ഭ്രാന്തമായൊരു കാന്തികതയാണ് പ്രഭാസിന്; ശരിക്കുമൊരു രാജാവാണെന്ന് നമുക്ക് തോന്നിക്കുമെന്ന് നടി തമന്ന
ഒരൊറ്റ സിനിമ കൊണ്ട് ജീവിതമടക്കം എല്ലാം മാറി മറിഞ്ഞ നടനാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ആയിരം കോടി ക്ലബ്ബിലെത്തിയ സിനിമയിലെ നായകനായിരുന്നു പ്രഭാസ്. ബാഹുബലിയിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട നടന്‍ ഇപ്പോഴും സിംഗിളായി ജീവിക്കുന്നത് മാത്രമാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം.
അതേസമയം പല നടിമാരുടെ പേരിനൊപ്പവും പ്രഭാസിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഏറ്റവും പുതിയതായി പ്രഭാസിന്റെ ആതിഥേയ മര്യാദയെ കുറിച്ചും യഥാര്‍ഥ ജീവിതത്തിലും അദ്ദേഹമൊരു രാജാവ് തന്നെയാണെന്നും പറയുകയാണ് നടി തമന്ന ഭാട്ടിയ. മുന്‍പ് പല സഹതാരങ്ങളും പ്രഭാസിനെ പറ്റി സമാനമായ അഭിപ്രായം പങ്കുവെച്ച് എത്തിയിരുന്നു.

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ പ്രഭാസിന്റെ നായികയായി അഭിനയിച്ചത് തമന്നയായിരുന്നു. അനുഷ്‌ക ഷെട്ടിയും തമന്നയുമടക്കം രണ്ട് നായികമാരാണ് പ്രഭാസിനുണ്ടായിരുന്നത്. അങ്ങനെ സിനിമയിലൂടെ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടര്‍ന്ന് പോരുകയാണ് താരങ്ങള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് പ്രഭാസിനെ കുറിച്ച് തമന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രഭാസിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ ആതിഥ്യം എങ്ങനെയാണെന്നുമാണ് അഭിമുഖത്തില്‍ തമന്നയോട് ചോദിച്ചത്. 'ആതിഥ്യ മര്യാദയുടെ കാര്യത്തില്‍ പ്രഭാസ് സാര്‍വത്രികമാണെന്ന് പറയാം. മുപ്പത് വിഭവങ്ങളൊരുക്കി സത്കരിക്കുന്ന പണക്കാരനായിട്ടല്ല, പകരം ആളുകളെ അത്രയും സ്‌പെഷ്യലായി കാണുന്നതാണ് പ്രഭാസിന്റെ രീതി.
ഭ്രാന്തമായ, അതല്ലെങ്കില്‍ ഒരു കാന്തികത തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ശരിക്കും ഒരു രാജാവിന്റേതെന്ന പോലെ തോന്നുന്ന സ്വഭാവമാണ് നടന്റേത്. ആളുകള്‍ക്കിടയില്‍ താന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചോ തനിക്ക് ചുറ്റുമുള്ള താരപദവിയെ കുറിച്ചോ പ്രഭാസിന് യഥാര്‍ഥത്തില്‍ യാതൊരു അറിവുമില്ലെന്ന്', തമന്ന കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ പ്രഭാസിനെ കുറിച്ച് സമാനമായ അഭിപ്രായം രേഖപ്പെടുത്തി സഹതാരങ്ങള്‍ രംഗത്ത് വന്നിരുന്നു. പൂജാ ഹെഗ്ഡെ, ശ്രുതി ഹാസന്‍, ശ്രദ്ധ കപൂര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ താരങ്ങള്‍ സൂപ്പര്‍ താരത്തിന്റെ ആതിഥ്യ മര്യാദയെ പുകഴ്ത്തിയിട്ടുണ്ട്. സിനിമാ ചിത്രീകരണ വേളയില്‍ പ്രഭാസിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പാകം ചെയ്ത രുചികരമായ ഭക്ഷണത്തെ പ്രശംസിച്ചുമാണ് പലരും സംസാരിച്ചിരുന്നത്.
അതുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും പ്രഭാസ് മുന്നില്‍ തന്നെയാണ്. കൂടെ അഭിനയിച്ച താരങ്ങളുമായി അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇതിനിടയില്‍ നടന്റെ വിവാഹക്കാര്യം മാത്രമാണ് നടക്കാതെ പോകുന്നത്. ബാഹുബലി കഴിഞ്ഞത് മുതല്‍ പ്രഭാസ് ഉടനെ വിവാഹിതനായേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.
നടി അനുഷ്‌ക ഷെട്ടിയുടെ പേരിനൊപ്പം നിരവധി ഗോസിപ്പുകളും വന്നു. ഇരുവരും വിവാഹം കഴിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് അത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. നിരന്തരം ഇതേ വാർത്ത തന്നെയാണ് പ്രചരിച്ച് കൊണ്ടിരുന്നതും.

എന്നാൽ അനുഷ്‌ക അടുത്ത സുഹൃത്താണെന്ന് പ്രഭാസും അത് സത്യമാണെന്ന് അനുഷ്‌കയും സമ്മതിച്ചിരുന്നു. പിന്നീട് നടി കൃതി സനോനിന്റെ പേരിനൊപ്പമാണ് അഭ്യൂഹങ്ങളെത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ഇഷ്ടത്തിലായെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്നുമൊക്കെ കിംവദന്തി വന്നു. മാലിദ്വീപില്‍ വച്ച് ഏപ്രില്‍ മാസത്തില്‍ വിവാഹനിശ്ചയമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രചരിച്ചതിലൊന്നും സത്യമില്ലെന്നാണ് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഹിന്ദിയിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ആദിപുരുഷ് ആണ് ഉടനെ വരാനുള്ള പ്രഭാസിന്റെ സിനിമ. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം സലാര്‍, പ്രൊജക്ട് കെ, രാജ ഡീലക്‌സ്, എന്നിങ്ങനെയുള്ള സിനിമകളും വരാനുണ്ട്. എല്ലാ സിനിമകളും പല ഭാഷകളില്‍ ഒരുമിച്ച് നിര്‍മ്മിക്കുന്നതാണെന്ന പ്രത്യേകതയുണ്ട്.


Click it and Unblock the Notifications











