For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരഞ്ജീവി ചിത്രത്തിന് പിന്നാലെ മഹേഷ് ബാബു സിനിമയും സായി പല്ലവി നിരസിച്ച് , കാരണം വിചിത്രം

  |

  പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്നും മലർ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാള സിനിമയിലെ അതുവരെയുള്ള നായിക സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു കൊണ്ടാണ് സായി പല്ലവി മലര് മിസ് ആയി എത്തിയത്. ഇതിന് ശേഷം അധികം മേക്കപ്പ് ഉപയോഗിക്കാത്ത നായിക സാർവ്വസാധാരണമാവുകയായിരുന്നു. നായിക രീതി മാത്രമല്ല ഫാഷൻ സങ്കൽപ്പവും സായി പല്ലവി മാറ്റുകയായിരുന്നു.

  ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...

  പ്രേമത്തിലൂടെ തന്നെയാണ് സായി തെന്നിന്ത്യയിലും ശ്രദ്ധി‌ക്കപ്പെടുന്നത്. സിമ്പിൾ ലുക്കിൽ എത്തിയ നടിയെ തെന്നിന്ത്യൻ പ്രേക്ഷരും നെഞ്ചിലേറ്റുകയായിരുന്നു.വളരെ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലും സായി പല്ലവി തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. തെലുങ്കിലാണ് താരം കൂടുതൽ സജീവം.

  ധനുഷിന്റെ വാക്കുകൾ വളരെ ശരിയും പക്വതയുളളതുമാണ്, വെറുതെ വിടു, വേർപിരിയലിനെ പിന്തുണച്ച് നടി...

  ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. എല്ലാ ഭാഷകളിലും അങ്ങനെ തന്നെയാണ്. സിനിമ മേഖല മാറിയാലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ നടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കൂടാതെ വസ്ത്രധാരണത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. അധികം ഗ്ലാമറസ് റോളുകളിൽ സായി പല്ലവി പ്രത്യക്ഷപ്പെടാറില്ല. അധികം റോമാന്റിക് രംഗങ്ങളും ചെയ്യാറില്ല. ഇപ്പോഴിത ടോളിവഡ് കോളങ്ങളിൽ ചർച്ചയാവുന്നത് സായി പല്ലവിയെ കുറിച്ചാണ്. നടി മഹേഷ് ബാബുചിത്രം നിരസിച്ചു വെച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ‌ ഇതിന് മുൻപ് ചിരഞ്ജീവി ചിത്രത്തിലെ സമാനമായ റോളും നടി വേണ്ട‍െന്ന് വെച്ചിരുന്നു.

  മഹേഷ് ബാബു ചിത്രത്തിൽ സഹോദരി റോളിലേയ്ക്കാണ് നടിയെ ക്ഷണിച്ചത്. ഈ കഥാപാത്രമാണ് താരം വേണ്ടെന്ന് വെച്ചത്. അനിയത്തി വേഷമായത് കൊണ്ടാണ് സായി പല്ലവി നോ പറഞ്ഞതെന്നാണ് ടോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നതാണ് നടിയുടെ ഭയമെന്നും പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ നടി പൂർണ്ണമായും ചിത്രം ഒഴിവാക്കിയിട്ടില്ലെന്നും വാർത്തകൾ വരുന്നുണ്ട്. കാരണം സൂപ്പർ ഹിറ്റ് സംവിധായകനായ ത്രിവിക്രം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ത്രിവിക്രമിന്റെ ചിത്രത്തിൽ വർക്ക് ചെയ്യണമെന്ന് നടിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ഈ ചിത്രം മിസ് ചെയ്യില്ലെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

  ഇതിന് മുൻപ് ചിരഞ്ജീവി ചിത്രമായ ഭോലാ ശങ്കറിലെ ഓഫറും നടി നിരസിച്ചിരുന്നു. അജിത് ചിത്രമായ വേതാളത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. ചിത്രത്തിൽ കീർത്തി സുരേഷ് ചെയ്ത സഹോദരി റോളിനായി ആദ്യം സമീപിച്ചത് സായിയെ ആയിരുന്നു. റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ ഭയമാണെന്ന് പറഞ്ഞ് കൊണ്ടാണ് അന്ന് അത് ഒഴിവാക്കിയത്. ഇതിനെ കുറിച്ച് നടിയോട് ചിരഞ്ജീവി ചോദിക്കുകയും ചെയ്തിരുന്നു . നാഗചൈതന്യ- സായി പല്ലവി ചിത്രമായ ലവ് സ്റ്റോറിയുടെ പ്രിവ്യൂവിലെത്തിയപ്പോഴാണ് നടൻ ഇക്കാര്യം ചോദിച്ചത്. സഹോദരിയായി അഭിനയിക്കാത്തതിന് നന്ദിയും ‌ സൂപ്പർ താരം പറഞ്ഞിരുന്നു.

  Recommended Video

  Nivin Pauly’s ‘Thuramukham’ postponed due to COVID Surge | FilmiBeat Malayalam

  സായി ഓഫർ നിരസിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ചിരഞ്ജീവിയും പറഞ്ഞിരുന്നു. സായി പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്നാണ് നടൻ പറഞ്ഞത്. അപ്പോഴാണ് സിനമയോട് നോ പറയാനുളള കാരണം നടി വെളിപ്പെടുത്തുന്നത്.
  റീമേക്ക് സിനിമകളിൽ അഭിനയിക്കാൻ തനിക്ക് പേടിയുണ്ടെന്നും അതുകൊണ്ടാണ് ഈ ഓഫർ നിരസിച്ചതെന്നും സായി പറഞ്ഞു. സാറിനൊപ്പം ഒരു നർത്തകിയായും നായികയായും അഭിനയിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സായി കൂട്ടിച്ചേർത്തു.

  English summary
  After Chiranjeevi Movie Now Sai Pallavi Reject Mahesh Babu Movie, Is She Scared Of Image?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X