ഇത്രയും പ്രായമായിട്ടും ഇവരുടെ പ്രണയം തീര്‍ന്നില്ലേ? നാഗര്‍ജുനയും തബുവും തമ്മിലുള്ള പ്രണയത്തെ ട്രോളി ആരാധകര്‍

ഒത്തിരി വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താരമാണ് നാഗാര്‍ജുന. കിംഗ് നാഗാര്‍ജുന... എന്നാണ് നടന്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സിനിമ ഹിറ്റായാലും പരാജയമാണെങ്കിലും നാഗാര്‍ജുനയുടെ ഇമേജിന് ഒട്ടും കുറവ് വരാറില്ല. 60 വയസായിട്ടും ഇപ്പോഴും ടോളിവുഡിലെ റൊമാന്റിക് ഹീറോ എന്ന സ്ഥാനത്ത് തുടരുകയാണ്.

ഈ പ്രായത്തിലും നാഗാര്‍ജുനയ്ക്ക് വലിയൊരു വിഭാഗം സ്ത്രീകളുടെയും ഇഷ്ടമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സാധാരണക്കാര്‍ മാത്രമല്ല സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന സൂപ്പര്‍ നായികമാര്‍ പോലും നടനെ ആഗ്രഹിച്ചിരുന്നു. നാഗാര്‍ജുനയുടെ നായികയായി അഭിനയിച്ച തബുവിനെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകളാണ് വൈറലാവുന്നത്.

tabu-and-nagarjuna

നാഗയും തബുവും ചേര്‍ന്നുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തബുവുമായി ഓണ്‍-സ്‌ക്രീന്‍ പ്രണയം മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും പ്രണയമുണ്ടായിരുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. ഇരുവരും ഭ്രാന്തമായ പ്രണയത്തിലായിരുന്നുവെന്നും ഇത്തരം പ്രണയമാണ് തബു ഇപ്പോഴും വിവാഹിതയാവാത്തതിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍. തബു വിവാഹിതയല്ലെങ്കിലും നാഗര്‍ജുന രണ്ട് തവണ വിവാഹിതനാവുകയും രണ്ട് മക്കളുടെ പിതാവുകയും ചെയ്തു. ഇപ്പോഴും താരത്തിനെതിരെയുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

മുതിര്‍ന്ന പ്രായത്തിലും താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമാണുള്ളത്. 1996 ല്‍ പുറത്തിറങ്ങിയ 'നിന്നെ പെല്ലടുത്ത' എന്ന സിനിമയില്‍ ജോഡികളായി അഭിനയിച്ചതോടെയാണ് തബുവും നാഗാര്‍ജുനയും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലാവുന്നത്. പിന്നീട് നിരവധി സിനിമകളിലും താരജോഡികള്‍ ഒരുമിച്ചു. ആ സിനിമയിലെ അവരുടെ പ്രണയം അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു.

എന്നാല്‍ ഇപ്പോഴും അവരുടെ ബന്ധത്തെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. അടുത്തിടെ തബു നാഗാര്‍ജുനയുടെ ഫോട്ടോയില്‍ കമന്റുമായി വന്നതാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ജൂണ്‍ 16 ഫാദേഴ്സ് ഡേ യില്‍ താരങ്ങളടക്കം പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു.

tabu-and-nagarjuna

പിതാവുമായുള്ള ബന്ധം സൂചിപ്പിച്ച് കൊണ്ട് നാഗാര്‍ജുനയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രങ്ങളാണ് നടന്‍ കൂടിയായ നാഗ ചൈതന്യ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയ താരങ്ങളില്‍ ഒരാള്‍ തബുവായിരുന്നു. മൂന്ന് റെഡ് ഹാര്‍ട്ട് ഇമോജികളാണ് തബു ഇട്ടത്. എന്നാല്‍ തബു നല്‍കിയ ഹൃദയചിഹ്നങ്ങള്‍ നാഗാര്‍ജുനയ്ക്ക് ആണെന്നാണ് പലരും പറയുന്നത്.

ചിലര്‍ താരങ്ങളെ ട്രോളി കൊണ്ടും രംഗത്ത് വന്നിരിക്കുകയാണ്. നാഗാര്‍ജുനയോടുള്ള ഇഷ്ടമാണ് നടി ഇതിലൂടെ സൂചിപ്പിച്ചതെന്നാണ് ചിലരുടെ അഭിപ്രായം. ഇത്രയും പ്രായമായിട്ടും നിങ്ങള്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കുന്നത് വലിയ കാര്യമാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇത്തരം കമന്റുകളോട് താരങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

നടന്‍ എന്നതിലുപരി നാഗാര്‍ജുന സിനിമകള്‍ നിര്‍മ്മിക്കുകയും ഒരു ബിസിനസുകാരനായിട്ടുമൊക്കെ പല മേഖലകളില്‍ സജീവമാണ്. തബു തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. മാത്രമല്ല സിംഗിളാണെങ്കിലും സന്തോഷകരമായി ബാച്ചിലര്‍ ജീവിതം നയിക്കുകയാണ്.

More from Filmibeat

Read more about: tabu nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X