മരുമകളെ കുറിച്ച് താനങ്ങനെ പറഞ്ഞിട്ടില്ല; സാമന്തയെയും നാഗയെ കുറിച്ചും പ്രചരിക്കുന്നത് ശരിയല്ലെന്ന് നാഗര്‍ജുന
സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞതാണ് കുറച്ച് മാസങ്ങളായി തെന്നിന്ത്യയിലാകെ ഹോട്ട് ടോപ്പിക്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് 2021 ഒക്ടോബറില്‍ ഇരുവരും അവസാനിപ്പിച്ചത്. ഇപ്പോഴും വലിയ പ്രധാന്യത്തോട് കൂടിയാണ് താരങ്ങളുടെ ജീവിതം വാര്‍ത്തകളില്‍ നിറയുന്നത്. അതേ സമയം നാഗയുടെ പിതാവും നടനുമായ നാഗര്‍ജുനയും ഈ വിഷയത്തില്‍ ഇടപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
നാഗ ചൈതന്യ അല്ല സാമന്തയാണ് വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് എന്നാണ് ഒരു അഭിമുഖത്തില്‍ നാഗര്‍ജുന പറഞ്ഞത്. ഇതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. ഒപ്പം സാമന്തയെ കളിയാക്കിയും ട്രോളുകളുമായിട്ടുമൊക്കെ പലരും എത്തി. യഥാര്‍ഥത്തില്‍ നാഗര്‍ജുനയുടെ വാക്കുകള്‍ സാമന്തയ്ക്ക് ശരിക്കുമൊരു ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇതറിഞ്ഞതോടെ നാഗര്‍ജുന വീണ്ടും രംഗത്ത് വരികയും ഇപ്പോള്‍ പ്രചരിക്കുന്നതിലൊന്നും വസ്തുത ഇല്ലെന്നും വ്യക്തമാക്കി. എന്നാൽ ഇത്രയും നാളും മിണ്ടാതിരുന്ന് ഇപ്പോൾ പ്രതികരിക്കാൻ ഇറങ്ങിയതിന് നാഗർജുനയ്ക്കെതിരെ വിമർശനങ്ങളും ഉയർന്ന് വരികയാണ്. വിശദമായി വായിക്കാം...

2021 ലെ പുതുവര്‍ഷദിനം ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. താരങ്ങള്‍ക്കിടയില്‍ അതിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ശേഷം സാമന്തയാണ് ആദ്യം വിവാഹമോചനം വേണം എന്ന ആവശ്യവുമായി രംഗത്ത് വന്നത് എന്നൊക്കെയാണ് നാഗര്‍ജുന പറഞ്ഞെന്ന തരത്തില്‍ പ്രചരിച്ചത്. ഇതുവരെ വിഷയത്തില്‍ നാഗ ചൈതന്യയോ സാമന്തയോ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ താരപിതാവ് തന്നെ കാര്യങ്ങളില്‍ വ്യക്തത വരുത്തിയതോടെ വിമര്‍ശകര്‍ വീണ്ടും നടിയെ ആക്രമിക്കാന്‍ തുടങ്ങി.

എന്നാല്‍ അങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് നാഗാര്‍ജുന ഇപ്പോള്‍ എത്തിയിരിക്കുന്നത്. സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹമോചനത്തെ കുറിച്ച് താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്നതൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും നടന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു. നാഗര്‍ജുനയുടെ ഈ ട്വീറ്റിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

വിവാഹമോചനത്തിന് സാമന്ത കൂടുതല്‍ ജീവനാംശം ആവശ്യപ്പെട്ടു എന്നും ഗര്‍ഭിണിയാവാന്‍ താല്‍പര്യമില്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാരണം എന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടിയുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നാക്രമിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് നാഗര്‍ജുന എവിടെ പോയിരുന്നു എന്ന് ചോദിക്കുകയാണ് ആളുകള്‍. ഇത്രയും നാളുകളായി താരങ്ങളുടെ പേരില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അന്നൊന്നും ഈ വിഷയത്തില്‍ ഇടപെടാതെ ഇപ്പോള്‍ മാത്രം പ്രതികരിക്കുന്നത് ശരിയായിട്ടില്ലെന്നും ചിലര്‍ ചൂണ്ടി കാണിച്ചു.
Recommended Video

ഇത്തരം കിംവദന്തികളോട് സാമന്ത സംസാരിക്കണമെന്നും ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ പറയുന്നു. ഇനി ആരും അതിനെ കുറിച്ച് സംസാരിക്കാതിരിക്കാനുള്ള വിശദീകരണം കൊടുത്താല്‍ പിന്നെ കാര്യങ്ങളൊക്കെ നോര്‍മലാകുമെന്നാണ് ചിലരുടെ വിശദീകരണം. 2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗയും വിവാഹിതരാവുന്നത്. വലിയ ആഘോഷമായി വിവാഹം നടത്തിയെങ്കിലും നാല് വർഷത്തെ ദാന്പത്യം അവസാനിപ്പിക്കുകയായിരുന്നു. വേർപിരിയലിന് ശേഷം ഒരു തവണയെ നാഗ ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുള്ളു. എന്നാൽ പലപ്പോഴായി വിമർശനങ്ങൾക്ക് മറുപടിയായി സാമന്ത എത്തിയിരുന്നു.


Click it and Unblock the Notifications











