twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മാവൻ നടൻ കൃഷ്ണം രാജുവിന്റെ വേർപാട്, മൃതദേഹത്തിന് അരികിൽ നിന്ന് മാറാതെ കരഞ്ഞുകൊണ്ട് പ്രഭാസ്!

    |

    കഴിഞ്ഞ ദിവസമാണ് മുതിർന്ന തെലുങ്ക് നടൻ ഉപ്പളപതി കൃഷ്ണം രാജു അന്തരിച്ചത്. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട് താരത്തിന്. ബാഹുബലി താരം പ്രഭാസ് അദ്ദേഹത്തിന്റെ മരുമകനാണ്. ടോളിവുഡിലെ റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 180ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    സാമൂഹിക, കുടുംബ, റൊമാന്റിക്, ത്രില്ലർ സിനിമകൾ മുതൽ ചരിത്ര, പുരാണ സിനിമകളിൽ വരെ കൃഷ്ണം രാജു അഭിനയിച്ചിട്ടുണ്ട്. അമര ദീപം, സീതാ രാമുലു, കടകത്താല രുദ്രയ്യ എന്നിവയാണ് കൃഷ്ണം രാജുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ.

    'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദർ!'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദർ!

    പ്രഭാസ് നായകനായ രാധേ ശ്യാം ആയിരുന്നു താരത്തിന്റെ അവസാന ഓൺ സ്‌ക്രീൻ ഔട്ടിംഗ്. രണ്ട് തവണ ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്തി അവാർഡ് ജേതാവ് എന്നതിന് പുറമെ 1986ൽ തന്ദ്ര പാപ്പാരായുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് കൃഷ്ണം രാജുവിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.

    2006ൽ ഫിലിംഫെയർ സൗത്ത് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്. 1940 ജനുവരി 20ന് പശ്ചിമ ഗോദാവരി ജില്ലയിൽ ജനിച്ച കൃഷ്ണം രാജു 1966ൽ ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

     'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്! 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

    അമ്മാവൻ നടൻ കൃഷ്ണം രാജുവിന്റെ വേർപാട്

    തന്റെ ഗോപി കൃഷ്ണ മൂവീസ് ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമിച്ചു. പിന്നീടുള്ള വർഷങ്ങളിൽ സിനിമയ്‌ക്കൊപ്പം കൃഷ്ണം രാജു രാഷ്ട്രീയത്തിലും തിളങ്ങി. 1991ൽ നരസാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    1999ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ നിന്ന് വിജയിച്ച അദ്ദേഹം 2004വരെ വാജ്‌പേയി മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാര ചടങ്ങുകളുടെ വീഡിയോയെല്ലാം വൈറലായിരുന്നു. അതേസമയം അമ്മാവന്റെ മൃതദേഹത്തിനരികിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന പ്രഭാസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

    മൃതദേഹത്തിന് അരകിൽ നിന്ന് മാറാതെ കരഞ്ഞുകൊണ്ട് പ്രഭാസ്

    നിറകണ്ണുകളുമായി മൃതദേഹ​ത്തിനരികിൽ നിന്ന് മാറാതെ കരയുന്ന പ്രഭാസാണ് വീഡിയോയിലുള്ളത്. ​ഗോപിചന്ദ്, മഹേഷ് ബാബു, ചിരഞ്ജീവി തുടങ്ങിയവരെല്ലാം പ്രഭാസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോകളും വൈറലാണ്. പ്രഭാസും കൃഷ്ണം രാജുവും തമ്മിൽ നല്ല ബന്ധമായിരുന്നു.

    തന്റെ അമ്മാവൻ തന്നെ എത്രമാത്രം പ്രചോദിപ്പിച്ചെന്ന് പ്രഭാസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ‌‌‌തെലുങ്ക് സിനിമ മേഖലയിൽ നിന്നും നിരവധി പേർ കൃഷ്ണം രാജുവിനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി എത്തിയിരുന്നു. തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായ ആക്ഷൻ ഹീറോയാണ് പ്രഭാസ്.

    ആശ്വസിപ്പിച്ച് സിനിമാ താരങ്ങൾ

    യഥാർത്ഥ പേരായ ഉപ്പളപറ്റി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നത് സിനിമയ്ക്കായി ചുരുക്കിയാണ് പ്രഭാസ് എന്നാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ നിന്നും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ആദ്യമായി പ്രതിമയൊരുങ്ങിയ താരം എന്ന ക്രെഡിറ്റും പ്രഭാസിന് തന്നെയാണ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ അരങ്ങേറ്റം.

    ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയില്‍ നായകവേഷമാണ് താരം പിന്നീട് ചെയ്തത്. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്ലും അഭിനയിച്ചിട്ടുണ്ട്.

    റിലീസിന് തയ്യാറെടുത്ത് ആദിപുരുഷ്

    മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രഭാസും കൃതി സനോനും അഭിനയിച്ച ആദിപുരുഷിന്റെ ഷൂട്ടിങ് പൂർത്തിയായി ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

    ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂഷൺ കുമാറിന്റെ ടി സീരീസും റെട്രോഫിൽസും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രം 300 കോടി രൂപ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

    Read more about: prabhas
    English summary
    Adipursh actor Prabhas crying on his uncle Krishnam Raju funeral, latest video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X