പ്രഭാസിനോടുള്ള ഇഷ്ടമാണോ? 20 ദിവസം മഴ നനഞ്ഞ് നടി തൃഷ- നടിയുടെ സാഹസത്തിന് പിന്നിലെ കഥ പ്രചരിക്കുന്നു

നടി തൃഷയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനോട് അനുബന്ധിച്ച് നടിയെ കുറിച്ചുള്ള നിരവധി കഥകളാണ് പുറത്ത് വന്നത്. തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി പോയത് മുതലിങ്ങോട്ട് നടിയെ കുറിച്ചുള്ള പല ഗോസിപ്പുകളും വൈറലായി. അതില്‍ ശ്രദ്ധേയമായൊരു കഥ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളാണ് വൈറലാവുന്നത്.

ഒരിക്കല്‍ നടി തൃഷയും പ്രഭാസും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടനോടുള്ള ഇഷ്ടം കാരണം 20 ദിവസത്തോളം തൃഷ മഴയില്‍ നനയുകയും ചെയ്തിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണെങ്കിലും അത് തൃഷയുടെ കരിയറിനെ വഴിതിരിച്ചുവിട്ടുവെന്ന് പറയാം.

prabhas

തമിഴിലൂടെ കരിയര്‍ തുടങ്ങിയ തൃഷ തെലുങ്കിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലുമൊക്കെ സജീവമായിരുന്നു. തെലുങ്കില്‍ അഭിനയിക്കാനെത്തിയ നടിയുടെ കരിയര്‍ പൂര്‍ണമായും മാറ്റിയത് ഒരു മഴയായിരുന്നു. ഇതിന് ശേഷം നടിയ്ക്കുള്ള അവസരങ്ങളും വര്‍ദ്ധിച്ചു. ഒപ്പം നടന്‍ പ്രഭാസിന്റെ പേരിനൊപ്പമുള്ള അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കി.

2004 ല്‍ പുറത്തിറങ്ങിയ വര്‍ഷം എന്ന സിനിമയിലൂടെയാണ് പ്രഭാസും തൃഷയും ഒരുമിച്ച് അഭിനയിച്ചത്. സിനിമയില്‍ മഴയത്ത് നിന്നും ഇരുവരും അഭിനയിക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു. ഇത് ചിത്രീകരിക്കുന്നതിന് വേണ്ടി തൃഷ 20 ദിവസത്തോളം തുടര്‍ച്ചയായി മഴ നനയേണ്ടി വന്നിരുന്നു. ആ സമയത്ത് ആരോഗ്യം മോശമായിരുന്നില്ലെങ്കിലും സിനിമ ഹിറ്റാകാന്‍ നടി വലിയ റിസ്‌ക് എടുത്തു.

ഇക്കാര്യം അക്കാലത്ത് ഒരു സെന്‍സേഷനായി മാറുകയും ചെയ്തു. പ്രഭാസിന്റെ പ്രകടനം പോലെ തന്നെ തൃഷയുടെ അര്‍പ്പണബോധവും ഈ സിനിമയുടെ വിജയത്തിന് കാരണമാണ്. ഇതിനൊപ്പമാണ് താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പുകളും വന്നത്. പ്രഭാസിനോടുള്ള ഇഷ്ടം കൊണ്ടാണ് തൃഷ ഇത്തരമൊരു സാഹസം ചെയ്തത് എന്ന് പറയുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് വീണ്ടും വൈറലായിരിക്കുകയാണ്.

trisha-prabahs-

സിനിമയുടെ ചരിത്രം തിരുത്തിയെഴുതുക മാത്രമല്ല ഈ ചിത്രത്തിലൂടെ തൃഷയെ പോലെ പ്രഭാസിന്റെയും കരിയര്‍ മാറി. ടോളിവുഡില്‍ നടനെന്ന നിലയില്‍ പ്രശംസകള്‍ നേടിയെടുക്കാന്‍ പ്രഭാസിനും സാധിച്ചിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിട്ടാണ് പ്രഭാസ് വളര്‍ന്ന് നില്‍ക്കുന്നത്.

ഇത്രയും വര്‍ഷമായിട്ടും ഇരുവരും വിവാഹം കഴിക്കാത്തതാണ് മറ്റൊരു കൗതുകപരമായ കാര്യം. നിരവധി താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുള്ള പ്രഭാസും തൃഷയും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. തൃഷയ്ക്ക് 41 വയസായെങ്കിലും ഇനിയും വിവാഹത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നടി.

More from Filmibeat

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X