twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിക്ക് ശേഷം എന്ത് സംഭവിച്ചു; തമന്ന പറയുന്നു

    |

    ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ സിനിമകളിലൊന്നായിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്തെറിഞ്ഞു. 650 കോടിയോളമാണ് ബാഹുബലിയുടെ ഒന്നാം ഭാ​ഗം മാത്രം നേടിയത്.

    പ്രഭാസ്, റാണ ദ​ഗുബതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ്മ, തമന്ന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെയെല്ലാം കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയുമായി ബാഹുബലി. ബാഹബലിക്ക് ശേഷം പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമായി. പക്ഷെ പിന്നീട് നടന് ബാഹുബലി പോലൊരു ഹിറ്റ് ചിത്രം സൃഷ്ടിക്കാനായില്ല. അവസാനമായി ഇറങ്ങിയ രാധേ ശ്യാം വൻ പരാജയമായിരുന്നു.

    സിനിമയിലെ തമന്നയുടെ റോൾ സംബന്ധിച്ച് നേരത്തെ വലിയ ചർച്ചകൾ നടന്നിരുന്നു. അവന്തിക എന്ന കഥാപാത്രമായിരുന്നു ബാഹുബലിയിൽ തമന്ന അവതരിപ്പിച്ച്. സിനിമയുടെ ഒന്നാം ഭാ​ഗത്തിൽ പ്രധാനപ്പെട്ട റോൾ ചെയ്ത തമന്നയെ പക്ഷെ രണ്ടാം ഭാ​ഗത്തിൽ മിനുട്ടുകൾ മാത്രമാണ് സ്ക്രീനിൽ കണ്ടത്. ജൂനിയർ ആർട്ടിസ്റ്റിനുള്ള സ്ക്രീൻ സ്പേസ് പോലും തമന്നയക്ക് ലഭിച്ചില്ലെന്ന് അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

    tamannah

    ഇതിൽ തമന്നയ്ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ പിന്നീട് തമന്ന തന്നെ വിഷയത്തിൽ വിശദീകരണം നൽകി തനിക്ക് അതൃപ്തിയൊന്നും ഇല്ലെന്നും ബാ​ഹുബലിയിൽ അവസരം ലഭിച്ചത് തന്റെ ഭാ​ഗ്യമായി കരുതുന്നു എന്നുമായിരുന്നു തമന്ന പറഞ്ഞത്.

    ഇപ്പോഴിതാ ബാഹുബലിക്ക് ശേഷം കരിയറിൽ സംഭവിച്ച മാറ്റങ്ങളെ പറ്റി സംസാരിക്കുയാണ് തമന്ന. ബാഹുബലിക്ക് ശേഷം അതുപോലെയുള്ള റോളുകൾ ഹിന്ദി സിനിമയിൽ നിന്ന് ലഭിക്കുമെന്നോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തമന്ന. ബാഹുബലിയെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ആ കഥാപാത്രങ്ങൾ അത്ഭുതകരമായി എഴുതിയതാണ്.

    tamannah

    ബാഹുബലി എനിക്ക് ഒരുപാട് വാതിലുകൾ തുറന്ന് തന്നു. ഒരു അഭിനേതാവെന്ന നിലയിൽ എനിക്കൊരുപാട് വാ​ഗ്ദാനം ചെയ്യാനുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞു, തമന്ന പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം. ബാഹുബലിക്ക് ശേഷം നവംബർ സ്റ്റോറി എന്ന തമന്നയുടെ വെബ് സീരീസാണ് ഏറെ ശ്രദ്ധ നേടിയത്.

    കരിയറിൽ വ്യത്യസ്ത സിനിമകൾ ചെയ്യാനാണ് തമന്ന ഇപ്പോൾ താൽപര്യപ്പെടുന്നത്. ജീ കർദാ എന്ന ആമസോൺ പ്രെെം സീരീസിലും നടി അഭിനയിക്കുന്നുണ്ട്. 17 വർഷമായി അഭിനയം തുടരുന്ന നടിയെന്ന നിലയിൽ പഴയ പോലെ ​സ്ഥിരം നായികാ വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നാണ് തമന്ന പറയുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ വൻ ആരാധക വൃന്ദമുള്ള നടിയാണ് തമന്ന.

    Read more about: tamannah
    English summary
    actress tamannah about how her career changed after bahubali film; says its opened doors for me
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X