കോടികൾ തന്നാലും അവന്റെ നായികയാവില്ല! സാമന്ത കാരണം നാഗ ചൈതന്യയുടെ കൂടെ അഭിനയിക്കില്ലെന്ന് പ്രമുഖ നടി
റൊമാന്റിക് ചിത്രത്തില്‍ നായിക, നായകന്മാരായി അഭിനയിച്ചതിന് ശേഷമാണ് തെലുങ്ക് നടന്‍ നാഗ ചൈതന്യയും നടി സാമന്ത രുത്പ്രഭുവും വിവാഹിതരാവുന്നത്. താരങ്ങളുടെ ദാമ്പത്യ ജീവിതം പാതി വഴിയില്‍ തകര്‍ന്ന് പോയതിനെ പറ്റി പല തരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്. എന്നാല്‍ അതിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് ഇതുവരെയും താരങ്ങള്‍ സംസാരിച്ചിട്ടില്ല.
അതേ സമയം സിനിമാ മേഖലയില്‍ സജീവമായ താരങ്ങള്‍ കരിയറുമായി മുന്നോട്ട് പോവുകയാണ്. സിനിമയില്‍ ചിലര്‍ നാഗയെയും ചിലര്‍ സാമന്തയെയും പിന്തുണയ്ക്കുന്നതിനെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സാമന്ത കാരണം നാഗ ചൈതന്യയുടെ പടത്തില്‍ അഭിനയിക്കുന്നില്ലെന്ന് ഒരു പ്രമുഖ നടി തീരുമാനിച്ചതിനെ പറ്റിയുള്ള റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്.

സാമന്തയുമായി വേര്‍ പിരിഞ്ഞതിന് ശേഷം ബോളിവുഡിലടക്കം അഭിനയിച്ച് സജീവമായി നില്‍ക്കുകയാണ് നാഗ ചൈതന്യ. മാത്രമല്ല പുതിയ സിനിമകളുമായി തിരക്കിലേക്ക് കയറിയിരിക്കുകയാണ് താരം. പുതിയ പല പ്രൊജക്ടുകളുമായി തിരക്കിലാണ് നടന്‍. ഇതിനിടെ നാഗയുടെ കൂടെ അഭിനയിക്കാനുള്ള ഓഫര്‍ വന്നിട്ടും നടിയും താരപുത്രിയുമായ വരലക്ഷ്മി അത് നിഷേധിച്ചുവെന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. വരലക്ഷ്മിയും നാഗ ചൈതന്യയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ വരുമെന്ന തരത്തിലായിരുന്നു വാര്‍ത്ത. രാധമോഹന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈ സിനിമയെ പറ്റി കൂടുതലായ വിവരങ്ങളൊന്നുമില്ലായിരുന്നു. വീണ്ടും സമാനമായിട്ടുള്ള രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വരലക്ഷ്മിയും സാമന്തയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദത്തെ പറ്റി മുന്‍പ് കഥകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നാഗ ചൈതന്യയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ വരലക്ഷ്മി അത് സാമന്തയെ ഓര്‍ത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ കോടികള്‍ നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന നിലപാടിലേക്ക് വരലക്ഷ്മി എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്തയിലെ സത്യാവസ്ഥ എന്താണെന്നുള്ളത് വ്യക്തമല്ല. എന്നിരുന്നാലും വരലക്ഷ്മിയിപ്പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു നടിയുടെ വിവാഹനിശ്ചയം നടത്തിയത്. മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് കാലത്തേക്ക് നടി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞത് മുതല്‍ സാമന്തയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. പിന്നീട് നടിയുടെ ചില അസുഖവിവരം അറിഞ്ഞതോടെ ആരാധകരും നടിയ്ക്ക് പിന്തുണയുമായി എത്തി. സാമന്തയെ ബാധിച്ച ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നടി അഭിനയത്തില്‍ നിന്നടക്കം മാറി നില്‍ക്കുകയാണ്. താനിപ്പോള്‍ കടന്ന് പോകുന്ന മാരകമായ അസുഖത്തെ കുറിച്ചും അതു കാരണം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയൊക്കെ അടുത്തിടെ സാമന്ത വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications