ് കുഞ്ഞിനെ നോക്കിയത്. എന്നെ നോക്കിയത് പോലെ എന്റെ മകനെയും മമ്മി നോക്കുകയാണെന്നും ഷംന പറയുന്നു.

തെലുങ്കില്‍ നിന്ന് അവസരം വന്നതിന് പിന്നാലെ തമിഴ് വെബ് സീരീസിലും അഭിനയിച്ചു. ഇപ്പോള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതം കൂടെ വേണമല്ലോ. തന്റെ ഭര്‍ത്താവ് വളരെ അധികം സപ്പോര്‍ട്ടാണ്. അതുകൊണ്ടാണ് മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ വച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയുന്നത്. പൊതുവെ ഞാനൊരു മടിച്ചിയാണ്. ഉമ്മയാണ് പിന്നില്‍ നിന്നും പ്രോത്സാഹനം തന്ന് തള്ളുന്നതെന്നും നടി പറയുന്നു.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X