'നീ പലർക്കും മാതൃകയാണ്, നിന്റെ പാത പലരും പിന്തുടരുന്നുണ്ട്'; നാളുകൾക്ക് ശേഷം സോഷ്യൽമീഡിയയിൽ സാമന്ത!

തെന്നിന്ത്യയിലെ ഏറ്റവും സക്സസ്ഫുള്ളായ നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. മുപ്പത്തിയഞ്ചുകാരിയായ സാമന്തയുടെ കരിയർ പന്ത്രണ്ട് വർഷം ഇന്ത്യൻ സിനിമയിൽ പൂർത്തിയാക്കിയിരിക്കുകയാണ്. മോഡലിങിലൂടെയും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുമാണ് സാമന്ത സിനിമയിലേക്ക് എത്തിയത്. തെലുങ്കിലായിരുന്നു തുടക്കം.

അതും തെലുങ്ക് യുവ താരം നാ​ഗചൈതന്യ അക്കിനേനിക്കൊപ്പം. അവിടെ നിന്നും നാ​ഗചൈതന്യയുമായി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറി. അതിനിടയിൽ ഘട്ടം ഘട്ടമായി തന്റെ കരിയർ ബിൽഡ് ചെയ്തു സാമന്ത.

തെലുങ്കിൽ നിന്നും പതിയെ തമിഴിലേക്ക് എത്തി. അഥർവയ്ക്കൊപ്പം ആദ്യ തമിഴ് സിനിമ ചെയ്തു. അപ്പോഴും വലിയ ഹിറ്റൊന്നും ലഭിക്കാതിരുന്ന സാമന്തയ്ക്ക് 2011ൽ എസ്.എസ് രാജമൗലി ചിത്രമായ ഈച്ചയിൽ നായിക വേഷം കിട്ടി. നാനിയായിരുന്നു നായകൻ.

ബഹുഭാഷകളിൽ മൊഴിമാറ്റി പ്രദർശനത്തിന് എത്തിയ സിനിമ വലിയ വിജയമായി. ഒപ്പം നായിക സാമന്തയും. പിന്നീട് ഓരോ സിനിമ കഴിയുമ്പോഴും സാമന്തയുടെ മേക്കോവറാണ് പ്രേക്ഷകർ കണ്ടത്.

നീ പലർക്കും മാതൃകയാണ്

വിജയ്, സൂര്യ, അല്ലു അർജുൻ, സിമ്പു, വിക്രം തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു നാ​ഗചൈതന്യയെ സാമന്ത വിവാഹം ചെയ്തത്. പക്ഷെ ദാമ്പത്യം നാല് വർഷം പൂർത്തിയാക്കും മുമ്പ് ഇരുവരും പിരിഞ്ഞു.

2021ൽ ഫാമിലി മാൻ 2എന്ന ഹിന്ദി വെബ് സീരിസിൽ വളരെ ശ്രദ്ധിക്കപ്പെട്ട ചർച്ചയായൊരു വേഷം സാമന്ത ചെയ്തിരുന്നു. അതിന് ശേഷമാണ് സാമന്തയ്ക്ക് നിരവധി അവസരങ്ങൾ വർധിച്ചതും ഐറ്റം ഡാൻസ് പോലുള്ള താരം ചെയ്ത് തുടങ്ങിയതും.

നിന്റെ പാത പലരും പിന്തുടരുന്നുണ്ട്

കരിയറിൽ ആദ്യമായി സാമന്ത ഐറ്റം ഡാൻസ് ചെയ്തത് അല്ലു അർജുൻ സിനിമ പുഷ്പയ്ക്ക് വേണ്ടിയായിരുന്നു. സോഷ്യൽമീഡിയിൽ വളരെ സജീവമായ സാമന്ത കുറച്ച് മാസങ്ങളായി സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ചർമ്മ രോ​ഗം അലട്ടുന്നതിനാൽ വിദ​​ഗ്ദ ചികിത്സക്കായി താരം വിദേശത്തേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ വന്നത്.

ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം സാമന്ത സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. അപ്പോഴും ചിത്രത്തിൽ മുഖം സാമന്ത മറച്ച് പിടിച്ചിരിക്കുകയാണ്. 'നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കേണ്ടി വരില്ലെന്ന്' എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച് ഇരിക്കുന്ന സാമന്തയാണ് താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിലുള്ളത്.

നാളുകൾക്ക് ശേഷം സോഷ്യൽമീഡിയയിൽ സാമന്ത

സാമന്തയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നടി സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞ സന്തോഷമാണ് പലർക്കും.

'സാം നിന്നെ ഓർത്ത് അഭിമാനിക്കുന്നു, നീ പലർക്കും മാതൃകയാണ്, നിന്റെ പാത പലരും പിന്തുടരുന്നുണ്ട്' എന്നെല്ലാമാണ് താരത്തിന്റെ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളടക്കം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

മുമ്പും പലപ്പോഴായി ചർമ്മ രോ​ഗം കാരണം സാമന്ത വലഞ്ഞിട്ടുണ്ട്. ചർമ്മ രോ​ഗം മൂലം താൻ വിഷാദത്തിലേക്ക് വരെ കൂപ്പുകുത്തിയിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു മുമ്പ്.

വരാനിരിക്കുന്ന സാമന്തയുടെ സിനിമകൾ

പുഷ്പ, കാത്ത് വാക്കിലെ രണ്ട് കാതൽ എന്നിവയാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ സാമന്തയുടെ സിനിമകൾ. ബ്രഹ്മാണ്ഡ സിനിമകളാണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് സാമന്ത നാട്ടിൽ ഇല്ലാത്തതിനാൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന ഒരു സിനിമ.

യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെ മറ്റ് പ്രോജക്ടുകൾ. ചിത്രീകരണം പൂർത്തിയായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്. സാമന്ത തിരിച്ചെത്തിയാൽ മാത്രമേ പ്രമോഷൻ ആരംഭിക്കാനാകൂ.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X